Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
Anali Web Series By Mithun Manuel Thomas Release Update : മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. അണലി എന്നാണ് വെബ് സീരീസിന്റെ പേര്. ഈ പേര് തന്നെ ഏറെ കൗതുക ഉണർത്തുന്നതാണ്. സയനൈഡിന്റെ കുപ്പിയിൽ അണലി ചുറ്റിപ്പിണഞ്ഞ് ഇരിക്കുന്ന വിധത്തിലായിരുന്നു ടൈറ്റിൽ പോസ്റ്റർ. പ്രേക്ഷകർക്ക് ഇനി അറിയേണ്ടത് എന്നാണ് വെബ് സീരീസിന്റെ സ്ട്രമിങ് ആരംഭിക്കുക എന്നാണ്.
മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. അണലി എന്നാണ് വെബ് സീരീസിന്റെ പേര്. ഈ പേര് തന്നെ ഏറെ കൗതുക ഉണർത്തുന്നതാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് അണലി സ്ട്രീം ചെയ്യുക. ടൈറ്റിൽ പോസ്റ്ററിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്. സയനൈഡിന്റെ കുപ്പിയിൽ അണലി ചുറ്റിപ്പിണഞ്ഞ് ഇരിക്കുന്ന വിധത്തിലായിരുന്നു ടൈറ്റിൽ പോസ്റ്റർ. പ്രേക്ഷകർക്ക് ഇനി അറിയേണ്ടത് എന്നാണ് വെബ് സീരീസിന്റെ സ്ട്രമിങ് ആരംഭിക്കുക എന്നാണ്. കട്ട വെയ്റ്റിംഗിലാണ്, എന്ന് റിലീസ് ചെയ്യും എന്നാണ് പോസ്റ്ററിന് താഴെ പലരും ചോദിക്കുന്നത്. മറ്റ് ചിലർക്കാകട്ടെ ഇത് കൂടത്തായി കൊലപാതക കേസ് ആണോ, ജോളിയുടെ കഥയണോ എന്നാണ് അറിയേണ്ടത്.
കൂടത്തായി സംഭവം പുറത്ത് വന്നതിൽ പിന്നെ സയനൈഡ് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്നത് ജോളിയുടെ കേസും അതുമായി ബന്ധപ്പെട്ട് വാർത്തകളുമെല്ലാം ആണ്. ഈ ടൈറ്റിൽ പോസ്റ്റർ ഇറങ്ങിയ വേളയിൽ തന്നെയാണ് കൂടത്തായി കേസിലെ പ്രതിയായ ജോളിയുടെ പുതിയ ദൃശ്യങ്ങൾ ചർച്ചയായത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ജോളി തന്റെ കൈയിൽ കരുതിയ ബുക്കിൽ കാര്യമായി എന്തോ കുറിക്കുന്നതും തൊട്ടടുത്ത് നിൽക്കുന്നവരോട് സംസാരിക്കുന്നതുമായ വീഡിയോ ആണ് ന്യൂസ് ചാനലുകൾ വഴി പുറത്ത് വന്നത്.
Also Read : ‘തുടക്കം സംഭവിക്കുന്നത് ഇങ്ങനെ… ‘വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ
അണലിയുമായി ബന്ധപ്പെട്ട മിഥുൻ മാനുവൽ തോമസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെയും ജോളിയുടെ ആ വിഡിയോ ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടുകൾ കമന്റായി വന്നിട്ടുണ്ട്. ഇത് അവരുടെ കഥയാണോ എന്ന കമന്റും താഴെയുണ്ട്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കേസാണ് കൂടാത്തായി കൊലപാതകങ്ങൾ. കേസ് പുറത്ത് വന്ന് കുറേ കാലത്തേക്ക് കേരളം മുഴുവൻ അതായിരുന്നു ചർച്ച.
ഇതുവരെ റിലീസ് തീയതി സംബന്ധിച്ച അപ്ഡേറ്റുകൾ ഒന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല എങ്കിലും ഈ മാസം അവസാനത്തോടെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. വിപുലമായ ക്യാൻവാസിൽ ഒരുങ്ങുന്ന അണലി വെബ് സീരീസിൽ ഒരുപിടി മികച്ച താരനിര അണിനിരക്കുന്നത്. ലിയോണ ലിഷോയ് ആണ് അണലിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് പ്രിയതാരങ്ങളായ നിഖില വിമൽ, രമേഷ് പിഷാരടി, നിഷാന്ത് സാഗർ, ആതിര പട്ടേൽ, അബിൻ പോൾ, അങ്കിത് മാധവ്, അനിൽ കെ. ശിവറാം, ആശാ മഠത്തിൽ ഉൾപ്പെടെ നിരവധി പേരാണ് വേഷം ഇടുന്നത്. ഷോർട്ട് വീഡിയോ കണ്ടന്റ് മേഖലയിൽ ശ്രദ്ധേയരായ ഏഷ്യാവില്ലിന്റെ ബാനറിൽ ഒരുങ്ങുന്ന സീരീസ് മുതിർന്ന മാധ്യമപ്രവർത്തകനായ ശശി കുമാറും തുഹിൻ മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി എന്നീ ഭാഷകളിലും സീരീസ് ലഭ്യമാകും.
English Summary
The title poster for Mithun Manuel Thomas’s debut web series was released last week. Titled Anali, the series bears a name that immediately sparks curiosity. It will be streamed on Jio Hotstar. The title poster featured a viper coiled around a bottle of cyanide. Audiences are now eager to know when the streaming of the series will begin.