‘കുട്ടിക്കാലത്ത് ചാക്കോച്ചനെപ്പോലെ, വലുതായപ്പോൾ വിനയ് ഫോർട്ട്’; ഭാര്യ സനയ്ക്ക് ജിമ്മിൽ വെച്ചുണ്ടായ അബദ്ധം പറഞ്ഞ് ഹക്കീം ഷാജഹാൻ

Wife Sana Mistook Vinay Forrt for Me at the Gym': Hakkim Shahjahan Shares Funny incident: കുട്ടിക്കാലം മുതൽക്കേ തന്നെ കാണാൻ കുഞ്ചാക്കോ ബോബനെപ്പോലെയുണ്ടെന്ന് പലരും പറയാറുണ്ടായിരുന്നു എന്ന് ഹക്കീം ഓർത്തെടുക്കുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു അതെന്ന് പറയുമ്പോൾ തോട്ടടുത്തിരുന്ന് കുഞ്ചാക്കോ ബോബൻ ചിരിക്കുന്നുണ്ട്. അന്ന് സൈക്കിളിൽ സ്കൂളിൽ പോകുമ്പോഴെല്ലാം ഒരു കുഞ്ചാക്കോ ബോബൻ സ്റ്റൈലിൻ്റെ സ്വാധീനം തനിക്കുണ്ടയിരുന്നു എന്ന് ഹക്കീം ഷാജഹാൻ പറയുന്നു

കുട്ടിക്കാലത്ത് ചാക്കോച്ചനെപ്പോലെ, വലുതായപ്പോൾ വിനയ് ഫോർട്ട്; ഭാര്യ സനയ്ക്ക് ജിമ്മിൽ വെച്ചുണ്ടായ അബദ്ധം പറഞ്ഞ് ഹക്കീം ഷാജഹാൻ

ഹക്കീം ഷാജഹാൻ, കുഞ്ചാക്കോ ബോബൻ, വിനയ് ഫോർട്ട്

Published: 

27 Nov 2026 | 12:55 PM

നടൻ കുഞ്ചാക്കോ ബോബനുമായും വിനയ് ഫോർട്ടുമായും തനിക്കുള്ള രൂപസാദൃശ്യത്തെക്കുറിച്ച് രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് നടൻ ഹക്കീം ഷാജഹാൻ. പുതിയ ചിത്രമായ ‘ഹെയിൽ മേരി’യുടെ പ്രൊമോഷൻ്റെ ഭാഗമായി മോങ്ക്സ് നൗ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്, കുട്ടിക്കാലത്തെ ഓർമ്മകളും ഭാര്യ സന അൽത്താഫിന് പറ്റിയ ഒരു രസകരമായ അബദ്ധവും ഹക്കീം വെളിപ്പെടുത്തിയത്. കുട്ടിക്കാലം മുതൽക്കേ തന്നെ കാണാൻ കുഞ്ചാക്കോ ബോബനെപ്പോലെയുണ്ടെന്ന് പലരും പറയാറുണ്ടായിരുന്നു എന്ന് ഹക്കീം ഓർത്തെടുക്കുന്നു.

മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു അതെന്ന് പറയുമ്പോൾ തോട്ടടുത്തിരുന്ന് കുഞ്ചാക്കോ ബോബൻ ചിരിക്കുന്നുണ്ട്. അന്ന് സൈക്കിളിൽ സ്കൂളിൽ പോകുമ്പോഴെല്ലാം ഒരു കുഞ്ചാക്കോ ബോബൻ സ്റ്റൈലിൻ്റെ സ്വാധീനം തനിക്കുണ്ടയിരുന്നു എന്ന് ഹക്കീം ഷാജഹാൻ പറയുന്നു. അക്കാലത്ത് ചാക്കോച്ചൻ്റെ ചിത്രമുള്ള നോട്ടുബുക്ക് കവറുകൾക്കും നെയിം സ്ലിപ്പുകൾക്കും വേണ്ടി താനും സഹോദരിയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു എന്നും, അന്നുമുതലേ ഈ രൂപസാദൃശ്യത്തെക്കുറിച്ച് ആളുകൾ സംസാരിക്കാറുണ്ടെന്നും ഹക്കീം പറയുന്നു.

Also Read: ‘കുട്ടിക്കാലത്ത് കുഞ്ചാക്കോ കോവൻ എന്നായിരുന്നു വിളി’; ചാക്കോച്ചനെ കുറിച്ച് അനു സിത്താര

എന്നാൽ പിന്നീട് ഒരു ഘട്ടം കഴിഞ്ഞതോടെ കാണാൻ വിനയ് ഫോർട്ടിനെപ്പോലെയുണ്ടെന്ന് ആളുകൾ പറയാൻ തുടങ്ങി. ഒരിക്കൽ തൻ്റെ ഭാര്യ സന അൽത്താഫിന് പോലും ആളു മാറി പോയി എന്ന് ഹക്കീം പറയുന്നു. “സനയ്ക്ക് ഷോർട്ട് സൈറ്റ് ഉണ്ട്. ഞങ്ങളും വിനയേട്ടനും ഒരേ ജിമ്മിലാണ് വർക്കൗട്ട് ചെയ്യുന്നത്. വർക്കൗട്ട് ചെയ്യുന്ന സമയത്ത് സന കണ്ണട വെക്കാറില്ല. ഒരിക്കൽ സന സ്ട്രെച്ച് ചെയ്തുകൊണ്ടിരിക്കുമ്പോൾ വാതിലിലൂടെ വിനയേട്ടൻ കയറിവന്നു. ഞാനാണെന്ന് കരുതി സന ഉടനെ ‘ബേബി’ എന്ന് വിളിച്ചു. പിന്നീട് പെട്ടെന്ന് എന്തോ സംശയം തോന്നി കണ്ണട വെച്ച് നോക്കിയപ്പോഴാണ് വിനയ് ഫോർട്ട് ആണ് എന്ന് മനസ്സിലായത്.” ഹക്കീം ചിരിച്ചുകൊണ്ട് പറഞ്ഞു

ഹക്കീമിൻ്റെ ഈ അനുഭവം കേട്ടതോടെ, സമാനമായ മറ്റൊരു സംഭവം കുഞ്ചാക്കോ ബോബനും പങ്കുവെച്ചു. ഹെയിൽ മേരി’യുടെ ഷൂട്ടിംഗിനിടെ വയനാട് താനും വിനയ് ഫോർട്ടും ഒരേ ഹോംസ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. അവിടേക്ക് തൻ്റെ കുടുംബം വന്ന സമയത്ത്, വിനയ് ഫോർട്ടിനെ കണ്ടിട്ട് തൻ്റെ മകൻ ‘അപ്പാ’ എന്നും വിളിച്ച് ഓടിച്ചെന്നു. അടുത്തെത്തിയപ്പോൾ ആളുമാറി എന്ന് മനസ്സിലാക്കി പെട്ടെന്ന് തിരിച്ചുവരികയായിരുന്നു എന്ന് ചാക്കോച്ചൻ പറയുന്നു. ഉയരത്തിൽ വ്യത്യാസമുണ്ടെങ്കിലും മുഖഛായയിലുള്ള സാമ്യമാണ് ഈ തെറ്റിദ്ധാരണകൾക്ക് കാരണമെന്ന് ഇരുവരും തമാശയെന്നോണം, പറഞ്ഞു.

English Summary

Actor Hakkim Shahjahan shared childhood memories of resembling Kunchacko Boban and laughed about his wife Sana Althaf mistaking Vinay Forrt for him at the gym during a Hail Mary interview.

Loading...
Unable to load recommendations.
Follow Us
Related Stories
Swasika Vijay: ‘ഞാനൊരു മോശം നടിയാണെന്നോ കാണാൻ മോശമാണെന്നോ പറയാനാകില്ല, അവസരം തന്നാലല്ലേ തെളിയിക്കാനാവൂ’; സ്വാസിക
Swasika Vijay : കുലസ്ത്രീയുടെ അർത്ഥം ആളുകൾക്ക് അറിയില്ല; വ്യക്തമാക്കി സ്വാസിക വിജയ്
‘കുട്ടിക്കാലത്ത് കുഞ്ചാക്കോ കോവൻ എന്നായിരുന്നു വിളി’; ചാക്കോച്ചനെ കുറിച്ച് അനു സിത്താര
Mallika Sukumaran: തമ്പാനൂരിലെ വെള്ളം കുറഞ്ഞില്ലേ? എന്റെ വീടിന്റെ മുന്നിലെ വെള്ളപ്പൊക്കവും പോയി! തള്ള് മഴക്ക് പോലും സഹിച്ചില്ല; മല്ലിക സുകുമാരന് ട്രോൾ
Bigg Boss Malayalam: എന്താ വൈബ്! ഹൗസിനെ ഇളക്കി മറിച്ച് ആസിഫിന്റെ അച്ഛൻ
Kalabhavan Mani: ദിലീപിന്റെ ഐശ്വര്യം മഞ്ജുവാണ്! ആ അച്ഛൻ എന്നെ പറഞ്ഞപോലെ ഒരു തെറി ആരും കേട്ടിട്ടുണ്ടാവില്ല;കലാഭവൻ മണി
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം