5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report : ‘സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല അമ്മ’; ഒഴിഞ്ഞുമാറാതെ ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടിയെടുക്കണമെന്ന് ഉർവശി

Hema Committee Report Urvashi : ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഒഴിഞ്ഞുമാറാതെ അമ്മ നടപടിയെടുക്കണമെന്ന ആവശ്യവുമായി നടി ഉർവശി. സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല അമ്മയെന്നും സർക്കാരിന് മുൻപ് അമ്മയാണ് ഇതിൽ നടപടിയെടുക്കേണ്ടതെന്നും ഉർവശി മാധ്യമങ്ങളോട് പ്രതികരിച്ചു.

Hema Committee Report : ‘സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല അമ്മ’; ഒഴിഞ്ഞുമാറാതെ ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടിയെടുക്കണമെന്ന് ഉർവശി
Hema Committee Report Urvashi (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 24 Aug 2024 17:27 PM

താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി ഉർവശി. ഇനിയും ഒഴിഞ്ഞുമാറാതെ സംഘടന ഹേമ കമ്മറ്റി റിപ്പോർട്ടിൽ (Hema Committee Report) നടപടിയെടുക്കണം. സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല അമ്മ. താൻ എപ്പോഴും സ്ത്രീകൾക്കൊപ്പമാണെന്നും ഉർവശി മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമാ സെറ്റില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും എന്ന് ഉർവശി പ്രതികരിച്ചു. തനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. ചേച്ചിമാരും അച്ഛനും മറ്റുമുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുത്ത് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പക്ഷേ, മണ്‍മറഞ്ഞുപോയവരുടെ കുടുംബത്തെ ഓര്‍ത്ത് ഒന്നും തുറന്നുപറയുന്നില്ല. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല. അങ്ങനെ ചെയ്താല്‍ അവർക്ക് ദുരനുഭവം ഉണ്ടാകുമെന്നറിയാവുന്നത് കൊണ്ടാണ് എന്നും ഉർവശി പ്രതികരിച്ചു.

Also Read : Sandra Thomas: ‘രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി സജി ചെറിയാൻ രാജിവെക്കണം’; രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്

സിദ്ധിഖ് സംസാരിച്ചത് കുറച്ച് സമയം കേട്ടിരുന്നു. ആദ്യ പ്രസ്താവനയെന്ന നിലയിൽ അങ്ങനെയേ അദ്ദേഹത്തിന് പറയാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ, ഇനി അങ്ങനെയല്ല, ഇങ്ങനെയല്ല എന്നൊന്നും പറഞ്ഞൊഴിയരുത്. സ്ത്രീകൾ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മീഷന് മുമ്പാകെ തുറന്ന് പറഞ്ഞ കാര്യങ്ങളാണ്. അതിൽ നടപടിയെടുക്കണം. വൈരാഗ്യം തീർക്കാനാണെങ്കിൽ പ്രസ് മീറ്റ് നടത്തി പറഞ്ഞാൽ പോരേ. ഉടൻ എക്സിക്യൂട്ടീവ് കമ്മറ്റി വിളിക്കണം. അമ്മ പഠിച്ചത് മതി. നിലപാട് വച്ച് നീട്ടാനാവില്ല. സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല അമ്മ. എന്നും സ്ത്രീകൾക്കൊപ്പമാണ് താൻ. തനിക്കൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് സിനിമാ മേഖലയിൽ ഇങ്ങനെയില്ല എന്നല്ല. എല്ലാ മേഖലയിലുമെന്നതുപോലെ ഇവിടെയുമുണ്ട്. സർക്കാരല്ല, അമ്മയാണ് ആദ്യം നടപടിയെടുക്കേണ്ടത്.

രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണം നിസ്സാരമല്ല. ഇതര ഭാഷയിലുള്ള ഒരു നടി പറയുകയെന്നാൽ, അവർ എന്താവും അവരുടെ നാട്ടിൽ പോയി പറഞ്ഞിട്ടുണ്ടാവുക. ആരോപണം വന്നാൽ മാറിനിൽക്കണം, അതാണ് പക്വത എന്നും ഉർവശി കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. ആരോപണം ഉന്നയിച്ച നടി മുന്നോട്ട് വന്ന് രേഖാമൂലം പരാതി നൽകിയാൽ അന്വേഷിച്ച് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഊഹാപോഹത്തിന്റെ പേരിൽ സംവിധയകാൻ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ലായെന്നും മന്ത്രി വ്യക്തമാക്കി.

“രഞ്ജിത്തിനെതിരായ ആരോപണം ഞാനും മാധ്യമങ്ങളിലൂടെയാണ് കണ്ടത്. അതിൽ രഞ്ജിത് തന്നെ പ്രതികരിച്ചിട്ടും ഉണ്ട്. നടിയുടെ ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് നമുക്ക് മുന്നിലുള്ളത്. അത് സംബന്ധിച്ച പരാതി അവർക്കുണ്ടെങ്കിൽ വരട്ടെ. പരാതി ലഭിച്ചാൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ഒരു ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ പറ്റുമോ? അങ്ങനെ കേസെടുത്താൽ തന്നെ അത് നിലനിൽക്കുമോ. ആരോപണം ഉന്നയിച്ചവർ പരാതി നൽകുക. രഞ്ജിത്തിനെതിരെ ആർകെങ്കിലും പരാതി ഉണ്ടെങ്കിൽ രേഖമൂലം നൽകിയാൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സർക്കാർ ഇരകൾക്കൊപ്പമാണ്, വേട്ടക്കാർക്കൊപ്പമല്ല. ചലച്ചിത്ര അക്കാദമി പദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണ്. ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് രഞ്ജിത്ത് ആ പദവി വഹിക്കുന്നത്. ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ സിപിഎം എന്ന പാർട്ടി അത് അന്വേഷിക്കാതെ ഇരിക്കില്ലല്ലോ. ഈ കാര്യത്തിൽ രാഷ്ട്രീയ തീരുമാനം അപ്പോൾ ഉണ്ടാകും” മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Also Read : Ansiba Hassan: എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണം: അൻസിബ ഹസൻ

രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായാണ് നടി രംഗത്ത് വന്നത്. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടി വെളിപ്പെടുത്തിയത്. സംവിധായകൻ മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറുകയായിരുന്നുവെന്നും നടി ആരോപിച്ചു. ”അകലെ എന്ന ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തൻ്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് ആദ്യം കരുതിയത്. അവിടെ വച്ച് അയാളെന്റെ വളകളിൽ സ്പർശിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകമാകാമെന്ന് ഞാൻ കരുതി. ഞാൻ പ്രതികരിക്കുന്നില്ലെന്ന് മനസിലാക്കിയ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി. കഴുത്തിലേക്ക് സ്പർശനം നീണ്ടപ്പോൾ ഞാൻ ആ മുറിവിട്ടിറങ്ങി ഹോട്ടലിലേക്ക് മടങ്ങി. ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. അത്രയും അപരിചിതർക്കിടയിൽ ഞാൻ നേരിട്ട ആ അനുഭവം എന്നെ ഭയപ്പെടുത്തി. ആ സിനിമയിലേക്ക് വിളിച്ചയാളോട് ഞാൻ എല്ലാം പറഞ്ഞു. റിട്ടേൺ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവർ പണം തരാൻ തയ്യാറായില്ല. പിറ്റേ ദിവസം അതിരാവിലെ സ്വന്തം ചെലവിൽ ഞാൻ നാട്ടിലേക്ക് മടങ്ങി.”- നടി പറഞ്ഞു.

Latest News