5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: ‘ആരെങ്കിലും വാതിലിൽ മുട്ടിയോയെന്ന് എനിക്കറിയില്ല, സത്യമായിട്ടും ഞാന്‍ മുട്ടിയിട്ടില്ല’; നടന്‍ ഇന്ദ്രന്‍സ്

Actress Indrans Response To Hema Committee Report: ഇടയ്ക്ക് കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ, അതിനു വേണ്ടിയാണ്. ഇപ്പോഴുള്ള മലയാളി നടിമാരെ പോലും എനിക്കറിയില്ല പിന്നെയല്ലേ ബംഗാളി നടി.

Hema Committee Report: ‘ആരെങ്കിലും വാതിലിൽ മുട്ടിയോയെന്ന് എനിക്കറിയില്ല, സത്യമായിട്ടും ഞാന്‍ മുട്ടിയിട്ടില്ല’; നടന്‍ ഇന്ദ്രന്‍സ്
Follow Us
nandha-das
Nandha Das | Updated On: 24 Aug 2024 13:09 PM

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ് പരീക്ഷ എഴുതാനായി എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ’ എന്നായിരുന്നു ഇന്ദ്രൻസിന്റെ മറുപടി. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ചൂഷണങ്ങൾക്കെതിരെ നടപടി വേണമെന്നും, സർക്കാർ വേണ്ടതുപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു.

“എല്ലാ കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും. ഇടയ്ക്ക് കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ. അതിനു വേണ്ടി ചെയ്യുന്നതാണ്. അതുകൊണ്ട് സിനിമ മേഖലയ്‌ക്കോ മറ്റുള്ളവർക്കോ ദോഷമൊന്നും വരില്ല. പരാതികളുണ്ടെങ്കില്‍ അന്വേഷിക്കണം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ഏത് മേഖലയിലായാലും നടപടി എടുക്കേണ്ടത് ആവശ്യമാണ്. ഞങ്ങളുടെ സംഘടനയിലും സിനിമയിലും പുരുഷന്മാരേക്കാൾ കൂടുതല്‍ സ്ത്രീകളാണ്. പരാതികളുണ്ടെങ്കില്‍ അതു പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ വേണ്ട പോലെ ചെയ്യുമായിരിക്കും” ഇന്ദ്രന്‍സ് പറഞ്ഞു.

ALSO READ: ‘രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി സജി ചെറിയാൻ രാജിവെക്കണം’; രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്

വാതിലിൽ മുട്ടിയെന്ന ആരോപണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘ആരെങ്കിലും മുട്ടിയോയെന്ന് എനിക്കറിയില്ല ഞാൻ സത്യമായിട്ടും മുട്ടിയിട്ടില്ല’ എന്നാണ് ഇന്ദ്രൻസ് മറുപടി പറഞ്ഞത്. സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ, ‘ഇപ്പോഴുള്ള മലയാളി നടിമാരെ പോലും എനിക്കറിയില്ല പിന്നെയല്ലേ ബംഗാളി നടി‘ എന്നായിരുന്നു നടന്റെ പ്രതികരണം. ‘ആർക്ക് വേണമെങ്കിലും എന്ത് വേണമെങ്കിലും പറയാം. ഇതുപോലെ മുഖ്യമന്ത്രിക്കെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ വേണമെങ്കിലും പറയാമല്ലോ. നേതൃസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പറയുമ്പോഴാണ് വിഷയം പെട്ടെന്ന് ചർച്ചയാകുന്നത്’ എന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

Latest News