“സ്ത്രീയോട് അങ്ങനെ പറയാൻ പാടില്ല, മിഥുനത്തിൽ മോഹൻലാൽ പറഞ്ഞ ആ ഡയലോഗിനോട് വിയോജിപ്പ് തോന്നി”; കാരണം വിശദീകരിച്ച് ഉർവ്വശി

Urvashi Reveals Her Disagreement With Mohanlal's Iconic Dialogue in Mithunam: ശ്രിനിവാസൻ്റെ തിരക്കഥയാണ്. പ്രിയദർശനാണ് സംവിധാനം ചെയ്യുന്നത്. ആ വിയോജിപ്പ് അന്നും ഇന്നും ഇനിയുള്ള കാലത്തും തനിക്ക് മാത്രമല്ല ഏതൊരു സ്ത്രീക്കും ഉണ്ടാകും. അത് വളരെ സ്വാഭാവികമാണെന്നും ഉർവ്വശി പറയുന്നു

“സ്ത്രീയോട് അങ്ങനെ പറയാൻ പാടില്ല, മിഥുനത്തിൽ മോഹൻലാൽ പറഞ്ഞ ആ ഡയലോഗിനോട് വിയോജിപ്പ് തോന്നി”; കാരണം വിശദീകരിച്ച് ഉർവ്വശി

ഉർവശി

Published: 

09 Sep 2026 | 09:44 PM

മലയാളത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന സിനിമകളിൽ ഒന്നാണ് ശ്രീനിവാസൻ്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനം. ഉർവ്വശിയും മോഹൻലാലും ശ്രിനിവാസനുമെല്ലാം തകർത്തഭിനയിച്ച സിനിമയിലെ പല ഡയലോഗുകളും പിന്നീട് മലയാള ഭാഷയിലെ പ്രയോഗങ്ങളായി തന്നെ മാറിയിരുന്നു. പ്രണയിനി ഭാര്യായി വരുമ്പോൾ ജീവിതത്തിൽ ഉണ്ടാകുന്ന പൊരുത്തേടുകളെ കുറിച്ച് സംസാരിച്ച സിനിമയിലെ ക്ലൈംകാസിലെ സംഭാഷണത്തിൽ തനിക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തുറന്നു പറയുകയാണ് ഇപ്പോൾ ഉർവ്വശി.

ആശ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകളെ അടിസ്ഥാനമാക്കി അവതാരക ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ആ ഡയലോഗിനെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് ഉർവ്വശി വ്യക്തമാക്കിയത്. എന്നാൽ അതുകൊണ്ട് സിനിമയുടെ ക്ലൈമാക്സിനോട് തനിക്ക് എതിർപ്പുണ്ടായിരുന്നു എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകുന്നത് ശരിയല്ല എന്ന് നിലപാട് വ്യക്തമാക്കിയ ഉർവ്വശി ഇപ്പോഴത്തെ കാലത്ത് ഇതെല്ലാം വലിയ സംഭവങ്ങളായി മാറുകയാണെന്നും ചേർത്തു പറയുന്നു.

Also Read: Sangeeth Prathap: മിമിക്രി മുതൽ നാടോടി നൃത്തം വരെ; സംഗീത് പ്രതാപ് സ്കൂളിലും രസികൻ തന്നെ!

ക്ലൈമാക്സിൽ മോഹൻലാൽ പറയുന്ന ഒരു ഡയലോഗുണ്ട്. ‘ഞാൻ നിൻ്റെ ഭർത്താവ് മാത്രമല്ല, ഞാനൊരു സഹോദരനാണ്, മകനാണ്, ഒരു സുഹൃത്താണ്. അങ്ങനെയൊക്കെയുള്ള റോളുകൾ ചെയ്യേണ്ട ഒരു പുരുഷനാണ്. നിൻ്റെ കമുകനായി മാത്രം, നിൻ്റെ ഭർത്താവി മാത്രം എനിക്ക് ജീവിക്കാൻ കഴിയില്ല’ എന്ന് പറയുന്നതാണ് ആ ഡയലോഗ്. ഒരു സ്ത്രീയും അങ്ങനെ തന്നെയല്ലേ എന്ന് ഉർവ്വശി ചോദിക്കുന്നു. സ്ത്രീ എല്ലാം ഉപേക്ഷിച്ചാണ് ഭർത്താവിൻ്റെ വീട്ടിലേക്ക് വരുന്നത്. മറ്റൊരു കുടുംബത്തിൽ പോയി അവിടുത്തെ ആളുകളുമായി ഇഴുകിച്ചേർന്ന് ആ കുടുംബത്തിൻ്റെ ഉത്തരവദിത്തങ്ങൾ എറ്റെടുക്കുന്ന ഒരു സ്ത്രീയോട് അങ്ങനെ പറയാൻ പാടില്ല. ആ വിയോജിപ്പ് അന്നും ഇന്നും ഇനിയുള്ള കാലത്തും തനിക്ക് മാത്രമല്ല ഏതൊരു സ്ത്രീക്കും ഉണ്ടാകും. അത് വളരെ സ്വാഭാവികമാണെന്നും ഉർവ്വശി പറയുന്നു.

അതോരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു എന്ന് ഉർവശി ആവർത്തിച്ച് പറയുന്നുണ്ട്. ശ്രിനിവാസൻ്റെ തിരക്കഥയാണ്. പ്രിയദർശനാണ് സംവിധാനം ചെയ്യുന്നത്. ഈ ഡയലേഗ് കേട്ടപ്പോൾ “ആ എന്നാ പിന്നെ ഞങ്ങളും പറയേണ്ടെ ഇതുപോലെയൊക്കെ” എന്ന് ചോദിച്ചത് ഇന്ന് എന്തോ വലിയ സംഭവമായി ചിത്രീകരിക്കുകയാണ്. അതൊരു വലിയ വിയോജിപ്പായി പറഞ്ഞതാണ്. അതിനെ ആ നിലയിൽ തന്നെ കണ്ടാൽ മതിയെന്നും ഉർവ്വശി വ്യക്തമാക്കി.

English Summary

Actress Urvashi revealed her disagreement with Mohanlal’s climax dialogue in the classic film Mithunam, stating that a woman also takes on multiple roles and sacrifices everything for her new family.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: ” yes im evicted..!” പ്രാങ്ക് ആകുമെന്ന് കരുതി, ഇത് ന്യായമാണോ? ; വീഡിയോയുമായി ഗായത്രി സുരേഷ്
Sangeeth Prathap: മിമിക്രി മുതൽ നാടോടി നൃത്തം വരെ; സംഗീത് പ്രതാപ് സ്കൂളിലും രസികൻ തന്നെ!
Suriya Scene Movie : ഇത് ‘സീൻ’ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്
Big boss Malayalam Season 8: ​ഗായത്രി സുരേഷ് വീണ്ടും ബി​ഗ് ബോസിലേക്ക്? എവിക്ഷന് പിന്നാലെ പ്രതികരിച്ചു
Short Film From Bethlehem Kudumba Unit : സാത്തുക്കുടി ഇനി തെലുങ്കർക്കും കുടിക്കാം! ‘ഒരു സാത്തുക്കുടി പ്രണയം’ തെലുങ്കിലേക്ക്
Big boss Malayalam Season 8: വെറുതെയല്ല ഇവർ ബിഗ് ബോസിൽ എത്തിയത്! മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ യഥാർത്ഥ മാനദണ്ഡങ്ങൾ ഇതാ!
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ