Actor Prithviraj: സ്ത്രീകളുടെ ശാപം ചില്ലറയല്ല, പ്രമുഖ താരദമ്പതികളുടെ മകളെ പറ്റിച്ചു; പൃഥ്വിരാജിനെതിരെ ആരോപണവുമായി ഇൻഫ്ലുവൻസർ
Actor Prithviraj: നന്ദനം എന്ന രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ. സിനിമയിലെ മനു എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ മികവോടുകൂടിയും പൃഥ്വിരാജ് അവതരിപ്പിച്ചതോടെ മലയാള സിനിമയിൽ തുടക്കക്കാരൻ എന്നതിലുപരി ഒരു ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. പിന്നീട് അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ..........
മലയാള ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ എന്നതിലുപരി സംവിധായകൻ നിർമ്മാതാവ് എന്നീ മേഖലകളിലും പൃഥ്വിരാജ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2002ലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
നന്ദനം എന്ന രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ. സിനിമയിലെ മനു എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ മികവോടുകൂടിയും പൃഥ്വിരാജ് അവതരിപ്പിച്ചതോടെ മലയാള സിനിമയിൽ തുടക്കക്കാരൻ എന്നതിലുപരി ഒരു ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. പിന്നീട് അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി.
ALSO READ:സംവിധായകൻ ഭാരതിരാജ അന്തരിച്ചു
ഒരുപാട് സ്ത്രീകളുടെ ശാപമുണ്ട്
ഇപ്പോൾ ഇതാ പൃഥ്വിരാജിനെ കുറിച്ച് ഗുരുതരമായ ആരോപണമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഒരു വ്യക്തി. പൃഥ്വിരാജിന് ഒരുപാട് സ്ത്രീകളുടെ ശാപമുണ്ട് എന്നും പ്രമുഖ താരതമ്പതികളുടെ മകളെ പ്രണയിച്ച ശേഷം അത് കല്യാണം വരെ എത്തിയിട്ടും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കി എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം നിരത്തിയിരിക്കുന്നത്. പൃഥ്വിരാജ് നല്ലൊരു നടനും സംവിധായകനും ആക്ഷൻ കിങ്ങും ഒക്കെയാണ് എന്നാൽ ചില്ലറ സ്ത്രീകളുടെ ശാപമല്ല അദ്ദേഹത്തിനുള്ളത് എന്നാണ് ഈ ഫ്ലാഷ്മാൻ എന്ന സോഷ്യൽ മീഡിയ പേജിലൂടെ ഇൻഫ്ലുവൻസർ പറഞ്ഞത്.
നടിയുമായി പ്രണയത്തിൽ
ചില സിനിമകളിൽ അഭിനയിച്ചതിനുശേഷം നടന് മലയാള സിനിമയിൽ വിലക്കും കാര്യങ്ങളും ഒക്കെ വന്നതോടുകൂടി പിന്നീട് വിനയന്റെ സിനിമകൾ മാത്രമാണ് അഭിനയിച്ചത്. അദ്ദേഹം മലയാള സിനിമ വിട്ട് തമിഴിലേക്ക് പോയത് അവിടെ വെച്ചാണ്. ഒരു നടിയുമായി പ്രണയത്തിൽ ആവുകയും പിന്നീട് അവരെ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് ഇയാൾ പറയുന്നത്. തമിഴിലെ ഒരു പ്രമുഖ താരദമ്പതികളുടെ മകളും ആയിട്ട് പ്രണയത്തിലായി എന്നും എന്നാൽ അത് പിന്നീട് വിവാഹത്തിൽ എത്താതെ പോയി എന്നുമാണ് ഇയാൾ പറയുന്നത്.
ഇരുവരും പ്രണയത്തിൽ ആയിരുന്നെങ്കിലും അത് വിവാഹത്തിലേക്ക് എത്തിയില്ല എന്നും അദ്ദേഹം പറയുന്നു.എന്നാൽ ഇയാളുടെ ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വരുന്നത്. കാര്യം അറിയാതെ ഇത്തരത്തിൽ സംസാരിക്കരുത് എന്നും ഒരു പ്രണയം ഉണ്ടാകുന്നതും അത് വിവാഹത്തിൽ എത്താതിരിക്കുന്നതും ഒക്കെ ഈ ലോകത്ത് വളരെ സാധാരണമായ കാര്യമാണ് തനിക്ക് ഇങ്ങനെ മറ്റുള്ളവരുടെ കുറ്റവും കുറവും തിരഞ്ഞു നടക്കാതെ വേറെ വല്ല പണിയും ചെയ്തുടെ എന്നാണ് ആളുകൾ പ്രതികരണം നടത്തുന്നത്.
ENGLISH SUMMARY
A prominent person on social media has made serious allegations against Prithviraj. He has made serious allegations such as that Prithviraj is cursed by many women and that he fell in love with the daughter of a famous star couple and even got married, but later abandoned the marriage.