AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Namma Metro: ബെംഗളൂരുവിൽ മെട്രോ കുതിപ്പ്; തുമകുരു മുതൽ ഹൊസ്‌കോട്ടെ വരെ പുതിയ പാതകൾ

Bengaluru Metro Expansion 8 Proposed Routes to Connect Outskirts: പദ്ധതി ഇപ്പോഴും നിര്‍ദേശത്തിന്റെ ഘട്ടത്തിലാണ്. നാലാം ഘട്ടത്തിലെ പാതകള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടില്ലെന്നും ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്നും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (ബിഎംആര്‍സിഎല്‍) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Namma Metro: ബെംഗളൂരുവിൽ മെട്രോ കുതിപ്പ്; തുമകുരു മുതൽ ഹൊസ്‌കോട്ടെ വരെ പുതിയ പാതകൾ
പ്രതീകാത്മക ചിത്രം Image Credit source: Hindustan Times/Getty Images Editorial 2026
Shiji M K
Shiji M K | Published: 29 Oct 2026 | 09:33 AM

ബെംഗളൂരുവിലെ മെട്രോ ശൃംഖല നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി നമ്മ മെട്രോ. നാലാം ഘട്ടത്തില്‍ ഏകദേശം 215 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതകള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുമകുരു, ഹൊസ്‌കോട്ടെ, ദേവനഹള്ളി, ബിദാദി തുടങ്ങിയ പ്രദേശങ്ങളിലേക്ക് മെട്രോ കണക്റ്റിവിറ്റി എത്തിക്കുകയാണ് ലക്ഷ്യം.

എന്നാല്‍, പദ്ധതി ഇപ്പോഴും നിര്‍ദേശത്തിന്റെ ഘട്ടത്തിലാണ്. നാലാം ഘട്ടത്തിലെ പാതകള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടില്ലെന്നും ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്നും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (ബിഎംആര്‍സിഎല്‍) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നമ്മ മെട്രോ നാലാം ഘട്ടത്തില്‍ പരിഗണിക്കുന്ന പാതകള്‍

നഗരത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എട്ട് ഇടനാഴികളാണ് നിര്‍ദേശത്തിലുള്ളത്.

മഡവര-തുമകുരു– തുമകുരു റോഡിലൂടെ നെലമംഗല വഴി മെട്രോ സര്‍വീസ് വ്യാപിപ്പിക്കുന്നതാണ് നിര്‍ദേശം. ഏകദേശം 59.9 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം.

കടബഗെരെ-തവരെകെരെ– പടിഞ്ഞാറന്‍ ബെംഗളൂരുവിലെ വളര്‍ന്നുവരുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഏകദേശം 6.6 കിലോമീറ്റര്‍ പാത.

ചല്ലഘട്ട-ബിദാദി– മൈസൂരു റോഡ് ഭാഗത്തുനിന്ന് ബിദാദിയിലേക്ക് മെട്രോ കണക്റ്റിവിറ്റി നീട്ടാനുള്ള നിര്‍ദേശം. ഏകദേശം 15.6 കിലോമീറ്ററാണ് ദൈര്‍ഘ്യം.

സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്-ഹരോഹള്ളി– കനകപുര റോഡ് വഴി വ്യവസായ മേഖലയായ ഹരോഹള്ളിയിലേക്ക് ബന്ധം വ്യാപിപ്പിക്കുന്ന ഏകദേശം 21.7 കിലോമീറ്റര്‍ പാത.

Also Read: Namma Metro: നമ്മ മെട്രോ കാർഡിൽ പണം ബാക്കിയുണ്ടോ? പുതിയ കാർഡിലേക്ക് മാറ്റുമ്പോൾ അറിയണം

കലേന അഗ്രഹാര-ജിഗണി-അത്തിബെലെ-സര്‍ജാപുര റോഡ്-കഡുഗോഡി ട്രീ പാര്‍ക്ക്– തെക്കന്‍ ബെംഗളൂരുവിനെയും കിഴക്കന്‍ മേഖലയെയും ബന്ധിപ്പിക്കുന്ന വലിയ ഇടനാഴിയാണ് പരിഗണനയിലുള്ളത്. അനെക്കല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ശാഖാപാതയും നിര്‍ദേശത്തിലുണ്ട്.

ബൊമ്മസന്ദ്ര-അത്തിബെലെ– ഹൊസൂര്‍ റോഡ് വഴി യെല്ലോ ലൈന്‍ കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതി.

കെആര്‍ പുരം-ഹൊസ്‌കോട്ടെ– കിഴക്കന്‍ ബെംഗളൂരുവില്‍ നിന്ന് ഹൊസ്‌കോട്ടെയിലേക്ക് മെട്രോ സര്‍വീസ് നീട്ടാനുള്ള നിര്‍ദേശം.

ദൊഡ്ഡജാല-ദേവനഹള്ളി– നിര്‍ദേശത്തിലുള്ള വിമാനത്താവള മെട്രോ പാതയില്‍നിന്ന് ദേവനഹള്ളി പട്ടണത്തിലേക്ക് കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് ലക്ഷ്യം.

എല്ലാ പാതകള്‍ക്കും ഒരേ ഘട്ടത്തിലല്ല പുരോഗതി

നാലാം ഘട്ടത്തിലെ ഇടനാഴികള്‍ വ്യത്യസ്ത ആസൂത്രണ ഘട്ടങ്ങളിലാണ്. മഡവരതുമകുരു പാതയുടെ സാധ്യതാപഠനവും വിശദമായ പദ്ധതി റിപ്പോര്‍ട്ടും പൂര്‍ത്തിയായിട്ടുണ്ട്. കടബഗെരെ-തവരെകെരെ പാതയും ഡിപിആര്‍ ഘട്ടത്തിലെത്തിയിട്ടുണ്ട്. സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്ഹരോഹള്ളി, കെആര്‍ പുരം-ഹൊസ്‌കോട്ടെ, ചല്ലഘട്ട-ബിദാദി, ദൊഡ്ഡജാല-ദേവനഹള്ളി, ബൊമ്മസന്ദ്ര-അത്തിബെലെ തുടങ്ങിയ പാതകളുടെ സാധ്യതാപഠനവും പൂര്‍ത്തിയായി.

English Summary

Bengaluru’s proposed Namma Metro Phase 4 plan could add around 215 km to the metro network, connecting suburban areas such as Tumakuru, Hoskote, Bidadi and Devanahalli. The plan includes eight proposed corridors, but the routes are yet to receive final approval.

Follow Us