AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ishaani Krishna: ‘എല്ലാവരും പറയും ഭയങ്കര ജാടയാണെന്ന്, കുഞ്ഞമ്മ എന്ന സ്ഥാനമല്ല പ്രശ്‍നം’

Ishaani Krishna About Social Media Trolls: ഇഷാനി കൃഷ്ണ നായികയായ ചിത്രം ആശകൾ ആയിരം തിയറ്ററുകളിൽ മികച്ച പ്രകടനം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, വീട്ടിലെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലെ ട്രോളുകളെ കുറിച്ചും മനസ് തുറക്കുകയാണ് ഇഷാനി.

Ishaani Krishna: ‘എല്ലാവരും പറയും ഭയങ്കര ജാടയാണെന്ന്, കുഞ്ഞമ്മ എന്ന സ്ഥാനമല്ല പ്രശ്‍നം’
Ishaani Krishna Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 19 Feb 2026 | 02:39 PM

നടൻ കൃഷ്ണകുമാറിന്റെ കുടുംബം മലയാളികൾക്ക് ഏറെ പരിചിതമാണ്. താരത്തിന്റെ മൂന്നാമത്തെ മകളും ഇൻഫ്ളുവൻസറുമായ ഇഷാനി കൃഷ്ണ നായികയായ ചിത്രം ആശകൾ ആയിരം തിയറ്ററുകളിൽ മികച്ച പ്രകടനം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, വീട്ടിലെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലെ ട്രോളുകളെ കുറിച്ചും മനസ് തുറക്കുകയാണ് ഇഷാനി.

അടുത്തിടെ, ദിയയുടെ കുഞ്ഞ് ഓമി തന്നെ കുഞ്ഞമ്മ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ഇഷാനി പറഞ്ഞിരുന്നു. പിന്നാലെ ട്രോളുകളും നേരിടേണ്ടി വന്നു. എന്നാൽ കുഞ്ഞമ്മ എന്ന വിളിയുടെ കാര്യത്തിൽ ഞാൻ പറഞ്ഞത് പലരും അതിനെ തെറ്റിദ്ധരിച്ചതാണെന്ന് ഇഷാനി പറയുന്നു. എനിക്ക് ആ സ്ഥാനത്തിനോടല്ല പ്രശ്നം. ഒരു ആന്റി അല്ലെങ്കിൽ കുഞ്ഞമ്മ ആകുന്ന ആ സ്ഥാനം എനിക്ക് ഭയങ്കര ഇഷ്ടമാണ്.

പക്ഷേ, ആ വാക്കില്ലേ അതാണ് പ്രശ്‍നം. അത് ഞാൻ ഒഫൻസീവ് ആയിട്ട് പറയുന്നതല്ല. എനിക്ക് പേഴ്സണലി ഇഷ്ടമല്ല കുഞ്ഞമ്മ എന്ന വിളി. നമ്മുടെ ഫാമിലിയിലൊക്കെ അമ്മയുടെ അനിയത്തിയെ നമ്മൾ ചിന്നമ്മ എന്നാണ് വിളിക്കുന്നത്. ‌എന്നെ ബേബി അങ്ങനെ വിളിക്കണം എന്ന് എനിക്കില്ല.

ALSO READ: അഹാനയുടെ കൂടെ ആര്‍ക്കും കിടക്കാനാകില്ല, ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ടമല്ല അത്: ഇഷാനി

വേറെ എന്തെങ്കിലും വിളിച്ചോട്ടെ. ഇപ്പോ ഞാൻ ആലോചിച്ചിരിക്കുന്ന പേര് ബിത്തുമ എന്നാണ്. എന്റെ പെറ്റ് നെയിം ആണത്, എന്നെ ആരും വിളിക്കാറില്ലെങ്കിലും ഒരു പെറ്റ് നെയിം ഉള്ളത് ബിത്തു എന്നാണെന്നും ഇഷാനി പറഞ്ഞു.

കൂടാതെ പലരും തന്റെ മുഖഭാവം കണ്ടിട്ട് തനിക്ക് ജാടയാണെന്ന് പറയാറുണ്ടെന്നും എന്നാൽ അത് തന്റെ റെസ്റ്റിങ് ഫെയ്സ് ആണെന്നും ഇഷാനി പറഞ്ഞു. കൂടാതെ, താൻ ഈ സിനിമയിലേക്ക് വന്നത് എങ്ങനെ എന്ന് ഞാനും ആലോചിക്കാറുണ്ട്, ഒന്ന് രണ്ട് ഓഡിഷൻസ് ഒക്കെ കൊടുത്തിട്ടുണ്ട് അപ്പോ അവിടുന്ന് വല്ലും സ്പ്രെഡ് ആയി അങ്ങനെ വന്നതാവാം എന്നും ഇഷാനി പറഞ്ഞു.

Follow Us