Jana Nayagan Leak: ജനനായകൻ ചോർച്ച: 6 പേർ അറസ്റ്റിൽ; 300 ലിങ്കുകൾ നീക്കം ചെയ്തു

Jana Nayagan Movie Leak: ജനനായകന്റെ നിർമ്മാതാക്കളായ കെവിഎം പ്രൊഡക്ഷൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കൂടാതെ ചിത്രത്തിന്റെ ഓൺലൈനിലൂടെയുള്ള വ്യാപനം തടയുന്നതിനായി 300 ഓളം ലിങ്കുകൾ നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു.അനുമതിയില്ലാതെ ഒന്നിലധികം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ചിത്രം ഷെയർ ചെയ്തതിനെ തുടർന്നാണ് സംഭവം.

Jana Nayagan Leak: ജനനായകൻ ചോർച്ച: 6 പേർ അറസ്റ്റിൽ; 300 ലിങ്കുകൾ നീക്കം ചെയ്തു

Jananayagan movie

Published: 

13 Apr 2026 | 11:13 AM

വിജയ് നായകനാകുന്ന ജനനായകൻ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സൈബർ വിങ് ആണ് അറസ്റ്റ് ചെയ്തത്. ആറു പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായാണ് റിപ്പോർട്ട്. ജനനായകന്റെ നിർമ്മാതാക്കളായ കെവിഎം പ്രൊഡക്ഷൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. അനുമതിയില്ലാതെ ഒന്നിലധികം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ചിത്രം ഷെയർ ചെയ്തതിനെ തുടർന്നാണ് സംഭവം. കൂടാതെ ചിത്രത്തിന്റെ ഓൺലൈനിലൂടെയുള്ള വ്യാപനം തടയുന്നതിനായി 300 ഓളം ലിങ്കുകൾ നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു.

ഭാരതീയ ന്യായ സംഹിതയുടെയും ഐടി ആറ്റിന്റെയും പകർപ്പ് അവകാശ നിയമത്തിന്റെയും സിനിമാറ്റോഗ്രഫി ആക്ടിന്റേയുെ വിവിധ വകുപ്പുകൾ ചേർത്താണ് സംസ്ഥാന സൈബർ ഇൻവെസ്റ്റിഗേഷൻ സെന്റർ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ അന്വേഷണത്തിന് വേണ്ടി പ്രത്യേക സംഘത്തേയും നിയോഗിച്ചിരുന്നു. ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്ഫോമുകളിൽ ചിത്രം അപ്‌ലോഡ് ചെയ്തതിനുശേഷം ലിങ്കുകൾ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിലൂടെ ലഭിച്ച പ്രാഥമിക കണ്ടെത്തൽ.

ALSO READ:ഇങ്ങനെ പേടിക്കാതെടാ..! പുഷ്പവൃഷ്ടി കണ്ടു പിന്തിരിഞ്ഞോടി വിജയ്;AI ആണെന്ന് ആരാധകർ

അറസ്റ്റിലായ ആറ് പേരിൽ നിന്നും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. നിർമ്മാതാക്കളുടെ പരാതിയിൽ 21 പേർക്കെതിരെയാണ് കേസെടുത്തത്. സിനിമയുടെ റിലീസ് തീയതി പോലും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. തീയറ്ററിൽ റിലീസ് ആവാത്ത ഒരു സിനിമയുടെ വീഡിയോ ഇത്തരത്തിൽ പ്രചരിക്കുന്നത് ചിത്രത്തിന്റെ വിജയത്തെ ബാധിക്കുമെന്ന് നിർമ്മാതാക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉടൻതന്നെ നീക്കം ചെയ്യണമെന്നും ഇതിനെ കാരണക്കാരായവരെ മൊബൈൽ ഫോണുകൾ ലാപ്ടോപ്പുകൾ പിടിച്ചെടുക്കണം എന്നും പരാതിയിൽ പരാമർശിക്കുന്നു . ഏപ്രിൽ ഒമ്പതാം തീയതിയാണ് സിനിമയുടെ ക്ലിപ്പുകൾ ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. ഇതിനു പിന്നാലെ സിനിമാരംഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ