Jananayakan: ജനനായകൻ ചോർന്നതിൽ നിരാശ; ചിത്രം ഒടിടിയിൽ റിലീസ് ചെയ്യണമെന്ന് വിശാൽ

Actor Vishal about Jananayakan Leak​ issue: ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള നിർണ്ണായക ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിജയ്‌യുടെ ഇൻട്രോ രംഗം, ടൈറ്റിൽ കാർഡ്, സംഘട്ടന രംഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എക്സ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ദൃശ്യങ്ങൾ വൈറലായതോടെ മുഴുവൻ സിനിമയും ചോർന്നോ എന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ. നേരത്തെ നടൻ ശിവകാർത്തികേയനും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

Jananayakan: ജനനായകൻ ചോർന്നതിൽ നിരാശ; ചിത്രം ഒടിടിയിൽ റിലീസ് ചെയ്യണമെന്ന് വിശാൽ

Vishal, Vijay

Edited By: 

Arun Nair | Updated On: 22 Apr 2026 | 10:49 PM

ചെന്നൈ: ദളപതി വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി നടൻ വിശാൽ. ചിത്രത്തിന്റെ ഹൈ ക്വാളിറ്റി പ്രിന്റ് ചോർന്നത് നിരാശാജനകമാണെന്നും, ഇത്രയും അധ്വാനം പാഴായിപ്പോകാതിരിക്കാൻ ചിത്രം ഒടിടിയിലോ സാറ്റലൈറ്റിലോ റിലീസ് ചെയ്യണമെന്നും വിശാൽ ആവശ്യപ്പെട്ടു. വിജയിയെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ ഒരു ആരാധകന്റെ വികാരമാണ് വിശാൽ പങ്കുവെച്ചത്.

നമ്മുടെ സിനിമയുടെ ലീക്കായ വീഡിയോകൾ കാണുന്നത് വേദനാജനകമാണ്. ഒരുപാട് പേരുടെ കഠിനാധ്വാനം ഇങ്ങനെ പാഴാകുന്നത് കാണുമ്പോൾ വിഷമമുണ്ട്. തിയേറ്ററിൽ കണ്ട് ആരവം മുഴക്കാനാണ് ആഗ്രഹമെങ്കിലും, നിലവിലെ സാഹചര്യത്തിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്താൽ വീട്ടിലിരുന്ന് ആഘോഷിക്കാൻ തയ്യാറാണെന്ന് വിശാൽ പറഞ്ഞു. സിനിമ അത്ര വിവാദമുണ്ടാക്കുന്നതാണെന്ന് കരുതുന്നില്ലെന്നും സെൻസർ ബോർഡിന്റെ തടസ്സങ്ങൾ നീങ്ങി ചിത്രം നിയമപരമായി കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : Mammootty: ഞാനൊന്നും അറിഞ്ഞില്ല… അവരെന്നെ പറ്റിച്ചു! “ലോക” സിനിമയെ കുറിച്ച് മമ്മൂട്ടി

ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള നിർണ്ണായക ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിജയ്‌യുടെ ഇൻട്രോ രംഗം, ടൈറ്റിൽ കാർഡ്, സംഘട്ടന രംഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എക്സ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ദൃശ്യങ്ങൾ വൈറലായതോടെ മുഴുവൻ സിനിമയും ചോർന്നോ എന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ. നേരത്തെ നടൻ ശിവകാർത്തികേയനും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

ജനനായകൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പൊങ്കൽ റിലീസ് മുടങ്ങുകയായിരുന്നു. നിയമപോരാട്ടം തുടരുന്നതിനിടെയാണ് ചിത്രം ഓൺലൈനിൽ ചോർന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക തിരിച്ചടിയായിരിക്കുന്നത്.

വിശാലിൻ്റെ ട്വീറ്റ്

Follow Us
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
വിട്ടുമാറാത്ത ജലദോഷമാണോ? ഈ വഴികൾ പരീക്ഷിക്കൂ
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്