AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Mammootty: ഞാനൊന്നും അറിഞ്ഞില്ല… അവരെന്നെ പറ്റിച്ചു! “ലോക” സിനിമയെ കുറിച്ച് മമ്മൂട്ടി

Mammootty about Loka Movie Charector:താനൊന്നും അറിഞ്ഞിരുന്നില്ല സിനിമയിൽ താൻ അഭിനയിച്ച വിവരം സിനിമ റിലീസ് ചെയ്തു കഴിഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത്. ഇതിപ്പോൾ അതിൽ അഭിനയിക്കുക എന്നത് തന്റെ ഉത്തരവാദിത്തമായി മാറി. എന്നോട് ദുൽഖറിന്റെ മാനേജർ വന്ന് ഒരു ഡയലോഗ് പറയാമോ എന്ന് മാത്രമാണ് ചോദിച്ചത്. ഞാൻ ഒറ്റ വാക്കിൽ പറ്റില്ല എന്നാണ് പറഞ്ഞത്... ലോക എന്ന സിനിമയിൽ ഇനി മൂത്തോൻ ആയി വരണമെങ്കിൽ തന്റെ ചില കണ്ടീഷൻസ് അവർ അംഗീകരിക്കണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

Ashli C
Ashli C | Edited By: Jenish Thomas | Updated On: 21 Apr 2026 | 08:20 PM
മലയാള സിനിമയിൽ ഒരു പുതിയ ചരിത്രമായ ചിത്രമായിരുന്നു കല്യാണി പ്രിയദർശൻ നായികയായ ലോക ചാപ്റ്റർ വൺ. 5 ചാപ്റ്ററുകളായാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ കല്യാണിക്കൊപ്പം ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരുടെ കാമിയോയും ഏറെ ശ്രദ്ധ നേടി. ഒപ്പം മമ്മൂക്ക ആരാധകർക്കും ഒരു വമ്പൻ സർപ്രൈസ് സിനിമയിൽ ഒളിപ്പിച്ചിരുന്നു. (Image Credit Source:  Mammootty/ Duquer SalmaanInstagram)

1 / 5
ചിത്രത്തിൽ മൂത്തോൻ എന്ന കഥാപാത്രത്തിൽ ശബ്ദ സാന്നിധ്യമായി മമ്മൂക്ക കൂടി എത്തിയതോടെ ലോക മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഒരു പുത്തൻ അനുഭവമായി മാറി. ഇപ്പോൾ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ലോകയുടെ ടീം തന്നെ പറ്റിച്ചതാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. താൻ പോലും അറിയാതെയാണ് തന്നെ അഭിനയിച്ചത്. തമാശരൂപേണയാണ് മമ്മൂട്ടി കാര്യങ്ങളെല്ലാം പറയുന്നത്.

2 / 5
താൻ ആ ചിത്രത്തിൽ ഉണ്ടെന്ന് അവർ പറഞ്ഞിട്ടില്ല ദുൽഖർഅല്ല വന്നതും അവന്റെ മാനേജർ ആണ്.ഒരു വോയിസ് എടുക്കട്ടെ എന്ന് ചോദിച്ചു. എന്നാൽ വേണ്ട എന്ന് ഒറ്റ ഡയലോഗ് മാത്രമാണ് താൻ പറഞ്ഞത്. മാത്രമല്ല ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കൈ തന്റേതല്ല. സിനിമ റിലീസ് ചെയ്ത കഴിഞ്ഞപ്പോഴാണ് അത് താൻ ആണെന്നും അത് എന്റെ കൈ ആണെന്നും അവർ പറയുന്നത്. ഇപ്പോൾ അഭിനയിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായി ആണ് മാറിയത്.

3 / 5
അവന്മാർ എന്നെ സത്യത്തിൽ പറ്റിച്ചുവെന്നും മമ്മൂട്ടി പറയുന്നു. അതുപോലെതന്നെ ലോക എന്ന സിനിമയിൽ ഇനി മൂത്തോൻ ആയി വരണമെങ്കിൽ തന്റെ ചില കണ്ടീഷൻസ് അവർ അംഗീകരിക്കണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ലോകയിലെ മൂത്തോൻ താൻ തന്നെ ആകണമെന്ന് അവർ എന്നെ പറഞ്ഞു സമ്മതിപ്പിക്കുകയാണെങ്കിൽ തന്റെ പ്രതിഫലത്തെക്കുറിച്ച് ഞാൻ അവരെയും പറഞ്ഞ് സമ്മതിപ്പിക്കണം എന്നായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്.

4 / 5
ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇതേക്കുറിച്ച് സംസാരിച്ചത്. സിനിമയുടെ ആരംഭത്തിൽ വളരെ രഹസ്യമായി വച്ച ഈ വേഷം മമ്മൂട്ടിയുടെ 74മത്തെ ജന്മദിനത്തിൽ നടൻ ദുൽഖർ സൽമാൻ ആയിരുന്നു ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

5 / 5
Follow Us