AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jithu Joseph about Drishyam 3: ഫസ്റ്റ് ഡ്രാഫ്റ്റ് റെഡി; ദൃശ്യം 3 ക്ലൈമാക്സിനെ പറ്റി ജീത്തു ജോസഫ്

മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്നും ജീത്തു പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

Jithu Joseph about Drishyam 3: ഫസ്റ്റ് ഡ്രാഫ്റ്റ് റെഡി; ദൃശ്യം 3 ക്ലൈമാക്സിനെ പറ്റി ജീത്തു ജോസഫ്
Jithu Joseph About Drishyam 3Image Credit source: facebook\jeethu joseph
sarika-kp
Sarika KP | Published: 18 Jul 2025 09:56 AM

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാലിന്റെ കരിയറിലെ ദി ബെസ്റ്റ് കഥാപാത്രങ്ങളിലുമൊന്നുമായി ചിത്രത്തിലെ ജോർജുകുട്ടി. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാ​ഗത്തിന് നിറഞ്ഞ സ്വീകാര്യതയാണ് ഭാഷാഭേതമെന്യെ ലഭിച്ചത്.

ഇപ്പോഴിതാ മൂന്നാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ്. മൂന്നാം ഭാ​ഗം വരുന്നുവെന്ന് പറയുമ്പോൾ ചെറുതല്ലാത്ത ആവേശമാണ് ഓരോ മലയാളി പ്രേക്ഷകരുടെയും ഉള്ളിൽ. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്നും ജീത്തു പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

Also Read:നടന്‍ വിജയ് ദേവരകൊണ്ട ആശുപത്രിയില്‍, ആരാധകര്‍ ആശങ്കയില്‍

കഴിഞ്ഞ ദിവസം രാത്രിയാണ് താൻ ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതി കഴിഞ്ഞതെന്നാെണ് ജീത്തു പറയുന്നത്.ഇത്രയും നാൾ അതിന്റെ ടെൻഷനിലായിരുന്നുവെന്നും മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു അതെന്നുമാണ് സംവിധായകൻ പറയുന്നത്. ഇന്നലെ ഇതിൽ നിന്നൊക്കെ റിലീഫ്കിട്ടി. മിറാഷ് എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, വലതുവശത്തെ കള്ളൻ പടത്തിന്റെ പരിപാടി. എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. ഇവിടെ മ്യൂസിക് ഇട്ടപ്പോൾ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ് എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.