AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thyroid Cancer: സ്ത്രീകൾക്ക് തൈറോയ്ഡ് കാൻസർ വരാനുള്ള സാധ്യത കൂടുതൽ?; കാരണവും ലക്ഷണങ്ങളും

Thyroid Cancer Risk In Women: എന്തുകൊണ്ടാണ് തൈറോയ്ഡ് സാധ്യത സ്ത്രീകളിൽ കൂടുന്നതെന്നും അവയുടെ യഥാർത്ഥ ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും നമുക്ക് നോക്കാം. ചിലപ്പോൾ നിസാരമായി കാണുന്ന പല ലക്ഷണങ്ങളും തൈറോയ്ഡ് പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുടെ ​തുടക്കമായേക്കാം. അതിനാൽ അത് അറിഞ്ഞിരിക്കുന്നത് നേരത്തെ തന്നെ ചികിത്സ തേടാനും അസുഖം ഭേദമാക്കാനും സഹായിക്കുന്നു.

Thyroid Cancer: സ്ത്രീകൾക്ക് തൈറോയ്ഡ് കാൻസർ വരാനുള്ള സാധ്യത കൂടുതൽ?; കാരണവും ലക്ഷണങ്ങളും
Thyroid CancerImage Credit source: PonyWang/E+/Getty Images
Neethu Vijayan
Neethu Vijayan | Updated On: 18 Mar 2026 | 05:24 PM

സ്ത്രീകളിൽ പൊതുവെ തൈറോയ്ഡുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പുരുഷന്മാരെക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും സ്ത്രീകൾക്ക് തന്നെയാണ്. അതിലൊന്നാണ് തൈറോയ്ഡ് കാൻസർ. ജേണൽ ഓഫ് എൻഡോക്രൈൻ ആൻഡ് മെറ്റബോളിക് റിസർച്ചിൽ 2023-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, തൈറോയ്ഡ് കാൻസർ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ നാലിരട്ടി കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സ്ത്രീകളുടെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട് കൂടുതൽ ആശങ്ക ജനിപ്പിക്കുന്നതാണ്.

ഇത്തരമൊരു സാഹചര്യത്തിൽ എന്തുകൊണ്ടാണ് തൈറോയ്ഡ് സാധ്യത സ്ത്രീകളിൽ കൂടുന്നതെന്നും അവയുടെ യഥാർത്ഥ ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും നമുക്ക് നോക്കാം. ചിലപ്പോൾ നിസാരമായി കാണുന്ന പല ലക്ഷണങ്ങളും തൈറോയ്ഡ് പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുടെ ​തുടക്കമായേക്കാം. അതിനാൽ അത് അറിഞ്ഞിരിക്കുന്നത് നേരത്തെ തന്നെ ചികിത്സ തേടാനും അസുഖം ഭേദമാക്കാനും സഹായിക്കുന്നു.

ALSO READ: ഇനി കഞ്ഞിവെള്ളം വെറുതെ കളയേണ്ട, ചെടികൾ തഴച്ചുവളരാൻ ബെസ്റ്റാണ്, പക്ഷെ ശ്രദ്ധിക്കണം

സ്ത്രീകളിലെ തൈറോയ്ഡിൻ്റെ കാരണം?

പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് തൈറോയ്ഡ് കാൻസർ വരാനുള്ള സാധ്യത കൂടുതലായി ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ഹോർമോൺ തന്നെയാണ് ഇതിൻ്റെ പ്രധാന കാരണം. പ്രായപൂർത്തിയാകുന്നത് മുതൽ ആർത്തവവിരാമം വരെയുള്ള ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. പ്രത്യേകിച്ച് ഈസ്ട്രജൻ എന്ന ഹോർമോണിൻ്റെ മാറ്റങ്ങൾ.

തൈറോയ്ഡ് കോശങ്ങളുടെ വളർച്ചയെ ഈസ്ട്രജൻ എന്ന ഹോർമോൺ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 20 മുതൽ 55 വയസ് വരെ പ്രായമുള്ള സ്ത്രീകളിൽ ഈ രോഗസാധ്യത പുരുഷന്മാരേക്കാൾ ഇരട്ടിയായി കാണപ്പെടുന്നു. നേരത്തെ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി രോ​ഗനിർണയം നടത്തിയാൽ ഉറപ്പായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു രോ​ഗാവസ്ഥയാണ് തൈറോയ്‍ഡ് കാൻസർ.

ആദ്യ ലക്ഷണങ്ങളിൽ തൊണ്ടയിൽ ചെറിയ വേദനയാണ് പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. പലരും ഇതിനെ നിസാരമായിട്ടാണ് കാണുന്നത്. അതിനാൽ വൈദ്യസഹായം തേടുന്നതും വൈകുന്നു. വേദനയോടൊപ്പം ശ്രദ്ധിക്കേണ്ട് മറ്റ് ചില ലക്ഷണങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

തിരിച്ചറിയാം ഈ ലക്ഷണങ്ങൾ

കഴുത്തിലെ മുഴ: കഴുത്തിൻ്റെ അടിഭാഗത്തായി വേദനയില്ലാത്ത ചെറിയ മുഴകൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. കഴുത്ത് മുകളിലേക്കും താഴേക്കും ചലിപ്പിക്കുമ്പോഴോ അല്ലെങ്കിൽ ഭക്ഷണം വിഴുങ്ങുമ്പോഴോ ആണ് ഇവ കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്.

ശബ്ദത്തിലെ മാറ്റം: പെട്ടെന്നുണ്ടാകുന്ന നിങ്ങളുടെ ശബ്ദത്തിലെ മാറ്റം ശ്രദ്ധിക്കണം. ആഴ്ച്ചകളോളം ഇത്തരത്തിൽ മാറാതെ നിൽക്കുന്ന പരുക്കൻ ശബ്ദം തൈറോയ്ഡ് കാൻസറിൻ്റെ ലക്ഷണമായേക്കാം.

ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്: ആഹാരമോ വെള്ളമോ ഇറക്കുമ്പോൾ തൊണ്ടയിൽ ഏതെങ്കിലും തരത്തിൽ തടസ്സം അനുഭവപ്പെട്ടാൽ ഡോക്ടറെ സമീപിക്കുക.

വിട്ടുമാറാത്ത ചുമ: ജലദോഷമോ മറ്റ് അസുഖങ്ങളോ ഇല്ലാതെ തന്നെ തുടർച്ചയായി ആഴ്ച്ചകളോളം ചുമ അനുഭവപ്പെടുന്നത് ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. അവ വളരെയധികം സൂക്ഷിക്കണം.

Follow Us