AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കിരീടം സൂപ്പർ ഹിറ്റായി, ദേശീയ അവാർഡും കിട്ടി… എന്നാൽ മോഹൻലാൽ അന്ന് വാങ്ങിയ പ്രതിഫലമോ?

Kireedam Movie Budget Mohanlal's Remuneration:  മോഹന്‍ലാലിൻ്റെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഓന്നായ കിരീടം വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. 1989 ല്‍ പുറത്തിറിങ്ങിയ ചിത്രത്തിൻ്റെ റീ മാസ്റ്റര്‍ ചെയ്ത പതിപ്പാണ് ഇപ്പോള്‍ റീ റിലീസിന് എത്തിയിരിക്കുന്നത്. അന്ന് ഏകദേശം 23 ലക്ഷം രൂപയ്ക്കാണ് സിനിമയുടെ ചീത്രീകരണം പൂര്‍ത്തിയായത്.

കിരീടം സൂപ്പർ ഹിറ്റായി, ദേശീയ അവാർഡും കിട്ടി… എന്നാൽ മോഹൻലാൽ അന്ന് വാങ്ങിയ പ്രതിഫലമോ?
Kireedam MovieImage Credit source: Social Media
Amal KV
Amal KV | Updated On: 10 Jul 2026 | 04:24 PM

മോഹന്‍ലാലിൻ്റെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഓന്നായ കിരീടം വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. 1989 ല്‍ പുറത്തിറിങ്ങിയ ചിത്രത്തിന്റെ റീ മാസ്റ്റര്‍ ചെയ്ത പതിപ്പാണ് ഇപ്പോള്‍ റീ റിലീസിന് എത്തിയിരിക്കുന്നത്. 4 കെ ദൃശ്യമികവില്‍ കൂടുതല്‍ സേങ്കേതിക തികവോടെ വേള്‍ഡ് വൈഡ് ആയിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ക്ലാസിക് ചിത്രത്തിൻ്റെ തിയേറ്ററിലേക്കുള്ള വരവിനൊപ്പം സിനിമയുടെ അണിയറ കഥകളും ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതില്‍ ഏറ്റവും ഒടുവിലായി പുറത്ത് വന്ന കൗതുകമുണര്‍ത്തുന്ന കാര്യം സിനിമയുടെ ബജറ്റ് തന്നെയാണ്.

പടം തീര്‍ന്നത് 23 ലക്ഷത്തിന്

സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സിബി മലയില്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ ചെലവ് എത്രയെന്നും അന്ന് മോഹന്‍ലാല്‍ എത്ര രൂപയാണ് പ്രഫലമായി വാങ്ങിയത് എന്നും വെളിപ്പെടുത്തിയത്. അന്ന് ഏകദേശം 23 ലക്ഷം രൂപയ്ക്കാണ് സിനിമയുടെ ചീത്രീകരണവും മറ്റ് കാര്യങ്ങളും പൂര്‍ത്തിയായത്. വെറും 26 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിംഗ് തീര്‍ത്തത് എന്നും സിബി മലയില്‍ പറഞ്ഞു. അന്നൊക്കെ പടം പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഡിസ്ട്രിബ്യൂട്ടര്‍മാരെ ബിസിനസ് ഏല്‍പ്പിക്കുകയാണ്. കിരീടവും അങ്ങനെ തന്നെയായിരുന്നു. അന്ന് തന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഡിസ്ട്രിബ്യൂട്ടര്‍ക്ക് പടം കൈമാറുമ്പോള്‍ 4 ലക്ഷം രൂപ ലാഭം നിര്‍മ്മാതക്കള്‍ക്ക് കിട്ടിയിരുന്നു.

Also Read: മോഹന്‍ലാല്‍ പറഞ്ഞു നമ്മുടെ പടം ഹിറ്റാ… ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് ഇങ്ങനെ, കിരീടത്തെക്കുറിച്ച് സിബി മലയില്‍

ഇങ്ങനെ പടം കൊടുത്താല്‍ പിന്നെ തിയേറ്ററുകളില്‍ നിന്നുള്ള ഷെയര്‍ നിര്‍മ്മാതാവിന് കിട്ടില്ല. എന്നാല്‍ വീഡിയോ കാസ്റ്റ്, ഓഡിയോ കാസ്റ്റ്, മറ്റ് ഭാഷകള്‍ക്ക് റൈറ്റ്‌സ് കൊടുക്കല്‍, സാറ്റ്‌ലൈറ്റ് തുടങ്ങിയ ഇനങ്ങളില്‍ പിന്നെയും പണം ലഭിക്കും. അന്ന് അങ്ങനെ ഏകദേശം 15 മുതല്‍ 20 ലക്ഷം രൂപ വരെ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിക്കാണും. തിയേറ്ററുകളില്‍ നിന്നും 45 ലക്ഷത്തോളം കളക്ട് ചെയ്തിട്ടുണ്ടാകണം. അങ്ങനെ നോക്കിയാല്‍ 23 ലക്ഷത്തിന് പൂര്‍ത്തിയായ സിനിമയ്ക്ക് ആകെ 90 ലക്ഷത്തോളം ടോട്ടല്‍ കളക്ഷന്‍ വന്നു. അതേ സമയം ഇന്നാണ് ഇത്തരത്തില്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നത് എങ്കില്‍ 23 കോടി മുതല്‍ 30 കോടി വരെ ചെലവാകുമെന്നും സിബി മലയില്‍ പറഞ്ഞു.

മോഹന്‍ലാല്‍ അന്ന് വാങ്ങിയ പ്രതിഫലം

അന്ന് മോഹന്‍ലാലിന് തിരക്കായി വരുന്ന സമയമാണ്. അന്ന് പൊതുവെ നാലര ലക്ഷം രൂപയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാല്‍ ഈ സിനിമയിലെ നിര്‍മാതക്കളായ ഉണ്ണിയോടും ദിനേശിനോടുമൊക്കെയുള്ള ബന്ധം കാരണം നാല് ലക്ഷം മാത്രമേ മോഹന്‍ലാല്‍ വാങ്ങിയുള്ളൂ. പരിചയത്തിന്റെ പുറത്ത് വിട്ടുവീഴ്ച ചെയ്തതാണ് എന്നും സിബി മലയില്‍ പറഞ്ഞു. ഈ സിനിമയിലെ പ്രകടനത്തിനാണ് മോഹന്‍ലാലിന് ആദ്യമായി അവാര്‍ഡ് കിട്ടുന്നത്. കാലമിത്ര കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകര്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ക്കുന്ന സിനിമ കൂടിയാണ് കിരീടം.

English Summary

Kireedam, one of the finest films in Mohanlal’s acting career, has returned to theaters. A remastered version of the film, originally released in 1989, is what has now been re-released. The movie was originally produced at a cost of approximately Ngn23 lakh.

Follow Us