“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ

Kottayam Nazeer Shares Shocking Experience During Salim Kumar Tribute: ഈ അനുഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. മുൻപ് ബോബി കൊട്ടാരക്കര മരിച്ചപ്പോൾ അദ്ദേഹത്തെ അവസാനമായി കണ്ട് മടങ്ങി വരുമ്പോഴും ഇതേ ചോദ്യം ഒരാൾ തൻ്റയടുത്ത് ചോദിച്ചിരുന്നു. എവിടെ പോയാലും ഏത് സാഹചര്യത്തിലും ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടിവരും എന്ന തിരിച്ചറിവിലേക്ക് ഇപ്പോൾ താൻ എത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു

സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ

സലീം കുമാർ, കോട്ടയം നസീർ

Published: 

26 Oct 2026 | 09:44 PM

മരണ വീടുകളിൽ പോലും അപക്വമായി പെരുമാറുന്ന രീതി നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണ്. മരണം പോലും കണ്ടൻ്റായി മാറൂന്ന കലാത്താണ് നമ്മൾ ജീവിക്കുന്നത്. അടുത്തിടെ സിനിമാ രംഗത്തെ പ്രമുഖരുടെ മരണാരന്തര ചടങ്ങുകൾക്കിടെ ഉണ്ടയ സംഭവങ്ങൾ ഇതിന് തെളിവാണ്. അത്തരം ഒരു സംഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ കോട്ടയം നസീർ. മയാളികളുടെ പ്രിയപ്പെട്ട സലീം കുമാറിന് അദരഞ്ജലികൾ അർപ്പിച്ച് മടമ്പോൾ ഒരാൾ തന്നോട് കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു എന്നാണ് കോട്ടയം നസീർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

സാഹചര്യമോ സന്ദർഭമോ നോക്കാതെ എന്തും ആവശ്യപ്പെടാനുള്ള അവകാശം തങ്ങൾക്കുണ്ട് എന്ന തോന്നൽ ചില മനുഷ്യർക്കുണ്ട് എന്നാണ് തോന്നുന്നത് എന്നും ആ തിരിച്ചറിവിൽ മുന്നോട്ടുപോവുകല്ലാതെ മറ്റു വഴികൾ ഇല്ലാ എന്നും നാദിർഷയ്ക്ക് നൽകിയ അഭിമുഖത്തിൽ കോട്ടയം നസീർ പറയുന്നു. ഈ അനുഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. മുൻപ് ബോബി കൊട്ടാരക്കര മരിച്ചപ്പോൾ അദ്ദേഹത്തെ അവസാനമായി കണ്ട് മടങ്ങി വരുമ്പോഴും ഇതേ ചോദ്യം ഒരാൾ തൻ്റയടുത്ത് ചോദിച്ചിരുന്നു. എവിടെ പോയാലും ഏത് സാഹചര്യത്തിലും ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടിവരും എന്ന തിരിച്ചറിവിലേക്ക് ഇപ്പോൾ താൻ എത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ

അത്തരം സാഹചര്യങ്ങളിൽ ശക്തമായി പ്രതികരിക്കണം എന്നും സമുഹം ശരിയോടൊപ്പം നിൽക്കും എന്നും നാദിഷാ കോട്ടയം നസീറിനോട് പറയുന്നുണ്ട്. എന്നാൽ അതിൻ്റെ മറുവശവും കോട്ടയം നസീർ വിശദീകരിക്കുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ രൂക്ഷമായി പ്രതികരിച്ചാൽ തൻ്റെ പ്രതികരണം മാത്രമായിരിക്കും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുക. എന്ന് കോട്ടയം നസീർ സംശയമേതുമില്ലാതെ പറയുന്നു. ഏത് സാഹചര്യത്തിലാണ് ആ നിലയിൽ പെരുമാറേണ്ടിവന്നത് എന്നോ എന്താണ് കാരണം എന്നോ വ്യക്തമാകാത്ത നിലയിൽ തലയും വാലുമില്ലാത്ത വീഡിയോകളായിരിക്കും സോഷ്യൽ മീഡിയയിൽ ഇടംനേടുക എന്നും കോട്ടയം നസീർ വ്യക്തമാക്കി.

ഒരു നടൻ എന്ന രീതിയിലേക്ക് തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു വളർച്ച ഉണ്ടായുട്ടുണ്ട് എങ്കിൽ അത് റോഷാക്കിന് ശേഷമാണെന്ന് കോട്ടയം നസീർ പറയുന്നുണ്ട്. അതിന് മുൻപും സീര്യസായിട്ടുള്ള പല കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട് എങ്കിലും റോഷാക്കിന് ശേഷമാണ്, വാഴ, തലവൻ അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ സിനിമകളിൽ എല്ലാം മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയത്. ആ ധൈര്യമാണ് ജെയിലറിൽ അഭിനയിക്കുമ്പോഴും ഉണ്ടായിരുന്നത് എന്നും കോട്ടയം നസീർ പറയുന്നു.

English Summary

Actor Kottayam Nazeer revealed that a fan inappropriately asked him to mimic Cochin Haneefa at Salim Kumar’s funeral. He told Nadirshah he ignored it to avoid social media misrepresentation.

Loading...
Unable to load recommendations.
Follow Us
Related Stories
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
Bigg Boss Malayalam Season 8: സ്റ്റിൽ ഐ ലവ് യു, വീക്കെൻഡ് എപിസോഡിൽ നിലീനയോട് ലാലേട്ടനെ സാക്ഷിയാക്കി നോബി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി