Vismaya Mohanlal:വിസ്മയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല, നല്ല മാതാപിതാക്കളുടെ മക്കൾ സമരത്തിന് പോകില്ല; മേജർ രവി

Vismaya Mohanlal About Jantar Mantar Protest:നീറ്റ് പരീക്ഷയെക്കുറിച്ച് അറിവില്ലാത്തവരാണ് ഈ പ്രതിഷേധം നടത്തുന്നത്. ഇന്ത്യയിൽ പാർലമെന്റ് ആക്രമണം നടത്താൻ പോകാൻ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല എന്നിട്ടും അവിടെ പോയി പോലീസിന്റെ വണ്ടി തകർക്കുകയും അടിക്കുകയും ചെയ്താൽ തിരിച്ചു കിട്ടുമെന്നും അതിനു കടന്ന് മോങ്ങിയിട്ടൊന്നും കാര്യമില്ല എന്നും മേജർ രവി................

Vismaya Mohanlal:വിസ്മയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല, നല്ല മാതാപിതാക്കളുടെ മക്കൾ സമരത്തിന് പോകില്ല; മേജർ രവി

Major Ravi,vismaya Mohan Lal

Updated On: 

23 Jul 2026 | 02:57 PM

ഡൽഹിയിലെ ജന്ദർ മന്ദറിൽ നീറ്റ് യുജി പരീക്ഷ ക്രമക്കേടിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ പ്രതികരണം ഒരിക്കലും രാഷ്ട്രീയപരമായി അല്ല എന്ന് സംവിധായകനും നടനുമായ മേജർ രവി. അത് സി.ജെ.പി ക്കുള്ള പിന്തുണയല്ലെന്നും വിസ്മയക്ക് രാഷ്ട്രീയപരമായ അറിവില്ലെന്നും വൈകാരികമായ പോസ്റ്റാണ് പങ്കുവെച്ചത് എന്നും മേജർ രവി പറഞ്ഞു. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നീറ്റ് പരീക്ഷയെക്കുറിച്ച് അറിവില്ലാത്തവരാണ് ഈ പ്രതിഷേധം നടത്തുന്നത്. ഇന്ത്യയിൽ പാർലമെന്റ് ആക്രമണം നടത്താൻ പോകാൻ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല എന്നിട്ടും അവിടെ പോയി പോലീസിന്റെ വണ്ടി തകർക്കുകയും അടിക്കുകയും ചെയ്താൽ തിരിച്ചു കിട്ടുമെന്നും അതിനു കടന്ന് മോങ്ങിയിട്ടൊന്നും കാര്യമില്ല എന്നും മേജർ രവി ഫേസ്ബുക്കിൽ പങ്കുവെച്ച് ലൈവിൽ പറയുന്നു.

ALSO READ:“ഇതെന്ത് ജനാധിപത്യം ? ഇങ്ങനെയല്ല പ്രതിഷേധങ്ങളോട് പ്രതികരിക്കേണ്ടത്”; ശബ്ദമുയത്തി വിസ്മയ മോഹൻലാലും, ടൊവിനോ തോമസും

സിബിഎസ്ഇയുടെയോ നെറ്റിന്റെയോ ഫുൾഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത്. മാതാപിതാക്കൾ നന്നായിട്ട് വളർത്തിയെടുത്ത ഒരു പെൺകുട്ടിയും ആൺകുട്ടിയും ഇത്തരത്തിലുള്ള സമരങ്ങൾക്ക് പോകില്ലെന്നും മേജർ രവി വിവാദപരമായ പരാമർശം നടത്തി. ദയവുചെയ്ത് രാജ്യത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ പഠിക്കണമെന്നും അദ്ദേഹം ലൈവിൽ പറയുന്നു.

വിദേശ ശക്തികളുടെ കയ്യിൽ നിന്നും പണം വാങ്ങി സ്വന്തം രാജ്യത്തിന് ഒറ്റു കൊടുക്കുന്നു….

കോൺഗ്രസ് ഭരിക്കുന്ന കാലത്തും എത്രയോ തവണ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട് വിദേശ ശക്തികളുടെ കയ്യിൽ നിന്നും പണം വാങ്ങി സ്വന്തം രാജ്യത്തിന് ഒറ്റു കൊടുക്കരുത്. മീറ്റ് ചോദ്യപേപ്പർ ചോർന്നത് എന്ന വിഷയത്തെക്കാൾ ഉപരിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കുവാനും ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുവാനും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുവാനും വേണ്ടിയുള്ള പ്രക്ഷോഭമാണ് അവിടെ നടക്കുന്നത്. ഇതൊക്കെ ആവശ്യപ്പെട്ടിട്ടുള്ള മുദ്രാവാക്യങ്ങളാണ് ആ വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉയർന്നുവരുന്നത്. ചോദ്യപേപ്പർ ചോരുന്നത് ഇന്നോ ഇന്നലെയോ ഉണ്ടായ ഒരു വിഷയമല്ല എന്നും മേജർ രവി പറയുന്നു.

കോൺഗ്രസ് ഭരിക്കുന്ന കാലത്തും എത്രയോ തവണ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്. ഈ സമരത്തിന് പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട് അത് അവർ അവിടെ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ കേട്ടാൽ മനസ്സിലാകും. സമരത്തിൽ കുട്ടികൾക്ക് അടി കൊള്ളുന്നത് കണ്ടപ്പോൾ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു എന്നാൽ പിന്നീട് ശ്രദ്ധിക്കുമ്പോഴാണ് കുട്ടികളെയല്ല സമരത്തിൽ കുട്ടന്മാരെയാണ് കാണുന്നത്. സമരത്തിന് തുടക്കം കുറിച്ചത് യുഎസിൽ ഇരുന്നുകൊണ്ടാണ്. യുഎസ് ഫണ്ടിംഗ് ആണ് സമരത്തിനുള്ളത്. ഇതിന് പിന്നിൽ ജോർജ് സോറോസിനെ പോലുള്ളവരുടെ വിദേശ ഫണ്ടിങ്ങും ഇന്ത്യയ്ക്കെതിരെയുള്ള ഗൂഢാലോചനമാണെന്നും അദ്ദേഹം ഫേസ്ബുക്കിലെ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു.

ENGLISH SUMMARY

Director and actor Major Ravi said that actor Mohanlal’s daughter Vismaya’s response to the students’ protest against NEET UG exam irregularities at Jantar Mantar in Delhi was never political. It was not support for CJP and Vismaya has no political knowledge and shared an emotional post, Major Ravi said.

Follow Us
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി