​Manichitrathazh Re-release: ഗം​ഗേ…! നകുലനും സണ്ണിയും വീണ്ടും എത്തുന്നു; 4കെ ദൃശ്യമികവിൽ മണിച്ചിത്രത്താഴ്, തീയതി പ്രഖ്യാപിച്ചു

​Manichitrathazh Re-release Date: 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിൽ എത്തിയത്. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു.

​Manichitrathazh Re-release: ഗം​ഗേ...! നകുലനും സണ്ണിയും വീണ്ടും എത്തുന്നു; 4കെ ദൃശ്യമികവിൽ മണിച്ചിത്രത്താഴ്, തീയതി പ്രഖ്യാപിച്ചു

Manichitrathazh Re-release Date Announced.

Published: 

11 Jul 2024 | 08:20 PM

എത്ര കണ്ടാലും മതി വരാത്ത വീണ്ടും വീണ്ടും കാണാൻ തോന്നുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിലുണ്ട്. അത്തരത്തിൽ മലയാളികൾ നെഞ്ചോട് ചേർത്തുവച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ് ​(Manichitrathazh). ​മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗം​ഗയും നഗുലനും സണ്ണിയുമെല്ലാം വീണ്ടുമെത്തുന്നുവെന്ന സന്തോഷവാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഫാസിൽ (Fazil) സംവിധാനം ചെയ്ത ചിത്രത്തിന്റെ റീ റീലീസ് തീയതി (Re-release Date) പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓഗസ്റ്റ് 17 നാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.

പുത്തൻ സാങ്കേതികവിദ്യയിൽ ഫോർ കെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിൽ എത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിചിത്രത്താഴിൽ മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയ മലയാളത്തിലെ പ്രമുഖ നടീ നടൻമാരാണ് വേഷമിട്ടത്. ​ഗം​ഗ, നാ​ഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തിയ ശോഭന പ്രകടനത്തിൽ മറ്റാരെക്കാളും എന്നും പ്രേക്ഷക ഹൃദയം കവർന്ന ചിത്രം കൂടിയാണിത്.

ALSO READ: ആദ്യ ചിത്രമെന്ന ആഗ്രഹത്തിൽ സിബിമലയിൽ തുടങ്ങിയ ചിത്രം, 24 വർഷങ്ങൾക്ക് ശേഷം വീണ്ടും ദേവദൂതൻ

മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായി മാറി. ശോഭനയ്ക്ക് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടികൊടുത്ത ചിത്രമാണിത്. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.

മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു.

സംഗീതം – എം.ജി. രാധാകൃഷ്ണൻ, പശ്ചാത്തലസംഗീതം- ജോൺസൺ, ഗാനരചന -ബിച്ചു തിരുമല, മധു മുട്ടം, വാലി, ഛായാഗ്രഹണം – വേണു. ചിത്രസംയോജനം – ടി.ആർ ശേഖർ, സ്റ്റുഡിയോ- സ്വർഗ്ഗചിത്ര, ബെന്നി ജോൺസൺ, ധനുഷ് നായനാർ, സോമൻ പിള്ള, അജിത്ത് രാജൻ, ശങ്കർ, പി എൻ മണി, സൂര്യ ജോൺ, മണി സുചിത്ര, വേലായുധൻ കീഴില്ലം, ജിനേഷ് ശശിധരൻ, ബാബു ഷാഹിർ, എം ആർ രാജാകൃഷ്ണൻ. പിആർഒ – വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്- അരുൺ പൂക്കാടൻ ( 1000 ആരോസ്).

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ