YouTuber Dilshad Missing : അഞ്ച് ദിവസമായി ഒരു വിവരവുമില്ല, മലയാളി യുടൂബർ ദിൽഷാദ് എവിടെ?

മലപ്പുറം സ്വദേശിയായ മലയാളി യൂട്യൂബർ ദിൽഷാദിനെ ( 31 ) കാണാനില്ലെന്ന് പോലീസിൽ പരാതി. ദിൽഷാദിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം ചേലമ്പ്ര പുല്ലിപ്പറമ്പ് സ്വദേശിയായ ദിൽഷാദ് ജൂലൈ ആറിനാണ് ചേലബ്രയിൽ നിന്ന് യാത്ര പോയത്. കഴിഞ്ഞ 22 ആം തീയതി വരെ ദിൽഷാദിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു.

YouTuber Dilshad Missing : അഞ്ച് ദിവസമായി ഒരു വിവരവുമില്ല, മലയാളി യുടൂബർ ദിൽഷാദ് എവിടെ?

Dilshad Yathra Today

Updated On: 

28 Jul 2026 | 09:51 AM

ചേലമ്പ്ര : മലപ്പുറം സ്വദേശിയായ മലയാളി യൂട്യൂബർ ദിൽഷാദിനെ ( 31 ) കാണാനില്ലെന്ന് പോലീസിൽ പരാതി. ദിൽഷാദിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം ചേലമ്പ്ര പുല്ലിപ്പറമ്പ് സ്വദേശിയായ ദിൽഷാദ് ജൂലൈ ആറിനാണ് ചേലബ്രയിൽ നിന്ന് യാത്ര പോയത്. കഴിഞ്ഞ 22 ആം തീയതി വരെ ദിൽഷാദിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു ദിവസമായി ഇയാളെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറയുന്നു. യാത്ര ടുഡേ എന്ന ട്രാവലോഗ് യൂട്യൂബ് ചാനലിന്റെ ഉടമയാണ് ദിൽഷാദ്. 9 ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ഉള്ള ദിൽഷാദ് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി യാത്രകൾ ചെയ്യുന്ന കണ്ടന്റ് ക്രീയേറ്ററാണ്. പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ ജൂലൈ 6-ാം തീയതിയാണ് ദിൽഷാദ് വ്ലോഗിംഗിനായി വീട്ടിൽ നിന്നും യാത്ര തിരിക്കുന്നത്. തുടർന്ന് കൊൽക്കത്ത ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച ദിൽഷാദുമായി ജൂലൈ 22 വരെ കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷം കഴിഞ്ഞ 5 ദിവസങ്ങളായി ദിൽഷാദിനെക്കുറിച്ച് യാതൊരു വിവരവുമില്ല, ഫോണിലും ലഭ്യമാകുന്നില്ല. ഒടുവിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച് അദ്ദേഹം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അസം ഒഡീഷ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിരിക്കാം എന്നാണ് കരുതുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി അവസാനമായി പങ്കുവച്ച പോസ്റ്റ്‌ ” Quite, I am quit ” എന്നായിരുന്നു. ഈ കുറിപ്പാണ് പ്രധാനമായും ആശങ്കയ്ക്ക് വഴി വെയ്ക്കുന്നത്.

Also Read : കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം; പോലീസ് ജീപ്പിൽ മർദ്ദനം സ്ഥിരീകരിച്ച് പരാതിക്കാരി, ക്രൈംബ്രാഞ്ച് അന്വേഷണം

ദിൽഷാദ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലൂടെ സ്വന്തം വാഹനത്തിൽ നടത്തിയ സാഹസിക യാത്രകളും, ആഫ്രിക്കയിലെ ഗ്രാമീണർക്ക് ‘യാത്ര ടുഡേ’ കൂട്ടായ്മയിലൂടെ ശുദ്ധജല കിണറുകൾ നിർമ്മിച്ച് നൽകിയതും വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ദിൽഷാദിനെ കാണാനില്ലെന്ന വാർത്ത പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ ആശങ്കയാണ് പടരുന്നത്. തങ്ങളുടെ പ്രിയ വ്ലോഗറുടെ തിരോധാനത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയും സുരക്ഷിതമായി മടങ്ങിവരാൻ പ്രാർത്ഥിച്ചും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് രംഗത്തെത്തുന്നത്.

English Summary

A police complaint has been filed regarding the disappearance of Dilshad (31), a Malayali YouTuber from Malappuram. His family lodged the complaint. Dilshad, a native of Pullipparamba in Chelambra, Malappuram, had set out on a journey from Chelambra on July 6. He was reachable by phone until the 22nd, but his family states that there has been no information about him for the past five days.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ