AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CMRL – Exalogic സാമ്പത്തിക ഇടപാട് കേസിനെ തടയാൻ പിണറായി പാർട്ടിയെയും സഖാക്കളെയും കവചമാക്കുന്നു; മാത്യു കുഴൽനാടൻ

CMRL - Exalogic Case:കേസിനെതിരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കാനുള്ള അവസാനഘട്ട പ്രയത്നത്തിലാണ് പിണറായി വിജയൻ എന്നും സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കൊന്നും പിണറായി വിജയൻ കൃത്യമായ മറുപടി നൽകുന്നില്ല എന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.പിണറായി വിജയനോട് നിരവധി ചോദ്യങ്ങളും മാത്യു കുഴൽ നാടൻ ഉന്നയിച്ചു.....

CMRL – Exalogic സാമ്പത്തിക ഇടപാട് കേസിനെ തടയാൻ പിണറായി പാർട്ടിയെയും സഖാക്കളെയും കവചമാക്കുന്നു; മാത്യു കുഴൽനാടൻ
Pinarayi Vijayan, Mathew KuzhalnadanImage Credit source: Social Media
Ashli C
Ashli C | Published: 13 Sep 2026 | 07:27 AM

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം തടയുന്നതിന് വേണ്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പാർട്ടിയെയും സഖാക്കളേയും കവചമായി ഉപയോഗിക്കുന്നു എന്ന് മാത്യു കുഴൽ നടൻ എംഎൽഎ. കേസിൽ പ്രതികരിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങളിലെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മാത്യു കുഴൽ നാടൻ. വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

കേസിനെതിരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കാനുള്ള അവസാനഘട്ട പ്രയത്നത്തിലാണ് പിണറായി വിജയൻ എന്നും സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കൊന്നും പിണറായി വിജയൻ കൃത്യമായ മറുപടി നൽകുന്നില്ല എന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.

ALSO READ:എങ്ങനെ കേസെടുക്കും? ED യുടെ കത്തിൽ പിണറായി വിജയനെതിരെ തെളിവുകൾ ഇല്ല

 റിയാസിന്റെ സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും പണം നൽകിയിട്ടുണ്ടോ?

കൂടാതെ പിണറായി വിജയനോട് നിരവധി ചോദ്യങ്ങളും മാത്യു കുഴൽ നാടൻ ഉന്നയിച്ചു. അക്കൗണ്ടിൽ നിന്നും ആർക്കെങ്കിലും വിദേശത്തേക്ക് പണം കൈമാറിയിട്ടുണ്ടോ? മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും പണം നൽകിയിട്ടുണ്ടോ? എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇക്കാര്യം നേരത്തെ വെളിപ്പെടുത്താതിരുന്നത് എന്നിങ്ങനെ ചോദ്യങ്ങളാണ് മാത്യു കുഴൽനാടൻ പ്രതിപക്ഷ നേതാവിനോട് ഉന്നയിക്കുന്നത്.

അതേസമയം സിഎംആർഎല്ലിൽ നിന്നും കോൺഗ്രസ് നേതാക്കളും കൈക്കൂലി കൈപ്പറ്റി എന്ന വാർത്തകളും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നിരവധി നേതാക്കളും ആയി ബന്ധപ്പെട്ട് ഇപ്പോൾ ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. കൂടാതെ ഈ കേസിൽ പിണറായി വിജയനെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ തന്നെ കേസ് എപ്രകാരം സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് എജി.

കോടതി തള്ളിയ ബാങ്ക് രേഖകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ തെളിവായി നൽകിയത്. കൂടാതെ വീണ വിജയന്റെ ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണ ഇടപാട് നടന്നുവെന്ന് അന്വേഷണസംഘം അവകാശപ്പെടുന്നത് എന്നുമാണ് റിപ്പോർട്ട്.മാത്രമല്ല മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തി എന്നത് പറയുന്നുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിച്ചതിന്റെ യാതൊരുവിധത്തിലും ഉള്ള തെളിവുകളും അന്വേഷണസംഘം കൈമാറിയിട്ടില്ല.

ENGLISH SUMMARY

MLA Mathew Kuzhalnadan has alleged that Opposition Leader Pinarayi Vijayan is using the party and his comrades as a shield to stall the investigation into the CMRL-Exalogic financial transaction case. Kuzhalnadan made these remarks in response to statements Pinarayi Vijayan had made during press conferences regarding the case.

Follow Us