Kerala Gold Rate: ഞായറാഴ്ച അല്‍പം സ്വര്‍ണം വാങ്ങിയാലോ? ഇന്നത്തെ സ്വര്‍ണ നിരക്കിതാ
One Pavan Gold Rate on September 13 Sunday: ഇന്നത്തെ ദിവസം സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ പോകാനാഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിരക്ക് മനസിലാക്കിയിരിക്കണം. എല്ലാ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ പലപ്പോഴും ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നില്ല. വീട്ടില്‍ നിന്നിറങ്ങും മുമ്പ് സ്വര്‍ണവില അറിഞ്ഞാല്‍ പകുതി ടെന്‍ഷന്‍ കുറയില്ലേ?
ഞായറാഴ്ചയാണ് പൊതുവേ എല്ലാവരും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി പുറത്തിറങ്ങുന്നത്. അവധി ദിവസമാണെങ്കിലും അതങ്ങനെ വീട്ടിലിരുന്ന കളയാന്‍ സമയമില്ല. വിവാഹ സീസണ് തുടക്കമായി ഇനി എന്നും കല്യാണം കൂടാനുണ്ടാകും. വിവാഹത്തില്‍ പങ്കെടുക്കാന്‍ അങ്ങനെ വെറുതെ പോകാന്‍ പറ്റില്ലല്ലോ, സ്വര്‍ണവും വേണ്ടേ? എന്നാല്‍ കനത്ത വില വര്‍ധനവ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുകയാണ്.
ഇന്നത്തെ ദിവസം സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ പോകാനാഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിരക്ക് മനസിലാക്കിയിരിക്കണം. എല്ലാ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ പലപ്പോഴും ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നില്ല. വീട്ടില്‍ നിന്നിറങ്ങും മുമ്പ് സ്വര്‍ണവില അറിഞ്ഞാല്‍ പകുതി ടെന്‍ഷന്‍ കുറയില്ലേ?
ഇന്നത്തെ സ്വര്‍ണവില
ഞായറാഴ്ചയായതിനാല്‍ തന്നെ കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല, സെപ്റ്റംബര്‍ 12 നുണ്ടായിരുന്ന അതേ നിരക്കില്‍ തന്നെയാണ് സെപ്റ്റംബര്‍ 13 ലെയും സ്വര്‍ണവ്യാപാരം. എന്നാല്‍ എല്ലാ ഞായറാഴ്ചകളും ഇങ്ങനെയായിരിക്കണമെന്നില്ല, രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം കേരളത്തില്‍ ഞായറാഴ്ചകളിലും സ്വര്‍ണവില മാറിയ ദിനങ്ങളുണ്ട്.
ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 1,13,240 രൂപയുമാണ് ഇന്നത്തെ വില. വലിയ വിലക്കയറ്റം സംഭവിക്കും മുമ്പ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം മുതലാക്കാവുന്നതാണ്. സ്വര്‍ണവിലയില്‍ ഇനിയും വലിയ വര്‍ധനവ് സംഭവിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Also Read: Kerala Gold Rate: ഇനിയൊന്നും നോക്കേണ്ടാ പൊന്നിനെ വിട്ടേക്കൂ; ഇന്നത്തെ സ്വര്‍ണവില
ആഗോള വിപണിയില്‍ സംഭവിക്കുന്നത്
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. റിപ്പോര്‍ട്ട് പ്രകാരം സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് ഏകദേശം 4,349 ഡോളര്‍ നിലവാരത്തിലാണ്. സ്‌പോട്ട് സില്‍വര്‍ ഔണ്‍സിന് ഏകദേശം 64 ഡോളര്‍ നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം, ക്രൂഡ് ഓയില്‍ വില ഉയരുന്നത്, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്ന വിലയിരുത്തല്‍ തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും നിക്ഷേപകരുടെ തീരുമാനങ്ങളെ ബാധിക്കുന്നു.
സ്വര്‍ണം, വെള്ളി വിലകള്‍ വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ദിവസത്തില്‍ തന്നെ മാറാന്‍ സാധ്യതയുണ്ട്. കൂടാതെ നഗരങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും അനുസരിച്ച് നിരക്കുകളില്‍ ചെറിയ വ്യത്യാസം ഉണ്ടാകാം. അതിനാല്‍ വാങ്ങുന്നതിന് മുമ്പ് പ്രാദേശിക ജ്വല്ലറിയിലെ നിലവിലെ നിരക്ക് പരിശോധിക്കുന്നത് നല്ലതാണ്.
English Summary
Kerala gold prices on September 13 offer some relief to jewellery buyers. Those who have been waiting to purchase gold can check the latest rate before making their decision.