AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ

BRICS Summit 2026 Concludes Today: രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിക്കുക. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ വിദേശ രാഷ്ട്രത്തലവന്മാരും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചകൾ ഉച്ചകോടിയുടെ ഇടവേളകളിൽ ഇന്നും തുടരും.

BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
Brics Summit 2026Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 13 Sep 2026 | 07:12 AM

ന്യൂഡൽഹി: രണ്ട് ദിവസമായി രാജ്യ തലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് (BRICS Summit 2026) ഇന്ന് സമാപനം. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പൺ സെഷൻ ഭാരത് മണ്ഡപത്തിൽ നടക്കും. രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിക്കുക. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ വിദേശ രാഷ്ട്രത്തലവന്മാരും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചകൾ ഉച്ചകോടിയുടെ ഇടവേളകളിൽ ഇന്നും തുടരും.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിയിരുന്നു. ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാകും. ആഗോളതലത്തിലെ പുതിയ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ ബ്രിക്സ് കൂട്ടായ്മ കൈക്കൊള്ളുന്ന നിലപാടുകൾ ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

ALSO READ: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌

ആദ്യ ദിനം വിപുലമായ ചർച്ചകൾ

ഉച്ചകോടിയുടെ ആദ്യ ദിനമായ ഇന്നലെ ബ്രിക്സ് രാജ്യങ്ങളുടെ ആഭ്യന്തര ചർച്ചകളും ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കുമാണ് ഭാരത് മണ്ഡരം സാക്ഷിയായത്. 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിപുലമായ ചർച്ചകളാണ് ഇന്ന്ലെ നടന്നത്. ഉച്ചകോടിയുടെ ഇടവേളകളിൽ വിവിധ രാഷ്ട്രത്തലവന്മാർ പരസ്പരം കൂടിക്കാഴ്ച നടത്തുകയും തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

സാമ്പത്തികം, വ്യാപാരം, സാങ്കേതികവിദ്യ, പ്രാദേശിക സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി. ലോക വ്യാപാരത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ മറികടക്കാൻ അംഗരാജ്യങ്ങൾക്ക് പരസ്പരം സഹായിക്കാനാകുമെന്ന് ഉറപ്പാക്കുകയായിരിക്കും ബ്രിക്‌സ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഇന്ത്യയിലെത്തിയിരിക്കുന്നത്. അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ 50 മിനിറ്റ് നേരമാണ് ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. വ്യാപാര-നിക്ഷേപ മേഖലകളിൽ ഇന്ത്യ-ചൈന ബന്ധം പുനഃക്രമീകരിക്കുന്നതിലാണ് കൂടിക്കാഴ്ച്ചയുടെ പ്രധാന ലക്ഷ്യം. അതിന് മുമ്പ് മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

English Summary:

The two-day 18th BRICS Leaders’ Summit in New Delhi wraps up today, September 13, 2026, at Bharat Mandapam. Global Leaders Attend Open Session in New Delhi.

Follow Us