Nidha Satheesan: “ഞങ്ങൾ പിരിയുന്നു! ആ പ്രണയം എന്നും മനോഹരമായിരിക്കും”; ചർച്ചയായി മല്ലു ഫാമിലിയിലെ നിധയുടെ കുറിപ്പ്

Mallu Family Nidha And Sujin Krishna Divorce: പ്രതിസന്ധികളെ പ്രണയം കൊണ്ട് മറികടന്ന ഇരുവരും ഇന്ന് ജീവിതത്തിൻ്റെ രണ്ട് വഴികളിലേക്ക് തിരിയുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മല്ലു ഫാമിലിയിലെ പ്രിയപ്പെട്ട സുജിന്റെയും പൊന്നൂസിന്റെയും വേർപിരിയൽ വാർത്ത ആരാധകർക്കിടയിൽ വലിയൊരു ഞെട്ടലാണ് നൽകിയിരിക്കുന്നത്.

Nidha Satheesan: ഞങ്ങൾ പിരിയുന്നു! ആ പ്രണയം എന്നും മനോഹരമായിരിക്കും; ചർച്ചയായി മല്ലു ഫാമിലിയിലെ നിധയുടെ കുറിപ്പ്

Sujin Krishna And Nidha Satheesan

Published: 

11 Feb 2026 | 10:43 AM

സോഷ്യൽ മീഡിയയിൽ പ്രണയത്തിൻ്റെയും കുടുംബബന്ധത്തിൻ്റെയും മനോഹരമായ ചിത്രം വരച്ചുകാട്ടിയവരായിരുന്നു ‘മല്ലു ഫാമിലി’ (Mallu Family) അംഗങ്ങളായ സുജിനും നിധ സതീശനും (പൊന്നൂസ്). പ്രതിസന്ധികളെ പ്രണയം കൊണ്ട് മറികടന്ന ഇരുവരും ഇന്ന് ജീവിതത്തിൻ്റെ രണ്ട് വഴികളിലേക്ക് തിരിയുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മല്ലു ഫാമിലിയിലെ പ്രിയപ്പെട്ട സുജിന്റെയും പൊന്നൂസിന്റെയും വേർപിരിയൽ വാർത്ത ആരാധകർക്കിടയിൽ വലിയൊരു ഞെട്ടലാണ് നൽകിയിരിക്കുന്നത്.

നിരവധി അഭ്യൂഹങ്ങൾക്കൊടുവിലാണ് നിധ തൻ്റെ ഇൻസ്റ്റ​ഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു കാലമായി ഇരുവരും വേർപിരിഞ്ഞാണോ താമസിക്കുന്നത് എന്ന ചോദ്യം ആരാധകർക്കിടയിൽ സജീവമായിരുന്നു. “ഞങ്ങൾക്കിടയിൽ ചില പ്രശ്നങ്ങളുണ്ട്, പക്ഷേ ഡിവോഴ്സായിട്ടില്ല” എന്നായിരുന്നു സുജിൻ മുൻപ് ആരാധകരുടെ ഈ ചോദ്യങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ നിധ പങ്കുവെച്ച കുറിപ്പിലൂടെ കാര്യങ്ങൾ വ്യക്തമായിരിക്കുകയാണ്.

ALSO READ: 2 ലക്ഷത്തിലധികം ഫോളോവേഴ്സ്, 4 വയസ്സുള്ള മകൻ, 1 മാസം മുമ്പ് വിവാഹമോചിത, ഒറ്റയ്ക്ക് താമസം! ആരാണ് ചിന്നു പാപ്പു

“ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചു, ഞങ്ങൾ ഡിവോഴ്സായി! ഞങ്ങളുടെ പ്രണയകഥ എന്നും മനോഹരമായിരു
ന്നു…” എന്നാണ് നിധ കുറിച്ചത്. സുജിൻ ഒരു ഓട്ടോ ഡ്രൈവറായിരുന്ന കാലത്താണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. വീട്ടിലെ ശക്തമായ എതിർപ്പുകൾ അവഗണിച്ച്, സുജിൻ്റെ ജീവിതത്തിലേക്ക് നിധ ഇറങ്ങിവന്നപ്പോൾ അത് വലിയൊരു ചർച്ചയായിരുന്നു. ഇരുവരുടെയും മക്കളും അമ്മയും അനിയത്തിയും ഒക്കെ ചേർന്ന ആ കൊച്ചു കുടുംബം മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയായിരുന്നു.

“വിവാഹമോചനത്തെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെയും അവസാനത്തെയും പോസ്റ്റാണിത്. ഞങ്ങളുടെ സ്വകാര്യതയെ ദയവായി മാനിക്കുക. ഈ വേദനയിൽ നിന്നും ഒന്ന് കരകയറാൻ എന്നെ അനുവദിക്കണം. ജീവിതത്തിൽ ഇല്ലെങ്കിലും ഹൃദയത്തിലുണ്ട് എല്ലാം… ഒരിക്കലും മറക്കാനാവില്ല.” എന്നും നിധ പറയുന്നുണ്ട്. ജീവിതത്തിൽ സന്തോഷം നഷ്ടമായി തുടങ്ങിയപ്പോഴാണ് സമാധാനത്തെക്കുറിച്ച് ചിന്തിച്ചത്. ആ സമാധാനത്തിന് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നാണ് നിധ പറയുന്നത്.

നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമൻ്റുകൾ. പ്രതിസന്ധികളിൽ പരസ്പരം താങ്ങായവർ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന നിരാശയിലാണ് ഇവരുടെ ആരാധകർ. നിധയെ പിന്തുണച്ചും മക്കളെ ഈ വേർപിരിയൽ എങ്ങനെ ബാധിക്കുമെന്നുമുള്ള ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ