Manikuttan: ‘യഥാര്‍ഥ പേര് മണിക്കുട്ടനല്ല, ഇത് അവരോടുള്ള നന്ദി കാരണം ഇട്ടതാണ്’
What is Actor Manikuttan's Real Name: ഞാന്‍ കുറച്ചുകാലം അവിടെ നിന്നാണ് പഠിച്ചത്. രണ്ടാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെ അവിടെയായിരുന്നു. തോമസ് ജെയിംസ് എന്നാണ് എന്റെ യഥാര്‍ഥ പേര്, അവരുടേത് ഒരു ഹിന്ദു ഫാമിലിയാണ്, ഞാനൊരു ക്രിസ്ത്യന്‍ ഫാമിലിയില്‍ നിന്ന് വരുന്നൊരാളും.

മണിക്കുട്ടന്‍
ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് മണിക്കുട്ടന്‍. എന്നാല്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് കായംകുളം കൊച്ചുള്ള എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളിലൂടെ മാത്രമല്ല, ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയും ആളുകളുടെ മനസിലിടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
മണിക്കുട്ടന്‍ എന്ന പേര് തന്നെയാണ് താരത്തിലെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനാക്കുന്നത്. എന്നാല്‍ അതല്ല അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ആ പേര് എന്താണെന്നും തനിക്ക് എങ്ങനെയാണ് മണിക്കുട്ടന്‍ എന്ന് പേര് വന്നതെന്നുമുള്ള കാര്യങ്ങള്‍ ആനീസ് കിച്ചനില്‍ സംസാരിക്കുകയാണ് താരം.
“മണിക്കുട്ടന്‍ എന്നത് എന്നെ വീട്ടില്‍ വിളിക്കുന്ന പേരാണ്. ഏറ്റവും ഇളയതാണ് ഞാന്‍, അച്ഛനും അമ്മയും ഇട്ട പേരാണിത്. എന്റെ പപ്പ ജോലിക്ക് നിന്ന ഒരു വീട്ടില്‍ നിന്നാണ് ഞാന്‍ പഠിച്ചത്, ആ ജോലിക്ക് നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു ഞാന്‍ ജനിക്കുന്നതും. അവിടെയുള്ള ഒരു ആന്റിയുടെ പേരാണ് മണി. ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ അത്യാവശ്യം സഹായങ്ങള്‍ പപ്പയ്ക്കും അമ്മയ്ക്കും അവര്‍ ചെയ്ത് കൊടുത്തിട്ടുണ്ട്, അതുകൊണ്ട് ആ നന്ദിയുടെ പേരിലാണ് മണികുട്ടന്‍ എന്ന പേര് എനിക്കിട്ടത്.
ഞാന്‍ കുറച്ചുകാലം അവിടെ നിന്നാണ് പഠിച്ചത്. രണ്ടാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെ അവിടെയായിരുന്നു. തോമസ് ജെയിംസ് എന്നാണ് എന്റെ യഥാര്‍ഥ പേര്, അവരുടേത് ഒരു ഹിന്ദു ഫാമിലിയാണ്, ഞാനൊരു ക്രിസ്ത്യന്‍ ഫാമിലിയില്‍ നിന്ന് വരുന്നൊരാളും, ജാതിമത ചിന്തകളേക്കാള്‍ അപ്പുറത്ത് മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുന്നതും സഹായിക്കുകയും ചെയ്യുന്നതിന്റെ കാര്യം കൂടിയുണ്ട് ഈ പേരിന് പിന്നില്‍. നാളെ ഞാന്‍ എന്തെങ്കിലും നേടിക്കഴിഞ്ഞാല്‍ എനിക്ക് ഈ പേരിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കും.
Also Read: Actress Urvashi: ഇതിൽപരം ഇനിയെന്തു വേണം? മീനാക്ഷിയെ കളിയാക്കുന്നവർക്കുള്ള മറുപടി നൽകി ഉർവശി
വീട്ടിലും, അടുത്ത സുഹൃത്തുക്കളും എല്ലാവരും എന്നെ മണിക്കുട്ടന്‍ എന്നാണ് വിളിക്കുന്നത്. എല്ലാവരോടും ഞാന്‍ പറയാറുണ്ട് എന്റെ പേര് തോമസ് ജെയിംസ് ആണെന്ന്, പക്ഷെ ആരും വിളിക്കില്ല, എന്നെ മണിക്കുട്ടന്‍ എന്ന് വിളിക്കുന്നത് തന്നെയാണ് എനിക്കിഷ്ടം,” മണിക്കുട്ടന്‍ പറയുന്നു.