‘മോഹൻലാലിന് വേണ്ടി പാടുമ്പോൾ ചില കുസൃതികൾ ഒപ്പിക്കും’; ആ രഹാസ്യം വെളിപ്പെടുത്തി എം.ജി ശ്രീകുമാർ

Ever Wondered How MG Sreekumar Matches Mohanlal's Energy? The Singer Reveals His Secret!: സീനിൽ അദ്ദേഹം എന്തായിരിക്കും ചെയ്യുക എന്ന് എനിക്ക് ഉള്ളിൽ ഒരു ധാരണയുണ്ടാകും അതനുസരിച്ചാണ് പാടുക. മുൻപ് അദ്ദേഹത്തിൻ്റെ ചില സൗണ്ട് എക്സ്പ്രെഷനുകൾ പാട്ടിൽ നൽകുമായിരുന്നു. അത് കറക്ടായി അദ്ദേഹത്തിൻ്റെ ശബ്ദവുമായി ചേരാറുണ്ട്

‘മോഹൻലാലിന് വേണ്ടി പാടുമ്പോൾ ചില കുസൃതികൾ ഒപ്പിക്കും’; ആ രഹാസ്യം വെളിപ്പെടുത്തി എം.ജി ശ്രീകുമാർ

Cjpmg Sreekumar And Mohanlal

Published: 

20 Jul 2026 | 09:49 PM

മലയാള സിനിമാ സംഗീത രംഗത്ത് എം.ജി ശ്രീകുമാറിനുള്ള പ്രധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. 1980-കളിലാണ് എം.ജി ശ്രീകുമാർ മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഇന്നും ആ സ്ഥാനം സജീവമായി തന്നെ നിലനിർത്തുന്നു അദ്ദേഹം. രണ്ടായിരത്തിലധികം പട്ടുകളാണ് ഈ ഗായകൻ സംഗീത പ്രേമികൾക്കായി സമ്മാനിച്ചത്. മലയാള സിനിമയിൽ എം.ജിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നമ്മുടെ ലേലേട്ടൻ്റെ ശബ്ദമാണ് അദ്ദേഹം എന്നത് തന്നെ കാരണം. എം.ജി ശ്രീകുമാർ മോഹൻലാലിന് വേണ്ടി പാടുമ്പോൾ മോഹൻലാലാണ് പാടുന്നത് എന്ന് [പ്രേക്ഷകർക്ക് തോന്നും. ലാലേട്ടന് വേണ്ടി യേശുദാസും സാക്ഷാൽ എസ്.പി.ബിയും അടക്കം പാടിയിട്ടുണ്ട്. പക്ഷേ മോഹൻലാലിൻ്റെ ശബ്ദമായി പ്രേക്ഷകർ അംഗീകരിക്കുന്നത് എം.ജി ശ്രീകുമാറിനെയാണ്.

മോഹൻലാൽ എം.ജി കോംപോയിൽ നിരവധി ഗാനങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആ ഗാനങ്ങൾ ഓരോന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതണ്. എങ്ങനെയാണ് മോഹൻലാലിൻ്റെ ശബ്ദമായി മാറിയത് എന്നും അദ്ദേഹത്തിന് വേണ്ടി പാടുമ്പോൾ പ്രത്യേകമായി ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും വെളിപ്പെടുത്തുകയാണ് എം.ജി ശ്രീകുമാർ. ഡി.ഡി മലയാളത്തിൻ്റെ ഞാൻ കണ്ട ലോകം എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

മോഹൻലാലിനെ മനസ്സിൽ കണ്ടുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി പാടാറുള്ളത് എന്ന് എം.ജി ശ്രീകുമാർ പറയുന്നു.”എനിക്ക് ലാലുവിനെ ഇഷ്ടമാണ്. അതുകൊണ്ട് പാട്ട് വരുമ്പോൾ അതിനൊരു ചേർച്ചയുണ്ടാകും. സീനിൽ അദ്ദേഹം എന്തായിരിക്കും ചെയ്യുക എന്ന് എനിക്ക് ഉള്ളിൽ ഒരു ധാരണയുണ്ടാകും അതനുസരിച്ചാണ് പാടുക. മുൻപ് അദ്ദേഹത്തിൻ്റെ ചില സൗണ്ട് എക്സ്പ്രെഷനുകൾ പാട്ടിൽ നൽകുമായിരുന്നു. അത് കറക്ടായി അദ്ദേഹത്തിൻ്റെ ശബ്ദവുമായി ചേരാറുണ്ട്.” എംജി ശ്രീകുമാർ പറയുന്നു. ജയറാമിന് വേണ്ടി ഒരുപാട് ഹിറ്റ് പാട്ടുകൾ: പാടിയിട്ടുണ്ട്. അതെല്ലാം സാധാരണ രീതിയിൽ ശബ്ദത്തിൽ മാറ്റം വരുത്താതെയാണ് പാടാറ്. മ്യൂസിക് ഡയറക്ടർ ആവശ്യപ്പെടുന്ന രീതിയിൽ പാടുകയാണ് അപ്പോൾ ചെയ്യാറ്. മമ്മൂക്കക്ക് വേണ്ടിയും നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട് എന്നും എം.ജി ശ്രീകുമാർ പറയുന്നു.

Also Read: ‘ഷൂട്ടിംഗ് സമയത്ത് ഷാജി കൈലാസ് വെജിറ്റേറിയൻ മാത്രമേ കഴിക്കൂ’; മാസ്സ് ഡയറക്ടർ ജീവിതത്തിൽ സാധുവെന്ന് ദീപക് പറമ്പോൽ

ഹിന്ദി സിനിമയിൽ നിന്നും നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. “അമിതാഭ് ബച്ചൻ്റെ എ.ബി.സി.എൽ എന്ന കമ്പനിയുടെ സിനിമയായിരുന്നു അത്. നല്ല രീതിയിൽ തന്നെയാന് പടിയത്. അടുത്ത ദിവസം ദുബായിൽ പരിപാടി ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ വരികളിലെ ഉച്ചാരണത്തിൽ മാറ്റം വന്നു എന്ന് പറഞ്ഞ് എന്നെ വിളിച്ചു. അവർ പറഞ്ഞ രിതിയിൽ തന്നെയാണ് പാടിയത്. ഞാൻ വിളിച്ച് അന്വേഷിപ്പോൾ പാടിയതില്ല തെറ്റില്ല എന്ന് പറയുകയും ചെയ്തു. എന്നാൽ ഞാൻ പാടിയത് അവർ ഒഴിവാക്കി. ഉദിത് നാരായണൻ പാടിയതാണ് പിന്നീട് സിനിമയിൽ വന്നത്.” അക്കാലത്ത് ഹിന്ദി സിനിമയിൽ വലിയ പൊളിറ്റിക്സ് ഉണ്ടായിരുന്നു എന്നും എം.ജി ശ്രീകുമാർ പറയുന്നു.

English Summary

Veteran playback singer MG Sreekumar, widely celebrated as superstar Mohanlal’s iconic on-screen voice, recently revealed how he subtly mimics the actor’s expressions while recording songs. In an interview, Sreekumar also discussed his straightforward approach to singing for other actors and recalled losing a Bollywood movie opportunity due to industry politics.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ