Major Ravi-Mohanlal ‘മോഹൻലാലിൻ്റെ വലംകൈയായ ഒരുത്തൻ എന്നെ കളിയാക്കി’; പിന്നാലെ നടന്ന സംഭവം വിവരിച്ച് മേജർ രവി

Major Ravi on His Bond With Mohanlal and Priyadarshan Amid Criticisms: കളിയാക്കിയ വ്യക്തി ആരാണെന്ന് കൃത്യമായി അറിയാം, പക്ഷേ ഇപ്പോൾ പേര് പറയുന്നില്ല. പ്രിയദർശൻ്റെ പിന്നാലെ നടക്കുന്നു എന്ന് ഒരാൾ പറയുന്നത് കേട്ടു. എന്നും താൻ അദ്ദേഹത്തിൻ്റെ മുന്നിൽ തന്നെയാണ് നടന്നിട്ടുള്ളത്. മേജർ രവിയെ അദ്ദേഹത്തിനും നന്നായി അറിയാം

Major Ravi-Mohanlal ‘മോഹൻലാലിൻ്റെ വലംകൈയായ ഒരുത്തൻ എന്നെ കളിയാക്കി’; പിന്നാലെ നടന്ന സംഭവം വിവരിച്ച് മേജർ രവി

മോഹൻലാൽ, മേജർ രവി

Published: 

28 Oct 2026 | 07:22 PM

താനും മോഹൻലാലും പരസ്പരം വലിയ ബഹുമാനം വച്ചുപുലർത്തുന്നവരാണെന്ന് സംവിധായകൻ മേജർ രവി. മേജർ രവി എന്താണെന്നും ആരാണെന്നും മോഹൻലാൽ നേരിട്ട് കണ്ടിട്ടുണ്ട് എന്നും അതിന് ശേഷമാന് അദ്ദേഹത്തിന് തന്നോടുള്ള ബഹുമാനം വർധിച്ചത് എന്നും ‘മൂവി വേൾഡ് മീഡിയ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടി എന്നോണമാണ് അഭിമുഖത്തിൽ മേജർ രവിയുടെ വാക്കുകൾ.

മോഹൻലാലിന് ആത്മാഭിമാനം ഉണ്ടെങ്കിൽ മേജർ രവിയെ ഗെയിറ്റിനകത്തിപോലും കയറ്റരുത് എന്ന് സംവിധായകൻ സാന്തിവിള ദിനേശ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതേ അഭിമുഖത്തിലെ പരാമർശത്തെ തുടർന്ന് ശന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ‘വിരമിച്ച സൈനികർക്ക് പട്ടിയുടെ വിലയുണ്ടോ” എന്ന പരാമർശത്തെ തുടർന്നാണ് കേസ്. ക്ഷമയുടെ നെല്ലിപ്പലക കടക്കുമ്പോഴാണ് ഇത്തരം നടപടികളിലേക്ക് നീങ്ങേണ്ടിവരുന്നത് എന്ന് മേജർ രവി പറഞ്ഞൂ.

Also Read: Action Hero Biju 2: ഒടുവിൽ ആക്ഷൻ ഹീറോ ബിജു 2-ന് പച്ചക്കൊടി; സാമ്പത്തിക തർക്കങ്ങളിൽ ഒത്തുതീർപ്പ്

മോഹൻലാലും താനും തമ്മിലുള്ള അടുപ്പ പരസ്പര ബഹുമാനത്തിൽ നിന്നും ഉള്ളതാണ്. താൻ ആരാണെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം അത് നേരിട്ട് കണ്ടിട്ടുണ്ട്. കീർത്തിചക്ര കഴിഞ്ഞപ്പോഴാണ് മേജർ രവി ആരാണ് എന്ന് മോഹൻലാലിന് പൂർണമായും അറിയുന്നത്. അതിന് ശേഷം അദ്ദേഹത്തിന് തന്നോടുള്ള ബഹുമാനത്തിൽ മാറ്റം വന്നു, താൻ മോഹൻലാലിനെ ഒരു അഭിനയയതാവ് എന്ന നിലയിൽ ആദരവോടെ കാണുമ്പോൾ ഒരു കമൻഡോയ്ക്ക് നൽകുന്ന അംഗീകാരമാന് അദ്ദേഹം തനിക്ക് നൽകുന്നത് എന്നും മേജർ രവി പറയുന്നു.

“മോഹൻലാലിൻ്റെ വലംകൈയായ ഒരുത്തൻ എന്തോ പറഞ്ഞ് എന്നെ കളിയാക്കിയപ്പോൾ ‘ഇനി മേലിൽ അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറയരുത് നിങ്ങളൊക്കെ അവിടെ വരണം എങ്കിലെ അയാളാരാണെന്ന് മനസ്സിലാകു’ എന്ന് പറഞ്ഞ് താക്കിത് ചെയ്ത വ്യക്തിയാണ് മോഹൻലാൽ. കളിയാക്കിയ വ്യക്തി ആരാണെന്ന് കൃത്യമായി അറിയാം, പക്ഷേ ഇപ്പോൾ പേര് പറയുന്നില്ല” മേജർ രവി പറഞ്ഞു. പ്രിയദർശൻ്റെ പിന്നാലെ നടക്കുന്നു എന്ന് ഒരാൾ പറയുന്നത് കേട്ടു എന്നും താൻ അദ്ദേഹത്തിൻ്റെ മുന്നിൽ തന്നെയാണ് നടന്നിട്ടുള്ളത്. മേജർ രവിയെ അദ്ദേഹത്തിനും നന്നായി അറിയാം. ജോലിയിൽ താൻ പ്രിയദർശൻ്റെ ശിശ്യൻ തന്നെയായിരുന്നു എന്നാൽ തങ്ങൾക്കിടയിൽ വലിയ സൗഹൃദവും സ്വാതന്ത്ര്യവും ഉണ്ട് എന്നും മേജർ രവി വ്യക്തമാക്കി.

English Summary

Director Major Ravi revealed that Mohanlal strictly warned a close aide who mocked him, highlighting their deep mutual respect. He also responded to Santhivila Dinesh’s derogatory remarks regarding retired soldiers.

Loading...
Unable to load recommendations.
Follow Us
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ