AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Khalifa 2 Mov​ie : ലാലേട്ടന്റെ യെസ് ആണ് തങ്ങൾക്ക് കോൺഫിഡൻസ് ! ഖലീഫ 2 സ്വപ്ന തുല്യമായ സിനിമയാകും – പൃഥ്വിരാജ്

Prithviraj Sukumaran Shares Big Update on Khalifa 2 : ഖലീഫ എന്ന സിനിമ അനൗൺസ് ചെയ്തതു മുതൽ മോഹൻലാൽ അവതരിപ്പിക്കുന്ന കാമിയോ കഥാപാത്രത്തെ കാണാൻ കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികൾ. സിനിമ റിലീസ് ആയപ്പോൾ മോഹൻലാലിന്റെ കാമിയോ വേഷത്തിനും ക്ലൈമാക്സ് രംഗത്തിനും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഈ സിനിമയിലേക്ക് മോഹൻലാൽ എങ്ങനെയാണ് എത്തിയത് എന്നും ഖലീഫ പാർട്ട് 2 മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സിനിമയായിരിക്കും എന്നും വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.

Khalifa 2 Mov​ie : ലാലേട്ടന്റെ യെസ് ആണ് തങ്ങൾക്ക് കോൺഫിഡൻസ് ! ഖലീഫ 2 സ്വപ്ന തുല്യമായ സിനിമയാകും – പൃഥ്വിരാജ്
Khalifa Movie Mohanlal, PrithvirajImage Credit source: Social Media
Amal KV
Amal KV | Updated On: 23 Aug 2026 | 12:08 AM

ഖലീഫ എന്ന സിനിമ അനൗൺസ് ചെയ്തതു മുതൽ മോഹൻലാൽ അവതരിപ്പിക്കുന്ന കാമിയോ കഥാപാത്രത്തെ കാണാൻ കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികൾ. സിനിമ റിലീസ് ആയപ്പോൾ മോഹൻലാലിന്റെ കാമിയോ വേഷത്തിനും ക്ലൈമാക്സ് രംഗത്തിനും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഈ സിനിമയിലേക്ക് മോഹൻലാൽ എങ്ങനെയാണ് എത്തിയത് എന്നും ഖലീഫ പാർട്ട് 2 മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സിനിമയായിരിക്കും എന്നും വ്യക്തമാക്കിയിരിക്കുകയാണ് ഖലീഫ പാർട്ട്‌ 1 ലെ നായകനായ പൃഥ്വിരാജ്. ഓണം റിലീസ് ആയി എത്തിയ ഖലീഫയുടെ സക്സസ് സെലിബ്രേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

ഖലീഫ എന്ന സിനിമ ഒരു പാർട്ട് മാത്രമായി മുന്നിൽ കണ്ടു ഒരുക്കിയതല്ല. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകണമെന്ന് ഉറപ്പിച്ചു തന്നെയാണ് സിനിമ തുടങ്ങിയത്. ജിനു എബ്രഹാം ഈ സിനിമയുടെ കഥ ആദ്യമായി പങ്കുവയ്ക്കുന്ന ദിവസം മുതൽ ഇതിൽ മാമ്പറക്കൽ അഹമ്മദ് അലി എന്ന് പറയുന്ന ഒരു കഥാപാത്രവും ആ കഥാപാത്രത്തിന്റെ ലെഗസിയുമാണ് ഈ സിനിമയുടെ അടിസ്ഥാനം എന്ന് വ്യക്തമായിരുന്നു. അങ്ങനെ ചർച്ച ചെയ്തപ്പോഴാണ് ആ റോൾ ലാലേട്ടൻ ചെയ്താൽ കൂടുതൽ മെച്ചപ്പെടുമെന്ന് തോന്നിയത്. തുടർന്ന് ഇക്കാര്യം ലാലേട്ടനോട് അവതരിപ്പിച്ചു. അദ്ദേഹം ആവശ്യത്തോട് യെസ് പറഞ്ഞു എന്നുള്ളത് തന്നെ വലിയ കോൺഫിഡൻസ് ആണ് നൽകിയത്. അതിന് അദ്ദേഹത്തോട് വലിയ കടപ്പാടുണ്ട്.

Also Read : ഖലീഫക്ക് കടുത്ത മത്സരം; ബെത്ലഹേം കുടുംബ യൂണിറ്റ് ആദ്യ ദിന കളക്ഷൻ ഇങ്ങനെ!

ഈ സിനിമ കണ്ടവർക്ക് അറിയാം ഈ സിനിമയും സിനിമയുടെ കഥാപാത്രങ്ങളും നിലനിൽക്കുന്ന പശ്ചാത്തലം അതിന്റെ ലെഗസി വരുന്നത് മമ്പറക്കൽ അഹമ്മദ് അലി എന്ന ക്യാരക്ടറിൽ നിന്നാണ്. അഹമ്മദലിയുടെ വലിയ കഥയിൽ നിന്ന് അടർത്തി മാറ്റിയ ഒരു ഭാഗമാണ് ഖലീഫ പാർട്ട് വൺ ആയി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ തുടർച്ചയെന്നു ഖലീഫ പാർട്ട് 2 മോഹൻലാലിനെ കേന്ദ്ര പാത്രം ആക്കി വൈശാഖും ജിനുവും ഒരുക്കുന്നു എന്നുള്ളത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള കാര്യമാണ്. ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയ്ക്ക് മെയിൻ സ്ട്രീം ആക്ഷൻ മാസ് സിനിമയിൽ അദ്ദേഹത്തെ അങ്ങനെ കാണണം എന്നുള്ളത് ഒരു ഫാൻ പോയി എന്ന നിലയിൽ തനിക്ക് ഏറെ ഇഷ്ടമാണ്. അത് ഖലീഫ പാർട്ട് ടുവിലൂടെ യാഥാർത്ഥ്യമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്. അതൊരു സ്വപ്നതുല്യമായ സിനിമയായി മാറട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു.

English Summary

Ever since the movie Khalifa was announced, cinema enthusiasts have been eagerly awaiting the cameo appearance by Mohanlal. Following the film’s release, both Mohanlal’s cameo and the climax sequence have garnered positive reviews. Prithviraj, the lead actor of Khalifa Part 1, has shed light on how Mohanlal came to be part of the film and revealed that Khalifa Part 2 will feature Mohanlal in the central role.

Follow Us