Jason Sanjay: “അച്ഛനും അമ്മയുമായി എനിക്ക് അത്തരത്തിലുള്ള ഒരു അടുപ്പം ഇല്ല”; തുറന്ന് പറഞ്ഞ് വിജയുടെ മകൻ ജേസൺ സഞ്ജയ്
Vijay's Son Jason Sanjay on His Bond With Parents: “ഞാൻ എന്നെ കുറിച്ച് ചിന്തിക്കുന്നതിലും എത്രയോ ഉപരി അമ്മ എന്നെ കുറിച്ച് ആലോചിക്കുന്നുണ്ടാകും. അമ്മയുടെ മനസ്സിൽ 24 മണിക്കൂറും എന്നെയും സഹോദരിയെയും കുറിച്ചുള്ള ചിന്തകൾ മാത്രമാണ്.” എല്ലാ അമ്മമാരും അങ്ങനെ തന്നെയായിരിക്കും. ഒരു ദിവസം താൻ ഫോൻ ചെയ്യാൻ മറന്നാലും അമ്മ തന്നെ വിളിക്കാൻ മറക്കാറില്ല
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയും, അമ്മ സംഗീതയുമായുള്ള തൻ്റെ അടുപ്പത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്. അച്ഛനും അമ്മയുമായി ഏത് കര്യങ്ങളും തുറന്നുപറയാൻ കഴിയുന്ന തരത്തിലൂള്ള ഒരു അടുപ്പമല്ല തനിക്കുള്ളത് എന്നും എന്നാൽ സഹോദരിയുമായി എല്ലാ കാര്യങ്ങളും സംസാരിക്കാൻ സാധിക്കാറുണ്ട് എന്നും സഞ്ജയ് പറയുന്നു. എസ്.എസ് മ്യൂസിക്കിലെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
അമ്മ സംഗീത തൻ്റെ ജീതത്തിലെ ഒരു നെടുംതൂണാണെന്ന് സഞ്ജയ് പറയുന്നു “ഞാൻ എന്നെ കുറിച്ച് ചിന്തിക്കുന്നതിലും എത്രയോ ഉപരി അമ്മ എന്നെ കുറിച്ച് ആലോചിക്കുന്നുണ്ടാകും. അമ്മയുടെ മനസ്സിൽ 24 മണിക്കൂറും എന്നെയും സഹോദരിയെയും കുറിച്ചുള്ള ചിന്തകൾ മാത്രമാണ്.” എല്ലാ അമ്മമാരും അങ്ങനെ തന്നെയായിരിക്കും. ഒരു ദിവസം താൻ ഫോൻ ചെയ്യാൻ മറന്നാലും അമ്മ തന്നെ വിളിക്കാൻ മറക്കാറില്ല. എല്ലാ കാര്യങ്ങളു എപ്പോഴും ചോദിച്ചറിയുമെന്നും സഞ്ജയ് പറയുന്നു.
“ചില കാരൂങ്ങളെല്ലാം അമ്മയോട് പറയാൻ ഒരു ഭയവും ഉണ്ടാകും. അമ്മ എങ്ങനെ ചിന്തിക്കും എന്ന തോന്നലുണ്ടാകാറുണ്ട്. എന്നാൽ എന്തും എതും പറയാൻ കഴിയുന്ന തരത്തിലുള്ള ഒരു അടുപ്പം, അമ്മയോടോ അച്ഛനോടൊ ഇല്ല. എന്നാൽ സഹോദരി എനിക്ക് ഒരു അടുത്ത സുഹൃത്ത് തന്നെയാണ്” സഞ്ജയ് പറയുന്നു.
ചെറിയ പ്രായത്തിൽ ഇരുവരും നിരന്തരം അടികൂടുമായിരുന്നു.; എന്നാൽ വീട്ടിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയതോടെ പരസ്പരം മിസ്സ് ചെയ്യാൻ തുടങ്ങി. ഒരുപാട് കാര്യങ്ങളിൽ തനിക്ക് വേണ്ടി സപ്പോർട്ട് ചെയ്ത് നിൽക്കാറുണ്ട്. തൻ്റെ പല രഹസ്യങ്ങളും സഹോദരിക്ക് അറിയാം. ഇടക്ക് ചിലപ്പോൾ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തുകയൊക്കെ ചെയ്യുമെങ്കിലും എപ്പോഴും കൂടെ നിൽക്കും. സാധാരണ മൂടിലാണെങ്കിൽ സഹോദരി തന്നെ ‘ബ്രോ’ എന്നാണ് വിളിക്കുക എന്നും അൽപ്പം ദേഷ്യത്തിലാണെങ്കിലേ ‘അണ്ണാ’ എന്ന് വിളിക്കാറൊള്ളു എന്നും അദ്ദേഹം പറയുന്നു.
വിജയുടെ മകനായതുകൊണ്ടല്ലേ സിനിമയിൽ എത്തിയത് എന്നുള്ള ചോദ്യങ്ങളെ കുറിച്ചും സോഷ്യൽ മീഡിയിലെ നെഗറ്റീവ് കമൻ്റുകളെ കുറിച്ചുമുള്ള തൻ്റെ നിലപാടും സഞ്ജയ് തുറന്നുപറയുന്നുണ്ട്. ഒരുപാട് സ്നേഹം തനിക്ക് ലഭിക്കുന്നുണ്ട്, പോസിറ്റീവ് ആയ കാര്യങ്ങളെയെല്ലാം താൻ സ്വീകരിക്കാറുണ്ട്. എന്നാൽ നെഗറ്റീവ് ആയ കാര്യങ്ങളെ കുറിച്ച് അത്രകണ്ട് ചിന്തിക്കാറില്ല. അത്തരം കാര്യങ്ങളിൽ എപ്പോഴും പ്രതികരിക്കുകയോ വിശദീകരണം നൽകുകയോ ചെയ്യേണ്ടതില്ലെന്നും ജേസൺ സഞ്ജയ് പറയുന്നു
വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹ മോചന വാർത്തകൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയായ ഒരു വിഷയമായിരുന്നു മക്കൾ ആർക്കൊപ്പം ആണെന്നുള്ള അന്വേഷണങ്ങൾ. വിവാദങ്ങൾക്ക് വിരാമമിട്ട് ഈ മാസം തുടക്കത്തിൽ സംഗീത വിവാഹ മോചന ഹർജിയിൽ നിന്നും പിൻമാറിയിരുന്നു.
English Summary
Jason Sanjay, son of actor Vijay, revealed he isn’t close enough to his parents to share everything, though his mother Sangeetha remains his pillar of support. In a recent podcast, Sanjay shared that his sister is his closest confidante. He also addressed handling social media negativity calmly.