AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

“ജപ്പാനിൽ ഇംഗ്ലീഷ് ടീച്ചറാകാനായിരുന്നു പ്രണവിൻ്റെ പ്ലാൻ”; ആ ‘കൺവിൻസിംഗ്’ സ്റ്റോറി വെളിപ്പെടുത്തി സുചിത്ര

Suchitra Mohanlal Reveals Pranav's Secret Plan and Upcoming Novel: വെറുതെ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ സ്വാഭാവികമായും രക്ഷിതക്കൾ എന്ന നിലയിലുള്ള ഒരു ആധി തോന്നിയിരുന്നു. അപ്പോഴാണ് സിനിമയിൽ എന്തുകൊണ്ട് ശ്രമം നടത്തിക്കൂടാ എന്ന് ചോദിച്ചത്. പിന്നീട് ജീത്തു ജോസഫിനൊപ്പം അസിസ്റ്റൻ്റ് ഡയറക്ടറായി ജോയിൻ ചെയ്തു

“ജപ്പാനിൽ ഇംഗ്ലീഷ് ടീച്ചറാകാനായിരുന്നു പ്രണവിൻ്റെ പ്ലാൻ”; ആ ‘കൺവിൻസിംഗ്’ സ്റ്റോറി വെളിപ്പെടുത്തി സുചിത്ര
പ്രണവ് മോഹൻലാൽImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 22 Aug 2026 | 12:14 PM

പ്രണവ് മോഹൻലാലിൻ്റെ സിനിമാ പ്രവേശനത്തെ കുറിച്ച് എപ്പോഴും കേൾക്കുന്ന ഒരു പരാതിയാണ് സിനിമയിൽ അഭിനയിക്കാൻ താപര്യമില്ലാത്ത ആളെ നിർബ്ബന്ധിച്ച് അഭിനയ രംഗത്തേക്ക് കൊണ്ടുവന്നു എന്നത്. സിനിമയുമായി ബന്ധപ്പെട്ട മറ്റു പരിപാടികളിൽ പ്രണവ് പങ്കെടുക്കാത്തത് ഇക്കാരണം കൊണ്ടാണ് എന്നും വിമർശനം ഉയരാരുണ്ട്. എന്നാൽ പ്രണവിനെ ഒരിക്കലും നിർബ്ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നില്ല എന്ന് തുറന്നുപറയുകയാണ് അമ്മ സുചിത്ര മോഹൻലാൽ. പഠനത്തിന് ശേഷം അധ്യാപകനാകാനായിരുന്നു പ്രണവിൻ്റെ പ്ലാനെന്നും എന്നാൽ അത് നടന്നില്ല എന്നും സുചിത്ര പറയുന്നു.

ടീച്ചിംഗ് ഫീൽഡിലേക്ക് തിരിയണം എന്നതായിരുന്നു പ്രണവിൻ്റെ ആഗ്രഹം. ഫിലോസഫിയാണ് പഠിച്ചിരുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം ജപ്പാനിൽ ഇംഗീഷ് അധ്യപാകനായി പോകണം എന്ന പ്ലാനിലായിരുന്നു പ്രണവ്. എന്നാൽ അത് നടന്നില്ല എന്ന് സുചിത്ര പറയുന്നു. വെറുതെ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ സ്വാഭാവികമായും രക്ഷിതക്കൾ എന്ന നിലയിലുള്ള ഒരു ആധി തോന്നിയിരുന്നു. അപ്പോഴാണ് സിനിമയിൽ എന്തുകൊണ്ട് ശ്രമം നടത്തിക്കൂടാ എന്ന് ചോദിച്ചത്. പിന്നീട് ജീത്തു ജോസഫിനൊപ്പം അസിസ്റ്റൻ്റ് ഡയറക്ടറായി ജോയിൻ ചെയ്തു.

പ്രണവ് ഒരിക്കലും ഒരു 9 ടു 5 ജോലി ചെയ്യില്ല എന്ന് തനിക്ക് അറിയാമായിരുന്നു. സിനിമയിൽ ആണെങ്കിൽ ഒരുപാട് യാത്രകളും എക്സ്പ്രീരിയൻസുകളും എല്ലാം ജീവിതത്തിൽ ഉണ്ടാകും. ഓരോ സിനിമയും പുതിയ അനുഭവമായിരിക്കും നൽകുക അതിനാൽ സിനിമ ഒന്ന് പരീക്ഷിച്ച് നോക്കു എന്നാണ് പറഞ്ഞത്. അങ്ങനെയാാണ് സിനിമയിലേക്ക് വരാം എന്ന തീരുമാനത്തിലേക്ക് പ്രണവ് എത്തുന്നത് എന്ന് സുചിത്ര തുറന്നു പറഞ്ഞു.

Also Read: Akhil nrd – Megha Nair: ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ട്, ഇറങ്ങിപ്പോന്നത് കളഞ്ഞിട്ട് പോരാൻ അല്ല; ഒളിച്ചോടിയത് സത്യമാണെന്ന് മേഘ നായർ

പ്രണവിൻ്റെ സംഗീതത്തിലെ തല്പര്യങ്ങളെ കുറിച്ചും എക്സ്പിരിമെൻ്റുകളെ കുറിച്ചും സുചിത്ര മോഹൻലാൽ മനസ്സ് തുറക്കുന്നുണ്ട്. സംഗീതത്തോട് വലിയ പാഷനുള്ള ആളാണ് പ്രണവ്. കസിൻസുമായി ഒരുമിച്ച് ഗിത്താർ വയിക്കുകയും പാട്ടുകൾ റെക്കോർഡ് ചെയ്യുകയും എല്ലാം ചെയ്യാറുണ്ട്. അവരുടേതായി ഒരു ആൽബം പുറത്തിറക്കാൻ ആഗഹമുണ്ട് പ്രണവിന്. അതിനായുള്ള ജോലികൾ ഒരുവശത്ത് പുരോഗമിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി.

സംഗീതത്തോടൊപ്പം എഴുത്തിലും താല്പര്യമുള്ള ആളാണ് പ്രണവ്. ഒരു നോവലിൻ്റെ എഴുത്ത് പുരോഗമിക്കുന്നുണ്ട്. എന്നാൽ അത് എവിടെവരെയെത്തി എന്ന് തനിക്ക് അറിയില്ല. ഇത്തരത്തിൽ എല്ലാ കാര്യങ്ങൾക്കും സമയം കണ്ടെത്തുന്ന ആളാണ് പ്രണവ്. “എടാ ഒരു കൊല്ലത്തിൽ രണ്ട് പണമെങ്കിലും ചെയ്യ്” എന്ന് പ്രണവിനോട് പറയുമായിരുന്നു എന്ന് അവർ പറയുന്നുണ്ട്. “ഞാൻ എൻ്റെ ഒരു വേഗത്തിൽ സിനിമ ചെയ്തുകൊള്ളാം” എന്നാണ് മകൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ള മറുപടി. എല്ലാ കര്യത്തിലും ഒരു ബാലൻസ് ഉള്ളയാളാണ് പ്രണവ് അതുകൊണ്ട് തന്നെ മകൻ പറയുന്നതിലും കാര്യമുണ്ട് എന്ന് പിന്നീട് മനസ്സിലായി എന്നും സുചിത്ര മോഹൻലാൽ പറയുന്നു.

English Summary

Suchitra Mohanlal clarified that Pranav was never forced into acting. Originally, he planned to become an English teacher in Japan after studying philosophy. However, she convinced him to explore films for unique life experiences. Suchitra also revealed Pranav is currently working on his own music album and a novel.

Follow Us