‘എൻ്റെ നൻപന് പൈത്യമാണ്’; ധ്യാൻ ശ്രീനിവാസനുവേണ്ടി അജു വർഗീസിൻ്റെ രക്ഷാപ്രവർത്തനം

Aju Varghese and Neeraj Madhav Talk Friendship and Upcoming Sci-Fi Comedy 'Pluto': അജു വർഗീസിനെ പൊലുള്ള സുഹൃത്തുക്കളാണ് തന്നെ കുഴിയിൽ ചാടിക്കുന്നത് എന്ന് വിവാദമായ പ്രതിക്രണത്തിന് ശേഷം ധ്യാൻ നൽകിയ ഒരു അഭിമുഖത്തിൽ തമാശയെന്നോണം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് തമിഴ്നാട്ടുകാരോട് പറയുന്ന മട്ടിൽ ‘എൻ്റെ സുഹൃത്തിന് വട്ടാണ് എന്ന് അജു വർഗീസ് തമിഴിൽ പറഞ്ഞത്

‘എൻ്റെ നൻപന് പൈത്യമാണ്’; ധ്യാൻ ശ്രീനിവാസനുവേണ്ടി അജു വർഗീസിൻ്റെ രക്ഷാപ്രവർത്തനം

അജു വർഗീസ്

Published: 

26 Jul 2026 | 08:50 PM

ധ്യാൻ ശ്രീനിവാസൻ്റെ ഇൻ്റർവ്യൂകളിലെയും മറ്റും അഭിപ്രായപ്രകടനങ്ങൾക്ക് വലിയ ആരാധകവൃദ്ധം തന്നെയുണ്ട്. തമാശയും ആത്മവിമർശനവും അക്ഷേപഹാസ്യവും കലർന്ന ധ്യാനിൻ്റെ പ്രതികരണങ്ങളെ പ്രേക്ഷകർ ആ മട്ടിൽ തന്നെയാണ് കാണാറുള്ളത്. എന്നാൽ അടുത്തിടെ ഒരു പരിപാടിയിൽ ധ്യാൻ നടത്തിയ പ്രതികരണങ്ങൾ തമിമിഴ്നാട്ടിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു\. തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് തമാശ രൂപേണ താരം പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.

ഈ പ്രശ്നങ്ങളിൽ തമാശ കലർത്തി തന്നെ മറുപടി പറയുകയാണ് നടനും ധ്യാനിൻ്റെ അടുത്ത സുഹൃത്തുമായ അജു വർഗീസ്. എൻ്റെ നൻപന് പൈത്യമാണ് എന്ന് തമിഴ്നാട്ടുകാരോടായി അജു വർഗീസ് വീണ്ടും പറയുന്നു. പ്ലൂട്ടൊ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസിൻ്റെ പ്രതികരണം. ധ്യാൻ ഒരു ടീ ഷർട്ടും ലുങ്കിലും വച്ച് ഒരാഴ്ച ഓടിക്കും എന്ന് നീരജ് മാധവും അഭിമുഖത്തിൽ പറയുന്നുണ്ട്. അടി കാപ്യാരെ കൂട്ടമണി എന്ന സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ഈ പ്രതികരണം..

അജു വർഗീസിനെ പൊലുള്ള സുഹൃത്തുക്കളാണ് തന്നെ കുഴിയിൽ ചാടിക്കുന്നത് എന്ന് വിവാദമായ പ്രതിക്രണത്തിന് ശേഷം ധ്യാൻ നൽകിയ ഒരു അഭിമുഖത്തിൽ തമാശയെന്നോണം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് തമിഴ്നാട്ടുകാരോട് പറയുന്ന മട്ടിൽ ‘എൻ്റെ സുഹൃത്തിന് വട്ടാണ് എന്ന് അജു വർഗീസ് തമിഴിൽ പറഞ്ഞത്. ധ്യാൻ പരിപാടികളിലും അഭിമുഖങ്ങളിലും പറയുന്ന കാര്യങ്ങൾ ഏറിയ പങ്കും അദ്ദേഹത്തിൻ്റെ ഇമാജിനേഷനാണെന്ന് അജു വർഗീസ് പറയുന്നു. അന്ന് തന്നെ ‘എൻ്റെ നൻപന് പൈത്യമാണ്’ എന്ന് പറഞ്ഞിരുന്നു. ഉറ്റ സുഹൃത്തിന് വട്ടായാൽ എന്തു ചെയ്യാനാകും എന്നും അജു വർഗീസ് ചോദിക്കുന്നുണ്ട്. അങ്ങനെ പറയുന്നാതാണ് സേഫെന്ന് തൊട്ടടുത്തിരിക്കുന്ന നീരജ് മാധവ് പറയുന്നാതും കേൾക്കാം.

Also Read: Cochin Haneefa:ആരുടെ സഹായവുമില്ലാതെ ഉമ്മയും മക്കളും ഇന്ന് പുത്തൻ വീട്ടിലേക്ക്! അഭിമാനിയായ ഹനീഫ്ക്കയുടെ കുടുംബത്തെ സഹായാക്കാൻ ദിലീപ് ചെയ്തത്

പ്ലൂട്ടോ എന്ന സിനിമയെ കുറിച്ചും താരങ്ങൾ വിവരിക്കുന്നുണ്ട്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെ അകർഷിക്കുന്ന തരത്തിലുള്ള ഒരു ഏലിയൻ സൈ-ഫൈ കോമഡി സിനിമയാണ് പ്ലൂട്ടോ എന്ന് അജു വർഗീസ് പറയുന്നു. സിനിമയുടെ കളർ സ്കീം ഉൾപ്പടെ ഇപ്പോഴത്തെ തലമുറയെ ആകർഷിക്കുന്ന തരത്തിലാണ്. ഈ സിനിമക്കായി തന്നെ ആദ്യം വിളിച്ചത് നീരജ് മാധാവാണ് എന്നും അജു വർഗീസ് പറയുന്നു. മലയാള സിനിമയിൽ താൻ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഒരു കൂട്ടുകാരൻ അജു വർഗീസ് അണെന്ന് സഹതാരം നീരജ് മാധവ് പറയുന്നു. ഒരു അഭിമുഖത്തിൽ നൽകിയ മറുപടി ഓർത്തുകൊണ്ടായിരുന്നു ഈ പ്രതികരണം.

“ഞാൻ വിളിച്ചാൽ കഥ പോലും കേൾക്കാതെ അജുവേട്ടൻ വരാറുണ്ട്. അടുത്ത പടം ഏലിയൻ കോമഡിയാണ്. അജുവേട്ടനാണ് വില്ലൻ എന്നാണ് ഈ പടത്തിന് വേണ്ടി വിളിച്ചപ്പോൾ അദ്ദേഹത്തോട് പറഞ്ഞത്. കഥ കേൾക്കേണ്ടേ എന്ന് ചോദിച്ചപ്പോൾ, കഥയൊന്നും കേൾക്കേണ്ട എത്ര ദിവസം ഡേറ്റ് വേണം എന്ന് പറഞ്ഞാൽ മതി എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.” ഈ സിനിമയിൽ തങ്ങൾ സുഹൃത്തുക്കളല്ലെന്നും അജു വർഗീസ് സിനിമയിൽ ഒരു വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നും നീരജ് മാധവ് പറയുന്നു.

English Summary

Amid severe backlash from Tamil Nadu over Dhyan Sreenivasan’s controversial remarks on CM Vijay’s swearing-in, his close friend Aju Varghese humorously defended him, stating Dhyan’s claims are mostly imaginary. Speaking during the promotion of their sci-fi comedy Pluto, Aju and Neeraj Madhav highlighted their strong bond in the Malayalam industry.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ