Cochin Haneefa:ആരുടെ സഹായവുമില്ലാതെ ഉമ്മയും മക്കളും ഇന്ന് പുത്തൻ വീട്ടിലേക്ക്! അഭിമാനിയായ ഹനീഫ്ക്കയുടെ കുടുംബത്തെ സഹായാക്കാൻ ദിലീപ് ചെയ്തത്
Actor Cochin Haneefa House Warming:വെണ്ണല അംബേദ്കർ റോഡിലാണ് കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ. പിതാവായ എബി മുഹമ്മദിന്റെ പേരിൽ ആകണം തന്റെ വീട് എന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. അഞ്ചു ബെഡ്റൂം ഉൾപ്പെടെ മനോഹരമായി ഇന്റീരിയർ ചെയ്ത ഒരു മൂന്നു നില കെട്ടിടമാണ് ഇവർ നിർമ്മിച്ചത്. ഇന്റീരിയർസ് ഒക്കെ ചെയ്തിരിക്കുന്നത് രണ്ട് പെൺമക്കൾ ചേർന്നാണ്...........
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് കൊച്ചിൻ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും നടനുമായി കൊച്ചിൻ ഹനീഫ ഒരുകാലത്തെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു. ക്രൂരനായ വില്ലിൽ നിന്നും തുടങ്ങി പ്രേക്ഷകരെ ചിരിപ്പിച്ചു മണ്ണ് കപ്പിച്ച നടനായും അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. ശരീരഭാഷ കൊണ്ടും സംഭാഷണ ശൈലികൊണ്ടും പ്രത്യേക ചിരിത്തനിമ സൃഷ്ടിക്കാൻ അദ്ദേഹത്തിനെക്കാലവും കഴിഞ്ഞിരുന്നു. തുടക്കകാലങ്ങളിൽ വില്ലനായി എത്തിയ അദ്ദേഹത്തിന്റെ സ്വഭാവ നടനായിട്ടുള്ള മാറ്റവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അദ്ദേഹം മരിച്ച് 16 വർഷം കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ഒരു പുതിയ വീട്ടിലേക്ക് പുത്തൻ പ്രതീക്ഷകളുമായി മാറുകയാണ്. കൊച്ചി വെണ്ണലയിലാണ് പുതിയ വീട് പണിതത്. കൊച്ചിൻ ഹനീഫയുടെ ആകസ്മികമായ മരണത്തെ തുടർന്ന് കഴിഞ്ഞ 16 വർഷമായി ഭാര്യയും രണ്ട് പെൺകുട്ടികളും വാടകവീട്ടിലായിരുന്നു താമസിച്ചത്. ഭാര്യയായ ഫാസിലെയും കൊച്ചിൻ ഹനീഫയുടെ മക്കളായ സഭയും മർവയും കുടുംബക്കാർ ഏറെ പറഞ്ഞിട്ടും കൊച്ചി വിട്ടു പോയിരുന്നില്ല. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ ഒരു വീട് എന്ന ലക്ഷ്യത്തെ സാക്ഷാത്കരിച്ചിരിക്കുകയാണ് ഭാര്യയും മക്കളും ചേർന്ന്.
ALSO READ:സിബി മലയിൽ പരാജയപ്പെട്ട സംവിധായകനോ ? ഈ സിനിമകൾ മറുപടി പറയും
ദിലീപിൽ നിന്നും തങ്ങൾക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് പറയാൻ മറന്നില്ല…
വെണ്ണല അംബേദ്കർ റോഡിലാണ് കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ. പിതാവായ എബി മുഹമ്മദിന്റെ പേരിൽ ആകണം തന്റെ വീട് എന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. അഞ്ചു ബെഡ്റൂം ഉൾപ്പെടെ മനോഹരമായി ഇന്റീരിയർ ചെയ്ത ഒരു മൂന്നു നില കെട്ടിടമാണ് ഇവർ നിർമ്മിച്ചത്. ഇന്റീരിയർസ് ഒക്കെ ചെയ്തിരിക്കുന്നത് രണ്ട് പെൺമക്കൾ ചേർന്നാണ്. ഈ സന്തോഷത്തിനിടയിലും കുടുംബം ദിലീപിൽ നിന്നും തങ്ങൾക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് പറയാൻ മറന്നില്ല. ജീവിച്ചിരുന്ന കാലത്തോളം വലിയ അഭിമാനിയായിരുന്നു കൊച്ചിൻ ഹനീഫ അതിനാൽ തന്നെ ആരുടെയും സഹായം വാങ്ങുവാനായി ഭാര്യക്കും മക്കൾക്കും മനസ്സ് വന്നില്ല കാരണം അദ്ദേഹത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു.
എന്നാൽ കൊച്ചിൻ ഹനീഫ മരിച്ചതോടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ആണ് അഭിമാനിയായ കൊച്ചിൻ ഹനീഫയെ എങ്ങനെ പിന്തുണയ്ക്കണം എന്ന ദിലീപിന്റെ ചിന്ത ഇവർക്ക് ഒരു താങ്ങായി മാറിയത്. നേരിട്ട് സഹായങ്ങൾ നൽകി കഴിഞ്ഞാൽ ഇവർ സ്വീകരിക്കില്ല എന്ന് മനസ്സിലായ ദിലീപ് ഒരു ഉപായം കാണുകയായിരുന്നു. കൊച്ചിൻ ഹനീഫയുടെ ഇന്നോവ കാറുകൾ മൂവി സെറ്റുകളിൽ ഓടിക്കോട്ടെ എന്ന് ദിലീപ് വന്നു ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അവിചാരിതമായ വിയോഗത്തിൽ അങ്ങനെയൊരു തീരുമാനമെടുത്തത് അവർക്ക് വലിയ പിന്തുണയായി മാറിയിരുന്നു. ഫുഡ് കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കാൻ ദിലീപ് നടത്തിയ ഇടപെടൽ ഫസീലയുടെ സഹോദരൻ ആണ് ഈ വേളയിലും പറഞ്ഞത്.
അതേസമയം കൊച്ചിൻ ഹനീഫ അന്തരിക്കുന്ന സമയത്ത് ഇരട്ടകളായ സഭയ്ക്കും മർവയ്ക്കും നാലു വയസ്സായിരുന്നു. 16 കൊല്ലം കൊച്ചി കടവന്ത്രയിലെ വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. നിയമക്കുരുക്കിൽ ആയിരുന്ന കൊച്ചിൻ ഹനീഫയുടെ സ്വത്ത് സമ്പാദ്യങ്ങൾ കുട്ടികൾക്ക് 18 വയസ്സായതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ഇപ്പോൾ വലിയ ആശ്വാസമായി മാറിയത്.
ENGLISH SUMMARY
16 years after the death of Cochin Haneefa, his family is now moving to a new house with new hopes. The new house has been built in Vennala, Kochi. Following the sudden death of Cochin Haneefa, his wife and two daughters had been living in a rented house for the past 16 years.