Mollywood Times Movie: നസ്ലെൻ അടുത്ത ഹിറ്റിലേക്കോ? കയ്യടി നേടി ‘മോളിവുഡ് ടൈംസ് ‘
Mollywood Times Movie Review: ഈ സിനിമ മലയാള സിനിമയിലെ മറ്റു സിനിമകളിൽ നിന്നും പുതിയ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രത്തിൽ നസ്ലെൻ കലക്കി എന്നാണ് എല്ലാവരും ഒരേപോലെ അഭിപ്രായപ്പെടുന്നത്. സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഒരുക്കിയ ഒരു പുത്തൻ സിനിമ അനുഭവമാണ് മോളിവുഡ് ടൈംസ്

Mollywood Times
നസ്ലിനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് തിയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്നു. ആദ്യ ഷോകൾ കഴിയുമ്പോൾ തന്നെ കയ്യടി നേടുകയാണ് സിനിമയും അതിലെ നായകന്മാരും. ഈ സിനിമ മലയാള സിനിമയിലെ മറ്റു സിനിമകളിൽ നിന്നും പുതിയ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രത്തിൽ നസ്ലെൻ കലക്കി എന്നാണ് എല്ലാവരും ഒരേപോലെ അഭിപ്രായപ്പെടുന്നത്. സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഒരുക്കിയ ഒരു പുത്തൻ സിനിമ അനുഭവമാണ് മോളിവുഡ് ടൈംസ്. സിനിമ എന്ന മോഹവും മനസ്സിൽ ഇട്ടു നടക്കുന്ന എല്ലാവർക്കും ഈ സിനിമ പെട്ടെന്ന് തന്നെ ഇഷ്ടപ്പെടും.
വിനീത് മാധവൻ എന്ന സിനിമ സ്വപ്നവുമായി ജീവിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് മോളിവുഡ് ടൈംസ് പറയുന്നത്. സിനിമ എന്ന മായാലോകത്തെത്തിപ്പെടാൻ നടക്കുന്ന എല്ലാവരും ജീവിതത്തിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും എല്ലാം തുറന്നുപറയുന്ന സത്യങ്ങൾ ഒരുപാട് വിളിച്ചു പറയുന്ന ഒരു സിനിമയാണിത്.
നസ്ലിന്റെ കരിയറിലെ മറ്റൊരു ഹിറ്റായി മാറും
നസ്ലിന്റെ ക്യാരക്ടർ അതിഗംഭീരമായിട്ടുണ്ടെന്നും നടന്റെ കരിയറിലെ മറ്റൊരു ഹിറ്റായി മാറും ഇതെന്നും ആണ് പ്രതികരണങ്ങളിൽ ലഭിക്കുന്ന സൂചന. ഒപ്പം തന്നെ അഭിനവിന്റെ സംവിധാന മികവിനും നിറഞ്ഞ കയ്യടി ആണ് ലഭിക്കുന്നത്. എന്നാൽ മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുക എന്നത് മാത്രമല്ല മോളിവുഡ് ടൈംസ് നൽകുന്നത്. പുതിയ തലമുറയെ അതായത് സിനിമയ്ക്ക് പിന്നാലെ ഓടുന്ന തലമുറയ്ക്ക് ഒരുപാട് ചിന്തിക്കാനും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും സാധിക്കുന്ന ഒരുപാട് രംഗങ്ങളും സിനിമയിൽ ഉണ്ട്.
ഡാർക്ക് ഹ്യൂമർ സിനിമയിൽ ധാരാളം….
സംവിധായകൻ അഭിനവിന്റെ മുൻകാല സിനിമകളെ പോലെതന്നെ മോളിവുഡ് ടൈംസിലും ഡാർക്ക് ഹ്യൂമറുകൾ ധാരാളം ഉണ്ട്. നസ്ലെൻ എന്ന നടനെ മലയാള സിനിമയിലെ മുൻനിര നായകനാക്കാൻ കെൽപ്പുള്ള സ്ക്രിപ്റ്റ് തന്നെയാണ് മോളിവുഡ് ടൈംസിന്റേത്. മാത്രമല്ല നസ്ലിനെ സംബന്ധിച്ചും അഭിനയ ജീവിതത്തിൽ ഇതൊരു വഴിത്തിരിവാകും എന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയവുമില്ല.
അതേസമയം സിനിമയിലെത്തിയ ഓരോരുത്തരും മത്സരിച്ചു അഭിനയിച്ചു എന്നതും മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. നസ്ലിനെ കൂടാതെ ഷറഫുദ്ധീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും വ്യത്യസ്ഥമായ കഥാപാത്രങ്ങളുമായി എത്തിയിട്ടുണ്ട്. ഇവരും സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന പ്രതികരണങ്ങൾ.
ENGLISH SUMMARY
The film directed by Abhinav Sundar Nayak Mollywood time starring Nazlen in the lead, is receiving excellent audience responses from the theater. The film and its heroes are receiving applause even after the first shows. This film offers a new experience from other films in Malayalam cinema. Everyone unanimously comments that Nazlen is a gem in the film. Mollywood Times is a new movie experience prepared for all those who love cinema.