Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം

Rashmika Mandanna - Vijay Deverakonda: പ്രചരിക്കുന്ന വാർത്തകൾ ദമ്പതികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി അവരുടെ ടീം പ്രതിനിധികൾ പരാതിയിൽ പറയുന്നു. സംസാരസ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടനത്തെയും പോസിറ്റീവ് വിമർശനത്തെയും ബഹുമാനിക്കുന്നുണ്ട് എന്നും, എന്നാൽ ഇത്തരത്തിൽ മനപ്പൂർവമായ തെറ്റായി വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആണ് ഇവർ പോലീസിൽ നൽകിയിരിക്കുന്ന പരാതി. ഇത്തരത്തിൽ വ്യാജമായ വാർത്തകളും വിവരങ്ങളും പങ്കുവെച്ച അക്കൗണ്ടുകൾ,...

Rashmika Mandanna - Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം

Rashmika Mandanna, Vijay Devarakonda

Published: 

26 Oct 2026 | 08:15 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനെയെയും കുറിച്ച് മോശം രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ നടക്കുകയാണ്. ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിരോഷ് ടീം സൈബർ ഡിപ്പാർട്ട്മെന്റിൽ പരാതി നൽകി. കോഫി വിത്ത് കരൺ എന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനിടെ വിജയിയും രശ്മികയും പറഞ്ഞ ചില വാക്കുകൾ വളച്ചൊടിച്ചുകൊണ്ടാണ് ചില ആളുകൾ സോഷ്യൽ മീഡിയയിൽ മനപൂർവം തെറ്റായി വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ തെറ്റായതും മോശവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആരോപിച്ച് ആണ് സൈബർ ഡിപ്പാർട്ട്മെന്റ് ഡിസിപിക്ക് പരാതി നൽകിയത്.

ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ദമ്പതികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി അവരുടെ ടീം പ്രതിനിധികൾ പരാതിയിൽ പറയുന്നു. സംസാരസ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടനത്തെയും പോസിറ്റീവ് വിമർശനത്തെയും ബഹുമാനിക്കുന്നുണ്ട് എന്നും, എന്നാൽ ഇത്തരത്തിൽ മനപ്പൂർവമായ തെറ്റായി വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആണ് ഇവർ പോലീസിൽ നൽകിയിരിക്കുന്ന പരാതി. ഇത്തരത്തിൽ വ്യാജമായ വാർത്തകളും വിവരങ്ങളും പങ്കുവെച്ച അക്കൗണ്ടുകൾ, അവയുടെ സ്ക്രീൻഷോട്ടുകൾ മറ്റു വിവരങ്ങൾ എന്നിവ സൈബർ ക്രൈം ഡിസിപിക്ക് കൈമാറിയതായാണ് റിപ്പോർട്ട്.

ALSO READ:ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ

ദമ്പതികളുടെ സ്വകാര്യതയും ബഹുമാനവും സംരക്ഷിക്കാൻ എപ്പോഴും നിയമം സന്നദ്ധമാണെന്നും ടീം വ്യക്തമാക്കി. അതേസമയം ഇത്തരത്തിൽ മോശമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കൃത്യമായ അന്വേഷണം നടത്തി തെറ്റ് ചെയ്തവർക്കെതിരെ നിയമം നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും റിപ്പോർട്ട്.അതിനിടയിൽ തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും മറുപടിയുമായി രശ്മികയും രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കെതിരെ ഉയരുന്ന പരിഹാസങ്ങൾക്ക് ഒരു തുറന്ന കത്തിലൂടെയാണ് താരം മറുപടി നൽകിയത്.

അഭിപ്രായ പ്രകടനങ്ങൾ അല്ല മറച്ച് വെറുപ്പ് തീർക്കാനുള്ള നീക്കം…

ഇത് ഒരിക്കലും ഒരു അഭിപ്രായ പ്രകടനങ്ങൾ അല്ല മറച്ച് വെറുപ്പ് തീർക്കാനുള്ള ഒരു നീക്കം ആണെന്നാണ് രശ്മിക പറയുന്നത്. ബന്ധത്തിലെ പ്രായോഗിക വശങ്ങളും പരസ്പര ധാരണയും മനസ്സിലാക്കാൻ ഇരുവരും സമയമെടുത്തു എന്ന കാര്യത്തെ വളരെ തെറ്റായ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വ്യാഖ്യാനിക്കപ്പെട്ടത് എന്നാണ് താരം വ്യക്തമാക്കിയത്. ആശങ്കയുടെ പേരിൽ സൗജന്യ ഉപദേശങ്ങൾ നൽകുന്നവരുടെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിൽ തനിക്കൊപ്പം വിജയം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ഇത്തരം ആളുകൾ ആരും തനിക്ക് പിന്തുണയോ ഉപദേശങ്ങളോ ആയി പുറകെ വന്നിട്ടില്ല എന്നും രശ്മിക വ്യക്തമാക്കി. മാത്രമല്ല തങ്ങളുടെ കുടുംബത്തെ വലിച്ചിഴച്ചുകൊണ്ട് ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് സ്ത്രീ സമത്വം അല്ലെന്നും അത് വെറും അധിക്ഷേപമാണെന്നം രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ENGLISH SUMMARY

Some individuals are deliberately spreading misinformation on social media by distorting remarks made by Vijay and Rashmika during their appearance on the show ‘Koffee with Karan’. A complaint has been filed with the DCP of the Cyber ​​Department, calling for legal action against those who propagate such false and malicious information.

Loading...
Unable to load recommendations.
Follow Us
Related Stories
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
Bigg Boss Malayalam Season 8: സ്റ്റിൽ ഐ ലവ് യു, വീക്കെൻഡ് എപിസോഡിൽ നിലീനയോട് ലാലേട്ടനെ സാക്ഷിയാക്കി നോബി
Jailer 2: ജയിലർ ആവേശത്തിനൊപ്പം തലൈവരും, 40 വർഷത്തിന് ശേഷം ആരാധകർക്കൊപ്പം ബി​ഗ് സ്ക്രീനിൽ സിനിമ കണ്ട് രജനികാന്ത്
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി