AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Operation Tral Teaser: “എൻ.ഐ.എ ന്നു വച്ചാൽ എന്താ അറിയോ അനക്ക്” ശ്രദ്ധ നേടി ജയസൂര്യയുടെ ഓപറേഷൻ ത്രാൾ ടീസർ

Trending Now: The Action-Packed 'Operation Tral' Teaser: നിയന്ത്രണ രേഖ കടക്കുന്നതിന് സൈന്യത്തിന് അതിൻ്റേതായ നിയമങ്ങളുണ്ടെന്ന് ഒരു ഉദ്യോഗസ്ഥ പറയുമ്പോൾ എൻ.ഐ.എയ്ക്ക് ആ പരിമിതികളില്ലെന്നുമുള്ള ജയസൂര്യയുടെ ഡയലോഗ് ചിത്രത്തിൻ്റെ സംഭവ ബഹുലമായ കഥാഗതിയിലേക്ക് പ്രേക്ഷകരെ നയിക്കുന്നതാണ്. “സ്കെച്ച് പോടുങ്കെ സർ, എൽ.ഒ.സി താണ്ടി, ഉള്ളെ പൂന്ത്, അവനെ തൂക്കിടലാം, എൻ.ഐ.എ ഹാസ് നോ ലിമിറ്റേഷൻസ്” എന്ന ഡയലോഗ് ഒരേസമയം കഥയിലേക്ക് സുചനകൾ നൽകുമ്പോഴും ആകാംക്ഷയും നിലനിർത്തുന്നു

Operation Tral Teaser: “എൻ.ഐ.എ ന്നു വച്ചാൽ എന്താ അറിയോ അനക്ക്” ശ്രദ്ധ നേടി ജയസൂര്യയുടെ ഓപറേഷൻ ത്രാൾ ടീസർ
ജയസൂര്യImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Updated On: 29 Aug 2026 | 11:51 AM

ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തിവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ജയസൂര്യ ചിത്രം ഓപറേഷൻ ത്രാളിൻ്റെ ടീസർ ശ്രദ്ധ നേടുന്നു. ഒരു എൻ.ഐ.എ ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ജയസൂര്യ ഈ ചിത്രത്തിൽ എത്തുന്നത്. സൈനിക നീക്കങ്ങളും രഹസ്യാന്വേഷണവും ആക്ഷനുമായി എത്തുന്ന ത്രില്ലർ സിനിമ പ്രേക്ഷകർക്ക് മികച്ച അനുഭവം തന്നെ നൽകും എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളം ഹിന്ദി തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. സിനിമ ഡിസംബറിൽ തീയറ്ററുകളിൽ എത്തും

രതീഷ് വേഗ ആദ്യമായി സംവിധാന രംഗത്തേക്ക് ഇറങ്ങുന്ന സിനിമ കൂടിയാണ് ഓപറേഷൻ ത്രാൾ. ഭീകരനെ പിടികൂടാൻ ശത്രുപാളയത്തിലേക്ക് നേരിട്ടിറങ്ങുന്ന എൻ.ഐ.എ സംഘത്തിൻ്റെ കഥയാണ് ടീസർ പങ്കുവെക്കുന്നത്. ത്രാളിൽ ഇന്ത്യൻ സൈനികരും തീവ്രവാദികളും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലും തുടർന്ന് എ..ഐ.എയുടെ നേതൃത്വത്തിൽ നടക്കുന്ന ആന്വേഷണവും, ഭീകരനെ പിടികൂടാനുള്ള ശ്രമങ്ങളുമെല്ലാം ടീസറിൽ നിന്നും വ്യക്തമാണ്. എന്നാൽ സിനിമയോ കഥാഗതിയോ നിർണ്ണായക വിവരങ്ങളോ വെളിപ്പെടാത്ത വിധം അത്യന്തം സസ്പെൻസ് നിലനിനിർത്തുന്ന ടീസർ പ്രേക്ഷകരിൽ വലിയ ആവേശവും പ്രതീക്ഷയും നിറക്കുന്നുണ്ട്.

Also Read: “ഏത് തരം സിനിമ വേണമെങ്കിലും എടുക്കാം, അത് അവരുടെ ഇഷ്ടം”; ഒടുവിൽ ടോക്സിക് സിനിമയെ കുറിച്ച് പ്രതികരിച്ച് പാർവതി തിരുവോത്ത്

നിയന്ത്രണ രേഖ കടക്കുന്നതിന് സൈന്യത്തിന് അതിൻ്റേതായ നിയമങ്ങളുണ്ടെന്ന് ഒരു ഉദ്യോഗസ്ഥ പറയുമ്പോൾ എൻ.ഐ.എയ്ക്ക് ആ പരിമിതികളില്ലെന്നുമുള്ള ജയസൂര്യയുടെ ഡയലോഗ് ചിത്രത്തിൻ്റെ സംഭവ ബഹുലമായ കഥാഗതിയിലേക്ക് പ്രേക്ഷകരെ നയിക്കുന്നതാണ് “സ്കെച്ച് പോടുങ്കെ സർ, എൽ.ഒ.സി താണ്ടി, ഉള്ളെ പൂന്ത്, അവനെ തൂക്കിടലാം, എൻ.ഐ.എ ഹാസ് നോ ലിമിറ്റേഷൻസ്” എന്ന ഡയലോഗ് ഒരേസമയം കഥയിലേക്ക് സുചനകൾ നൽകുമ്പോഴും ആകാംക്ഷയും നിലനിർത്തുന്നു.

കശ്മീരിൽ നടന്ന ഒരു യഥാർത്ഥ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയ്ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റിതിക സിംഗ്, വിനയ് റായ്, മുരളി ശർമ്മ, സിദ്ദിഖ്, സായ്കുമാർ, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാർ, യശ്പാൽ ഗേര, മിർ സർവർ, ചന്ദൻ ബിഷ്ത്, ഹൻസിക ജംഗിദ്, വാണി ദോഗ്ര, ജയ് ഠാക്കൂർ, വിജയ് ത്രിവേദി, മൻഹർ സിങ് ട്രിവിയ എന്നിവരും സിനിമയുടെ ഭാഗമാണ്. സംവിധായകൻ രതീഷ് വേഗ തന്നെയാണ് ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. നജോസ് ആണ് ഛായാഗ്രാഹണം.

English Summary

The much-awaited teaser of Jayasurya’s pan-India action thriller ‘Operation Tral’ is gaining massive attention on social media. Directed by Ratheesh Vega, the film features Jayasurya as a fierce NIA officer on a cross-border mission. Packed with mass dialogues and high-octane action, the multi-starrer is set for a worldwide release this December.

Follow Us