AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Jaggery: പഞ്ചസാര ഒഴിവാക്കി ശർക്കര ഉപയോഗിക്കാറുണ്ടോ? നിങ്ങൾ അറിയേണ്ട സത്യം!

Is Jaggery Really Healthier Than Sugar: പഞ്ചസാരയായലും ശർക്കരയായലും അവ രണ്ടും കരിമ്പിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പഞ്ചസാര അമിതമായി റിഫൈൻ ചെയ്ത് കെമിക്കലുകൾ ചേർത്ത് സ്ഫടിക രൂപത്തിലാക്കുമ്പോൾ, ശർക്കര കുറഞ്ഞ സംസ്കരണ പ്രക്രിയയിലൂടെയാണ് തയ്യാറാക്കുന്നത്. പഞ്ചസാരയിൽ കലോറി അല്ലാതെ മറ്റ് പോഷകങ്ങളൊന്നുമില്ല. എന്നാൽ ശർക്കരയിൽ ഇരുമ്പ് , മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ മിനറലുകൾ അടങ്ങിയിട്ടുണ്ട്.

Neethu Vijayan
Neethu Vijayan | Published: 28 Aug 2026 | 05:29 PM
പഞ്ചസാരയെ വെളുത്ത വിഷം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതാകട്ടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കരുതി പലരും പായസത്തിലും ചായയിലും മധുരപലഹാരങ്ങളിലും ശർക്കര ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. എന്നാൽ, ശർക്കര പൂർണ്ണമായും സുരക്ഷിതമാണോ? പോഷകാഹാര വിദഗ്ധർ ഇതിനെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകൾ എന്താണെന്ന് പരിശോധിക്കാം. (Image Credit Source: Getty Images)

1 / 5
പഞ്ചസാരയായലും ശർക്കരയായലും അവ രണ്ടും കരിമ്പിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പഞ്ചസാര അമിതമായി റിഫൈൻ ചെയ്ത് കെമിക്കലുകൾ ചേർത്ത് സ്ഫടിക രൂപത്തിലാക്കുമ്പോൾ, ശർക്കര കുറഞ്ഞ സംസ്കരണ പ്രക്രിയയിലൂടെയാണ് തയ്യാറാക്കുന്നത്. പഞ്ചസാരയിൽ കലോറി അല്ലാതെ മറ്റ് പോഷകങ്ങളൊന്നുമില്ല. എന്നാൽ ശർക്കരയിൽ ഇരുമ്പ് , മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ മിനറലുകൾ അടങ്ങിയിട്ടുണ്ട്.

2 / 5
ശർക്കരയിൽ പോഷകങ്ങൾ ഉണ്ടെങ്കിലും, ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് പഞ്ചസാരയ്ക്ക് സമാനമായി ഉയർന്നതാണ്. അതുകൊണ്ട് തന്നെ ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് കൂട്ടും. പ്രമേഹമുള്ളവർ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് പൂർണ്ണമായും സുരക്ഷിതമല്ല. രണ്ടും രക്തത്തിലെ ഷുഗർ ലെവൽ ഉയർത്തും. നൂറ് ഗ്രാം പഞ്ചസാരയിലും ശർക്കരയിലും അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിൽ കാര്യമായ വ്യത്യാസമില്ലെന്ന കാര്യം ആദ്യം മനസ്സിലാക്കണം.

3 / 5
അതിനാൽ അമിതമായി ശർക്കര കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ കാരണമാകും. മഴക്കാലത്തുണ്ടാകുന്ന ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ശർക്കരയും ഇഞ്ചിയും ചേർത്ത കാപ്പി (ചുക്കു കാപ്പി) കുടിക്കുന്നത് ആശ്വാസം നൽകും. ഭക്ഷണശേഷം ചെറിയൊരു കഷണം ശർക്കര കഴിക്കുന്നത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും.

4 / 5
മഴക്കാലത്ത് വായുവിൽ ഈർപ്പം കൂടുതലായതിനാൽ ശർക്കര പെട്ടെന്ന് കേടാകാനോ ബാക്ടീരിയകൾ വളരാനോ സാധ്യതയുണ്ട്. അതിനാൽ നന്നായി അടച്ചുവെച്ച പാത്രങ്ങളിൽ മാത്രം സൂക്ഷിക്കുക. മിതമായ അളവിൽ ശർക്കര ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും, പ്രമേഹരോഗികളും തടി കുറയ്ക്കാൻ ശ്രമിക്കുന്നവരും പരിധി ലംഘിക്കാതെ ശ്രദ്ധിക്കണം.

5 / 5
Follow Us