Geetu Mohandas- Rima Kallingal: ഗീതു.. നോക്ക് സ്ത്രീകൾ ആസ്വദിക്കുന്നു! ടോക്സിക്ക് റിവ്യൂവിൽ ഗീതുവിനെ മെൻഷൻ ചെയ്ത് റിമ കല്ലിങ്കൽ
Rima Kallingal about Toxic Movie:നിമ കാണുന്നതിനു മുൻപ് ഞാൻ പലരിൽ നിന്നും കേട്ടത് സിനിമയിൽ അനാവശ്യമായ പല സീനുകളും ഉണ്ട് എന്നാണ് എന്നാൽ തനിക്ക് അങ്ങനെ തോന്നിയില്ല മാത്രമല്ല പല ഇന്റിമേറ്റ് സീനുകളും തനിക്ക് വളരെ ഇഷ്ടമായി. തനിക്ക് മനസ്സിലായത് പലർക്കും ഈ സിനിമ ഇഷ്ടപ്പെടാത്തത് പല ഇൻഡിവിജ്വൽ ഇൻഡിമേറ്റ് സീനുകളിലും സ്ത്രീകൾ അത് ചിരിച്ചുകൊണ്ട് ആസ്വദിക്കുന്നുണ്ട്...........
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. പ്രധാനമായും സിനിമയെ കുറിച്ചുള്ള റിമ കല്ലിങ്കലിന്റെയും പാർവതി തിരുവോത്തിന്റേയും അഭിപ്രായവും നിലപാടും അറിയാനാണ് ആളുകൾ വെമ്പൽ കൊള്ളുന്നത്. ഇപ്പോഴിതാ പാർവതിക്ക് പിന്നാലെ സിനിമയോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് റിമ കല്ലിങ്കലും.
സുവർണ്ണ ലൈക്‌സ്റ്റോടോക്ക്(suvarna_likestotalk) എന്ന പേജിലൂടെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പങ്കുവെച്ച് റിവ്യൂവിന്റെ താഴെയാണ് തന്റെ നിലപാട് പറയാതെ പറഞ്ഞുകൊണ്ട് റിമ ഗീതുവിനെ മെൻഷൻ ചെയ്തിരിക്കുന്നത്. സിനിമയെ കുറിച്ച് പോസിറ്റീവ് ആയിട്ടുള്ള അഭിപ്രായമാണ് ഇവർ പറയുന്നത്.
ടോക്സിക്ക് വളരെയധികം ഇഷ്ടമായി എന്നാണ് സുവർണ്ണ പറയുന്നത്. സിനിമ കാണുന്നതിനു മുൻപ് ഞാൻ പലരിൽ നിന്നും കേട്ടത് സിനിമയിൽ അനാവശ്യമായ പല സീനുകളും ഉണ്ട് എന്നാണ്. എന്നാൽ തനിക്ക് അങ്ങനെ തോന്നിയില്ല, മാത്രമല്ല പല ഇന്റിമേറ്റ് സീനുകളും തനിക്ക് വളരെ ഇഷ്ടമായി. തനിക്ക് മനസ്സിലായത് പലർക്കും ഈ സിനിമ ഇഷ്ടപ്പെടാത്തത് പല ഇൻഡിവിജ്വൽ ഇൻഡിമേറ്റ് സീനുകളിലും സ്ത്രീകൾ അത് ചിരിച്ചുകൊണ്ട് ആസ്വദിക്കുന്നുണ്ട്.
സെക്കൻഡ് ഹാഫും അടിപൊളിയാണ്
അതായിരിക്കും ഒരുപക്ഷേ ഒരു കൂട്ടം ആളുകൾക്ക് ഇഷ്ടപ്പെടാതെ പോയത്. സ്ത്രീകളുടെ സമ്മതമില്ലാതെയാണ് ഈ സീനുകളെ എങ്കിൽ അതൊരു റേപ്പ് ആയി മാറിയേനെ.. ഇതിലുള്ള എല്ലാ സീനുകളും അത് അവരുടെ സമ്മതത്തോടെയുള്ളത് മാത്രമാണ്.
സെക്കൻഡ് ഹാഫും അടിപൊളിയാണ് എന്നാണ് സുവർണ്ണ പറയുന്നത്. ഇതിന് താഴെയാണ് ഗീതു മോഹൻദാസിനെ മെൻഷൻ ചെയ്തുകൊണ്ട് റിമ കല്ലിങ്കൽ എത്തിയിരിക്കുന്നത്. ” looks the women are digging in it” എന്നാണ് റിമ കമന്റ് ചെയ്തിരിക്കുന്നത്.
കസബ എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെ അതിൽ സ്ത്രീകളെ ഒബ്ജക്റ്റിഫിക്കേഷൻ ചെയ്തു എന്ന അഭിപ്രായം ഉയര്‍ത്തി ഡബ്ലിയുസിസി അംഗങ്ങളായ ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ എന്നിവർ രംഗത്ത് എത്തിയിരുന്നു. സിനിമയുടെ സംവിധായകൻ മുതൽ മമ്മൂട്ടിയെ വരെ ഇവർ എതിർത്തത് അന്ന് തന്നെ പല ചർച്ചകൾക്കും വഴിയൊരുക്കി. അതിനു പിന്നാലെ ഗീതു സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത് മുതൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് ഗീതു നേരിട്ടത്. നിലപാട് ഒന്ന് പ്രവർത്തി ഒന്ന് എന്നായിരുന്നു സോഷ്യൽ മീഡിയ ഗീതു മോഹൻദാസിനെ വിമർശിച്ചത്.അതിനു പിന്നാലെ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ അറ്റാക്ക് നേരിട്ട മറ്റു രണ്ടു വ്യക്തികൾ ആയിരുന്നു റിമ കല്ലിങ്കലും പാർവതി തിരുവോത്തും. Say it എന്നു പറഞ്ഞുകൊണ്ട് പാർവതിയെ കൊണ്ട് ഈ നിലപാട് വ്യക്തമാക്കിച്ചത് ഗീതു മോഹൻദാസ് ആയിരുന്നു.
ENGLISH SUMMARY
The movie Toxic, directed by Geethu Mohandas, is currently the talk of the town on social media. People are mainly eager to know Rima Kallingal and Parvathy Thiruvoth’s opinion and stance on the movie. Now, after Parvathy, Rima Kallingal has also clarified her stance on the movie.