‘സിബി മലയിൽ പരാജയപ്പെട്ട സിനിമക്കാരൻ’, പേളിയുടെ അധിക്ഷേപത്തിന് ചുട്ടമറുപടിയുമായി മകൻ! പോര്

Pearle Maaney controversy latest : സംവിധായകൻ സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ച പേളി മാണിയുടെ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തി ഇരിക്കുകയാണ്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി മാണി മാണി സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സിബി മലയിലിന്റെ മകൻ ജോ രംഗത്ത് എത്തിയിരുന്നു

സിബി മലയിൽ പരാജയപ്പെട്ട സിനിമക്കാരൻ, പേളിയുടെ അധിക്ഷേപത്തിന് ചുട്ടമറുപടിയുമായി മകൻ! പോര്

Pearle Maaney, Joe, Siby Malayil

Updated On: 

25 Jul 2026 | 01:20 AM

സംവിധായകൻ സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ച പേളി മാണിയുടെ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തി ഇരിക്കുകയാണ്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി മാണി മാണി സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സിബി മലയിലിന്റെ മകൻ ജോ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടി നൽകവേ ആണ് പേളി സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ചത്. ഈ വിശേഷണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സംവിധായകന്റെ മകൻ ജോ രംഗത്ത് എത്തിയത്.

ആ പരാജയപ്പെട്ട സിനിമക്കാരൻ നട്ടെല്ലില്ലാത്ത മകനെ ആയിരുന്നില്ല വളർത്തിയത് എന്നും ഒരു ഭീരുവിനെ ആണ് നിങ്ങളുടെ അച്ഛൻ വളർത്തി വലുതാക്കിയത് എന്നും ജോ തന്റെ മറുപടിയിൽ പറയുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും എന്നാൽ വിദ്യാർത്ഥികൾ അക്രമത്തിൽ നിന്ന് പിന്മാറണമെന്നും ജീവനാണ് പ്രധാനമെന്നും പറഞ്ഞ് പേളി പങ്കുവെച്ച കുറിപ്പാണ് വിവാദം ആയതും ജോ അടക്കമുള്ള മറ്റുള്ളവരെ പ്രകോപിപ്പിച്ചതും. ഈ കുറിപ്പിന് ജോ നൽകിയ മറുപടി, സിബി മലയിലിന്റേത് ആണെന്ന് ധരിച്ച് തീർത്തും അധിക്ഷേപകരമായ രീതിയിലാണ് പേളി പ്രതികരിച്ചത്.

Also Read: സ്വന്തം മക്കളെ കോപ്പിയടിച്ച് പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ച അച്ഛനല്ലേ… ഈ കണ്ണീരിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല! കൃഷ്ണകുമാറിന് വിമർശനം

‘ഹായ് പേർളി, ഞാൻ ജോ. നമുക്ക് പരസ്പരം അറിയില്ലായിരിക്കാം, പക്ഷേ അതൊരു പ്രശ്നമല്ല. വിദ്യാർത്ഥി സമരത്തെക്കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റും, അതിനൊപ്പം നിങ്ങൾ നൽകിയ “കമന്റ് ബോക്സ് എന്റെ ‘ആവിഷ്കാര സ്വാതന്ത്ര്യ’ത്തിന്റെ യഥാർത്ഥ പ്രതിഫലനമായിരിക്കും” എന്ന കുറിപ്പും ഞാൻ കാണാനിടയായി.

അതുകൊണ്ട് തന്നെയാണ് നിങ്ങളുടെ കമന്റ് ബോക്സിൽ ‘നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു’ (shame on you) എന്ന് ഞാൻ കമന്റ് ചെയ്തത്. എന്നാൽ, നിങ്ങൾ സ്വീകരിച്ച നിലപാടിലെ പിഴവുകളെക്കുറിച്ച് എനിക്ക് വിശദമായി പറയാനുള്ള കാര്യങ്ങൾ ഒരു കമന്റ് ബോക്സിൽ ഒതുങ്ങുന്നതല്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത് ‘ എന്ന ആമുഖത്തോടെയാണ് ജോ യുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വന്നത്. നലവിൽ സമൂ​ഹ മാധ്യമങ്ങളിലും സിനിമാ ലോകത്തും സംഭവം ഏറെ ചൂട് പിടിച്ച ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്.

സിബി മലയിലിന്റെ മകൻ ജോയുടെ പോസ്റ്റ്

English Summary

Pearle Maaney has sparked a fresh controversy by describing a filmmaker as someone who “defeated” director Sibi Malayil. Jo, the son of Sibi Malayil, had previously come forward to criticize the stance Pearle Maaney took regarding the student protests in Delhi.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ