AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Pradhama Drishtya Kuttakkar Movie: കുറ്റം ഒരിക്കൽ മറനീക്കി പുറത്ത് വരും! ടീസറിൽ ഞെട്ടിച്ച് പാർവതിയും മാത്യുവും

Pradhama Drishtya Kuttakkar Teaser Is Out : മലയാളികളുടെ പ്രിയ താരങ്ങളായ പാർവതി തിരുവോത്ത്, മാത്യു തോമസ്, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ. പോലീസ് ക്രൈം സ്റ്റോറി ​ഗണത്തിൽ വരുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഷഹദ് ആണ്. പോലീസ് വേഷത്തിലാണ് പാർവതി തിരുവോത്തും മാത്യു തോമസും സിനിമയിൽ ഉള്ളത്. സെപ്റ്റംബർ 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

Pradhama Drishtya Kuttakkar Movie: കുറ്റം ഒരിക്കൽ മറനീക്കി പുറത്ത് വരും! ടീസറിൽ ഞെട്ടിച്ച് പാർവതിയും മാത്യുവും
Pradhama Drishtya Kuttakkar Movie TeaserImage Credit source: Screen Grab
Amal KV
Amal KV | Updated On: 01 Sep 2026 | 06:50 PM

മലയാളികളുടെ പ്രിയ താരങ്ങളായ പാർവതി തിരുവോത്ത്, മാത്യു തോമസ്, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ. പോലീസ് ക്രൈം സ്റ്റോറി ​ഗണത്തിൽ വരുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഷഹദ് ആണ്. പോലീസ് വേഷത്തിലാണ് പാർവതി തിരുവോത്തും മാത്യു തോമസും സിനിമയിൽ ഉള്ളത്. സെപ്റ്റംബർ 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

പോലീസ് സ്റ്റേഷനിൽ വച്ച് നടക്കുന്ന കൊലപാതകവും അതിൽ പെട്ട് പോകുന്ന പോലീസുകരുടെ അവസ്ഥയും കുറ്റാന്വേഷണവും ഒക്കെയാണ് സിനിമയുടെ പ്രമേയം എന്നണ് ടീസർ വ്യക്തമാക്കുന്നത്. അപ്രതീക്ഷിതമായി പോലീസ് സേനയിൽ എത്തേണ്ടി വന്ന കഥാപാത്രമാണ് പാർവതിയുടേത്. ഇത് ആദ്യമായാണ് പാർവതിയും മാത്യു തോമസും ഒന്നിക്കുന്നത്. അതുപോലെ തന്നെ ഇരുവരും പോലീസ് വേഷം കൈകാര്യം ചെയ്യന്നതും ആദ്യമായിട്ടായിരിക്കും. ടീസറിൽ ഇവർ രണ്ട് പേരുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാണാം.

Also Read : ഡയറക്ടർ ബ്രില്യൻസിന്റെ സാത്തുക്കുടി പ്രണയം, ഷോർട്ട് ഫിലിമിന് പിന്നിലെ റിയൽ ക്രൂ ദേ ഇവരാ

1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നതെന്ന് ടീസർ വ്യക്തമായ സൂചന നൽകുന്നുണ്ട്. പാർവതി തിരുവോത്തിന്റെ തിരിച്ചുവരവിന്റെ കാലമാണിത്. അതും ഇതുവരെ ചെയ്യാത്ത പോലീസ് കോൺസ്റ്റബിൾ വേഷത്തിൽ. അവസാനം ഇറങ്ങിയ ഐ നോബഡി എന്ന പൃഥ്വിരാജ് സിനിമയിൽ ശ്രദ്ധേയമായ നായിക കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. മാത്യു തോമസിനെ സംബന്ധിച്ചിടത്തോളം ഇത്രയും പക്വതയുള്ള റോൾ ആദ്യമായാണ് തേടിയെത്തുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്.

സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, അസീസ് നെടുമങ്ങാട്, വിനയ് ഫോർട്ട്, രാധാകൃഷ്ണൻ പാർത്ഥിബൻ, പ്രവീൺ, ബാലാജി ശർമ, വൃന്ദ മേനോൻ, ജയശ്രീ, സുപർണ, സിറാജ്, കാതറിൻ മരിയ, നിയാസ് ബക്കർ തുടങ്ങിയവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പി എസ് സുബ്രഹ്മണ്യൻ, വിജേഷ് തോട്ടിങ്ങൽ എന്നിവരാണ് സിനമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം മുജീബ് മജീദും ഛായാഗ്രഹണം റോബി വർഗീസ് രാജുമാണ്. ചമൻ ചാക്കോയാണ് എഡിറ്റർ.

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സിനിമയുടെ ടീസർ

English Summary

Prathama Drushtya Kuttakkar is the latest film featuring beloved Malayali stars Parvathy Thiruvothu, Mathew Thomas, and Vijayaraghavan in lead roles. Directed by Shahad, the movie belongs to the police crime genre, with Parvathy Thiruvothu and Mathew Thomas appearing as police officers. The makers have released the teaser for the film, which is set to hit theaters on September 11.

Follow Us