AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Action Hero Biju: ‘ആക്ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം വരുമോ? മറുപടിയുമായി നിവിൻ പോളി

Is Action Hero Biju 2 Happening? Nivin Pauly Finally Answers: അൽഫോൺസ് പുത്രനുമൊത്തുള്ള പുതിയ സിനിമയുടെ വിശേഷങ്ങളും നിവിൻ പങ്കുവച്ചു. സിനിമയുടെ എഴുത്ത് അവസാന ഘട്ടത്തിലാണെന്നും അത് പൂർത്തിയായ ശേഷം സിനിമ തുടങ്ങാം എന്നാണ് കരുതുന്നത് എന്നും നിവിൻ പറയുന്നു.

Action Hero Biju: ‘ആക്ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം വരുമോ? മറുപടിയുമായി നിവിൻ പോളി
ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ നിന്നുംImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Updated On: 01 Sep 2026 | 12:06 PM

മലയാള സിനിമകളിൽ എക്കാലത്തേയും റിയലിസ്റ്റിക് പൊലീസ് സിനിമകളിൽ ഒന്നാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി പൊലീസ് വേഷത്തിൽ തിളങ്ങിയ ആക്ഷൻ ഹീറോ ബിജു. ഒരു എസ്.ഐയുടെ ജീവിതത്തെയും ജോലിയെയും യാഥാർത്ഥ്യ ബോധത്തോടെ അവതരിപ്പിച്ച സിനിമയെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചാത്. ഡ്രാമയും ഫിക്ഷനും എല്ലാം ഉണ്ടെങ്കിലും പൊലിസുകാരുടെ യഥാർത്ഥ ജീവിതം വരച്ചുകാട്ടിയ സിനിമയാണ് ആക്ഷൻ ഹീറോ ബിജു എന്ന് പൊലീസുകാർ തന്നെ സാക്ഷ്യപ്പെടുത്താറുണ്ട്. സിനിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. അക്കാര്യത്തെ കുറിച്ച് ഒരു മറുപടി പറയുകയാണ് നിവിൻ പോളി.

സിനിമയുടെ രണ്ടാം ഭാഗം സാങ്കേതികമായ ചില പ്രശ്നങ്ങളിൽ കുരുങ്ങി കിടക്കുകയാണെന്നാണ് നിവിൻ പോളി പറയുന്നത്. സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും രേഖാ മേനോന് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറയുന്നുണ്ട്. ആക്ഷൻ ഹീറോ ബിജുവിൻ്റെ രണ്ടം ഭഗം നടക്കണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ ചില തടസ്സങ്ങളിൽ അത് കുടുങ്ങി കിടക്കുകയാണ്. എഗ്രിമെൻ്റുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളാണ് വൈകാൻ കാരണം. അതെല്ലാം പരിഹരിക്കാനാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നിവിൻ പറയുന്നു. അതേസമയം പ്രശ്നങ്ങൽ എന്ന് പരിഹരിക്കപ്പെടും എന്നതിൽ താരം ആശങ്കയും പങ്കുവയ്കുന്നുണ്ട്.

Also Read: Bandra OTT : അത് ഉറപ്പിച്ചൂ! ദിലീപിൻ്റെ ബാന്ദ്ര ഒടിടിയിലേക്ക്

അൽഫോൺസ് പുത്രനുമൊത്തുള്ള പുതിയ സിനിമയുടെ വിശേഷങ്ങളും നിവിൻ പങ്കുവച്ചു. സിനിമയുടെ എഴുത്ത് അവസാന ഘട്ടത്തിലാണെന്നും അത് പൂർത്തിയായ ശേഷം സിനിമ തുടങ്ങാം എന്നാണ് കരുതുന്നത് എന്നും നിവിൻ പറയുന്നു. ഏത് പടമാണെങ്കിലും ധൃതിപിടിച്ച് ചെയ്യുന്നതിൽ കാരൂമില്ല. സിനിമയുടെ എഴുത്ത് കൺവിൻസിങ്ങായ രീതിയിൽ വരണം. സംവിധായകനും അഭിനയതാവും സംതൃപിതിയിലേക്ക് എത്തുന്ന ഒരു ഘട്ടത്തിൽ സിനിമ തുടങ്ങുന്നതാണ് നല്ലത്. തിരക്കഥ നന്നാവാതെ എത്ര പണം മുടക്കിയിട്ടും കാര്യമില്ല എന്ന് നിവിൻ പറയുന്നു.

തിരക്കഥയിൽ ഉറപ്പില്ലാതെ ഒരു സിനിമയും ചെയ്യില്ല എന്ന തീരുമാനത്തിലേക്ക് ഇപ്പോൾ എത്തിച്ചേർന്നിട്ടുണ്ട് എന്ന് നിവിൻ പറയുന്നുണ്ട്. ആ തരത്തിൽ തിരഞ്ഞെടുത്ത സിനിമകൾ ചിലപ്പോൾ പരാജയപ്പെട്ടേക്കാം അത് പ്രവചിക്കാൻ കഴിയില്ല. സിനിമയുടെ വിധിയായി കണക്കാക്കാനേ സാധിക്കു എന്നും നിവിൻ പറയുന്നു. വരാനിരിക്കുന്ന സിനിമകളെ കുറിച്ചും നിവിൻ മനസ്സ് തുറന്നു. മാർട്ടിൻ പ്രക്കാട്ട് നിർമ്മിക്കുന്ന ഒരു സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വിപിൻ ദാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. ലൗവ് ആക്ഷൻ ഡ്രാമ പോലെ ഒരു ഫൺ സിനിമയയിരിക്കും അതെന്ന് നിവിൻ പറയുന്നു. അജു വർഗീസും ഈ സിനിമയിൽ നിവിനൊപ്പം അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ താരം രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക.

English Summary

Nivin Pauly recently revealed that the much-awaited sequel to Action Hero Biju is currently delayed due to technical and agreement issues. He also shared updates on his upcoming projects, including a film with Alphonse Puthren and a comedy entertainer directed by Vipin Das, co-starring Aju Varghese and Rukmini Vasanth.

Follow Us