AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Baleno Facelift 2026 : പുതിയ ബലെനോയിൽ അത്ഭുതങ്ങളോ? പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവ

Maruti Baleno Facelift Model : ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന ഹാച്ച് ബാക്ക് മോഡലുകളിൽ ഒന്നാണ് മാരുതിയുടെ ബാലെനൊ. ആകർഷകമായ രൂപവും കയ്യിൽ ഒതുങ്ങുന്ന വിലയും മികച്ച മൈലേജും മറ്റു ഫീച്ചറുകളും ആണ് ബാലെനൊയെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. അതിനൊപ്പം മാരുതി എന്ന ബ്രാൻഡിനോടുള്ള ഇന്ത്യൻ ജനതയുടെ വിശ്വാശ്യാതയും. ഈ മോഡലിന്റെ പുതിയ ഫേസ്ലിഫ്റ്റ് ( Maruti Baleno Facelift ) വക ഭേദത്തിനായുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ ഇപ്പോൾ.

Baleno Facelift 2026 : പുതിയ ബലെനോയിൽ അത്ഭുതങ്ങളോ? പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവ
Maruti Baleno Facelift 2026Image Credit source: Facebook / Nexa
Amal KV
Amal KV | Updated On: 01 Sep 2026 | 05:51 PM

ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന ഹാച്ച് ബാക്ക് മോഡലുകളിൽ ഒന്നാണ് മാരുതിയുടെ ബാലെനൊ. ആകർഷകമായ രൂപവും കയ്യിൽ ഒതുങ്ങുന്ന വിലയും മികച്ച മൈലേജും മറ്റു ഫീച്ചറുകളും ആണ് ബാലെനൊയെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. അതിനൊപ്പം മാരുതി എന്ന ബ്രാൻഡിനോടുള്ള ഇന്ത്യൻ ജനതയുടെ വിശ്വാശ്യാതയും. ഈ മോഡലിന്റെ പുതിയ ഫേസ്ലിഫ്റ്റ് ( Maruti Baleno Facelift ) വക ഭേദത്തിനായുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ ഇപ്പോൾ. സെപ്റ്റംബർ അഞ്ചാം തീയതിയാണ് പുതിയ ബലേനോയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിൽ ഉണ്ടാകാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് വാഹനലോകം. പുതിയ ബലെനോയിൽ പ്രതീക്ഷിക്കപ്പെടുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

സെഗ്മെന്റിൽ വിവിധ ബ്രാൻഡുകളുമായുള്ള മത്സരം കടുത്തു വരുന്നതിനാൽ ചില നിർണായക അപ്ഡേറ്റുകൾ വാഹനത്തിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിൽ ഏറ്റവും പ്രധാനം സുരക്ഷ കൂട്ടുന്ന അഡാസ് ഫീച്ചർ ആണ്.പ്രതീക്ഷ പോലെ സംഭവിച്ചാൽ രാജ്യത്ത് ADAS ലഭിക്കുന്ന ആദ്യ ഹാച്ച്ബാക്കുകളിൽ ഒന്നായി ബലേനോ മാറും. ലെവൽ- 1 ADAS ഫീച്ചറുകളാണ് വാഹനത്തിൽ വരുമെന്ന് കരുതുന്നത്. റിയർ ക്രോസ്-ട്രാഫിക് അലേർട്ട് (RCTA), ബ്ലൈൻഡ്-സ്പോട്ട് മുന്നറിയിപ്പ്, സേഫ് എക്സിറ്റ് അലേർട്ട് എന്നിവ ഉൾപ്പെടുന്നതാണ് സംവിധാനം, ഇത് ഹൈവേ യാത്രകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഒപ്പം സിറ്റി ട്രാഫികിലെ ഡ്രൈവിം കൂടുതൽ എളുപ്പമാക്കാനാും സഹായിക്കും.

Also Read : 200 കിലോ മീറ്റർ റേഞ്ചുമായി ഏഥറിന്റെ കൊണാർക്ക് എത്തി, വിലയും ഫീച്ചേഴ്സും അറിയാം

രൂപ ഭം​ഗിയുടെ കാര്യത്തിൽ ഇപ്പോൾ തന്നെ മികച്ച് നിൽക്കുന്ന കാറാണ് ബലെനോ. പുതിയ ഫേസ്‌ലിഫ്റ്റിൽ ഇതിനേക്കാൾ കൂടുതൽ ആകർഷകമായ രൂപം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫ്രണ്ട് ഗ്രിൽ, പരിഷ്കരിച്ച മുന്നിലെയും പിന്നിലെയും ബമ്പറുകൾ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ ടെയിൽ ലൈറ്റ് ഡിസൈൻ, പുതിയ അലോയ് വീൽ ഡിസൈൻ എന്നിവ പുതിയ മോഡലിൽ
മാരുതി ഉൾപ്പെടുത്തിയേക്കാം.

ഇന്ന് എസി ഉണ്ടെങ്കിൽ പോലും കഠിനമായ ചൂടിലെ ദീർഘദൂര യാത്രകൾ ദുഷ്കരമാണ്. അതുകൊണ്ട് തന്നെ വെന്റിലേറ്റഡ് സീറ്റകുകൾ (വായുസഞ്ചാരമുള്ള സീറ്റുകൾ) എന്നത് ആഡംബരമല്ല അത്യാവശ്യമായി വരുകയാണ് ഇപ്പോൾ. ഒരുകാലത്ത് ആഡംബര കാറുകളിൽ മാത്രം ഉൽപ്പെടുത്തിയിരുന്ന ഈ ഫീച്ചർ ഇപ്പോൾ സാധാരണ കാറുകളിലും ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ബലേനോയിലും ഈ അപ്ഡേറ്റ് വരുമെന്നാണ് കരുതുന്നത്. വിലയുടെ കാര്യത്തിൽ ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല എങ്കിലും നിലവിലെ നിരക്കിനേക്കാൾ ഉയരാണ് സാധ്യത. ഇപ്പോൾ 5.99 ലക്ഷം മുതൽ 9.47 ലക്ഷം വരെയാണ് വാഹനത്തിന്റെ വില.

English Summary

Maruti’s Baleno is currently one of the best-selling hatchback models in India. Its attractive design, affordable price, excellent mileage, and other features are key factors that draw buyers to the Baleno, alongside the trust Indian consumers place in the Maruti brand. Customers are now eagerly awaiting the new facelift version of this model.

Follow Us