AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Noora Birthday: നൂറയുടെ ജന്മദിനാഘോഷ പാർട്ടിയിൽ അനുമോൾ എന്തുകൊണ്ട് വന്നില്ല?; കാരണം വ്യക്തമാക്കി പ്രവീൺ

Why Anumol Didnt Come To Nooras Birthday Party: എന്തുകൊണ്ട് അനുമോൾ നൂറയുടെ ജന്മദിനാഘോഷച്ചടങ്ങിൽ പങ്കെടുത്തില്ലെന്നതിന് കാരണം പറഞ്ഞ് പ്രവീൺ. ഒരു യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

Noora Birthday: നൂറയുടെ ജന്മദിനാഘോഷ പാർട്ടിയിൽ അനുമോൾ എന്തുകൊണ്ട് വന്നില്ല?; കാരണം വ്യക്തമാക്കി പ്രവീൺ
നൂറ, അനുമോൾImage Credit source: Social Media
abdul-basith
Abdul Basith | Published: 17 Nov 2025 07:38 AM

ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചതിനുശേഷം മത്സരാർത്ഥികളൊക്കെ ഒത്തുകൂടിയ ഒരു ചടങ്ങായിരുന്നു നൂറയുടെ ജന്മദിനപാർട്ടി. ഈ ബിഗ് ബോസ് സീസണിലെയും മുൻ സീസണുകളിലെയും മത്സരാർത്ഥികളൊക്കെ ഒത്തുകൂടിയപ്പോൾ അനുമോൾ വന്നില്ല. ബിഗ് ബോസ് ഹൗസിൽ ആദിലയുടെയും നൂറയുടെയും ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അനുമോൾ. പിന്നെ എന്തുകൊണ്ട് അനുമോൾ വന്നില്ല എന്നതിന് മത്സരാർത്ഥിയായിരുന്ന പ്രവീൺ മറുപടി നൽകിയിരിക്കുകയാണ്.

ബിബി ഹൗസിൽ ആദിലയും നൂറയുമായുണ്ടായ പ്രശ്നങ്ങൾ കാരണമാവാം അനുമോൾ വരാതിരുന്നത് എന്നാണ് പ്രവീൺ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനോടാണ് പ്രവീണിൻ്റെ പ്രതികരണം. “എല്ലാവരെയും അവർ ക്ഷണിച്ചിരുന്നു. ലക്ഷ്മിയെ വരെ ഇവർ ക്ഷണിച്ചു. ചില തിരക്കുകൾ കാരണം പലർക്കും എത്താനായില്ല. സാബുമാനും ബിന്നിയും തിരുവനന്തപുരത്തുനിന്നാണ് വന്നത്. അനുമോൾക്ക് ഒന്നുരണ്ട് പരിപാടികളുണ്ടായിരുന്നു. അനുമോളും അവരും തമ്മിൽ എന്തോ പ്രശ്നമുണ്ട്. അത് കാരണമാവാം അനുമോൾ എത്താതിരുന്നത്. അവസാന ആഴ്ചയിലുണ്ടായ പ്രശ്നം കുടുംബത്തെയും ബാധിച്ചിരുന്നു. ആദിലയുമായും അനുമോളുമായും ഞാൻ നല്ല അടുപ്പത്തിലാണ്. കഴിയുമെങ്കിൽ ഇവർക്കിടയിലെ പിണക്കം തീർക്കണം.”- പ്രവീൺ പറഞ്ഞു.

Also Read: Bigg Boss Aneesh: 10 ലക്ഷത്തിന്റെ സമ്മാനം കൈപറ്റി അനീഷ്; റോയ് സിജെ ചെക്ക് സമ്മാനിച്ചു

ബിഗ് ബോസ് ഹൗസിൽ എറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. ഇടക്കിടെ മൂവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. വീണ്ടും ഇത് പരിഹരിക്കാറുണ്ടായിരുന്നെങ്കിലും അവസാന ആഴ്ച ഇതൊക്കെ തകിടം മറിഞ്ഞു. ബിഗ് ബോസ് ഹൗസിലേക്ക് തിരികെയെത്തിയ ശൈത്യ കൊളുത്തിവിട്ട പിആർ ആരോപണമാണ് ഈ സൗഹൃദം തകരാനുള്ള പ്രധാന കാരണം. ഇതിൽ ആദില ഇടപെട്ടത് പ്രശ്നം വഷളാക്കി. 99ആം ദിവസം നൂറ പുറത്താവുമ്പോൾ അനുമോൾ ആലിംഗനം ചെയ്ത് യാത്രപറഞ്ഞിരുന്നു. ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്നാണ് കരുതപ്പെട്ടതെങ്കിലും നൂറയുടെ ജന്മദിനാഘോഷ പാർട്ടിയിൽ പങ്കെടുക്കാതെ അനുമോൾ മാറിനിന്നതോടെ വീണ്ടും ചർച്ചകൾ സജീവമാണ്.