AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Aneesh: 10 ലക്ഷത്തിന്റെ സമ്മാനം കൈപറ്റി അനീഷ്; റോയ് സിജെ ചെക്ക് സമ്മാനിച്ചു

Confident Group presents Bigg Boss Commoner Aneesh with a cheque of Rs 10 lakhs: റോയ് സിജെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 7 റണ്ണര്‍ അപ്പ് അനീഷ് ഏറ്റുവാങ്ങി. അനീഷ് റോയ് സിജെയ്ക്കും, കോണ്‍ഫിഡന്റ് ഗ്രൂപ്പിനും നന്ദി അറിയിച്ചു

Bigg Boss Aneesh: 10 ലക്ഷത്തിന്റെ സമ്മാനം കൈപറ്റി അനീഷ്; റോയ് സിജെ ചെക്ക് സമ്മാനിച്ചു
അനീഷും റോയ് സിജെയും
Jayadevan AM
Jayadevan AM | Updated On: 16 Nov 2025 | 05:39 PM

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 7 റണ്ണര്‍ അപ്പ് അനീഷ് ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് അനീഷിന് 10 ലക്ഷം രൂപ നല്‍കുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. ഇന്ന് ചെക്ക് സമ്മാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. 10 ലക്ഷം രൂപ നല്‍കുന്ന കാര്യം റോയ് സിജെ അനീഷിനെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ അനീഷ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

അനീഷ് ചെക്ക് കൈപറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിന് അനീഷ് റോയ് സിജെയ്ക്കും, കോണ്‍ഫിഡന്റ് ഗ്രൂപ്പിനും നന്ദി അറിയിച്ചു. സാധാരണക്കാരനായ തന്നെ പരിഗണിച്ചത് വലിയ കാര്യമാണെന്ന് അനീഷ് പറഞ്ഞു.

Also Read: Bigg Boss Aneesh: ദുബായിലെ ഫ്ലാറ്റ് കിട്ടിയില്ലെങ്കില്‍ പോട്ടെ, അനീഷിന് 10 ലക്ഷം രൂപ കൊടുക്കും; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രഖ്യാപനം

തനിക്ക് ഫോണ്‍ കോള്‍ വന്നപ്പോള്‍ ഞെട്ടിപ്പോയി. തന്നെ പോലെയൊരാളെ പരിഗണിച്ചത് വലിയ കാര്യമാണ്. ഇന്നലെ പ്രഖ്യാപിച്ചു. ഇന്ന് ചെക്ക് തന്നുവെന്നും അനീഷ് വ്യക്തമാക്കി. ഇത്ര തിരക്കിനിടയിലും തനിക്ക് സമ്മാനം നല്‍കിയതിനും അനീഷ് റോയ് സിജെയ്ക്ക് നന്ദി പറഞ്ഞു.

ബിഗ് ബോസ് മലയാളത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ജേതാവിനടക്കമുള്ള സമ്മാനത്തുക കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ കോമണറായി മത്സരിച്ച അനീഷ് റണ്ണര്‍ അപ്പായാണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ആദ്യമായി റണ്ണര്‍ അപ്പാകുന്ന കോമണറും അനീഷാണ്. സീസണ്‍ തുടക്കം മുതല്‍ മികച്ച രീതിയില്‍ വോട്ട് ലഭിച്ചാണ് അനീഷ് മുന്നേറിയത്. ഒടുവില്‍ ശക്തമായ മത്സരത്തിനൊടുവില്‍ അനുമോള്‍ ജേതാവായി.

വീഡിയോ കാണാം