AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘ഐ നോബഡി’യിൽ സർപ്രൈസുമായി പൃഥ്വിരാജ്; സിനിമയിലെ ‘സർക്കസ്’ എന്ന ഗാനം ആലപിച്ചത് മകൾ അലംകൃത

Prithviraj Sukumaran Reveals 11-Year-Old Daughter Alankrita Sang 'Circus' in 'I, Nobody': സിനിമക്ക് ലഭിക്കുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി. ഈ സിനിമയിൽ ജേക്സ് ബിജോയ് സംഗീതം നൽകി, സീബ ടോമി വരികളെഴുതിയ 'സർക്കസ്' എന്ന ഗാനം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം ആ ഗാനം ആലപിച്ചിരിക്കുന്നത് 11 കാരിയായ ഞങ്ങളുടെ ആല്ലിയാണ്

‘ഐ നോബഡി’യിൽ സർപ്രൈസുമായി പൃഥ്വിരാജ്; സിനിമയിലെ ‘സർക്കസ്’ എന്ന ഗാനം ആലപിച്ചത് മകൾ അലംകൃത
മകൾ അലംകൃതക്കും ഭാര്യ സുപ്രിയക്കും ഒപ്പം പൃഥ്വിരാജ് സുകുമാരൻImage Credit source: Facebook Prithviraj Sukumaran
Sumeesh T Unneen
Sumeesh T Unneen | Published: 09 Jul 2026 | 10:32 PM

പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ, നോബോഡി’ തിയേറ്ററുകളിലെത്തി. റിലീസിന് പിന്നാലെ ചിത്രത്തിലെ മറ്റൊരു സർപ്രൈസ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഈ സിനിമയിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് തൻ്റെ മകൾ അലംകൃതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആല്ലി ഗാനം ആലപിക്കുന്ന വീഡിയോ പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. റേക്കോർഡിങ്ങിനിടെ പൃഥ്വിരാജ് മകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാം. സിനിമയിലെ ‘സർക്കസ്’ എന്ന ഗാനമാണ് ആല്ലി ആലപിച്ചിരിക്കുന്നത്.

“സിനിമക്ക് ലഭിക്കുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി. ഈ സിനിമയിൽ ജേക്സ് ബിജോയ് സംഗീതം നൽകി, സീബ ടോമി വരികളെഴുതിയ ‘സർക്കസ്’ എന്ന ഗാനം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം ആ ഗാനം ആലപിച്ചിരിക്കുന്നത് 11 കാരിയായ ഞങ്ങളുടെ ആല്ലിയാണ്,” പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. മകൾക്ക് സംഗീതത്തോടുള്ള താല്പര്യത്തിൽ തങ്ങൾ ഒരുപോലെ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

അലംകൃതയെ വിശ്വസിച്ച് ഈ ഗാനം ഏൽപ്പിക്കുകയും കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതിന് സംഗീത സംവിധായകൻ ജേക്സ് ബിജോയിക്കും പൃഥ്വിരാജ് നന്ദി പറഞ്ഞു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ഗാനം അലംകൃതയെക്കൊണ്ട് തന്നെ പാടിപ്പിക്കണമെന്ന് നിർബന്ധം പിടിച്ചത് സംവിധായകൻ നിസാം ബഷീർ ആണെന്നും താരം വെളിപ്പെടുത്തി. ഒപ്പം മകളെ സംഗീതം പഠിപ്പിച്ച അധ്യാപകരായ സിമി, ഡൊമിനിക്, ലൗലി, പുഷ്കർ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Also Read: Jana Nayakan Release: ഏഴ് മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ റിലീസിനൊരുങ്ങി വിജയിയുടെ ‘ജനനായകൻ’; തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എമ്പുരാനിലാണ് അലംകൃത ആദ്യമായി പാടുന്നത്. പാട്ടിലെ തരംഗമായി മാറിയ ‘എമ്പുരാനേ..’ എന്ന ഭാഗമാണ് അലംകൃത ആലപിച്ചത്. അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അലംകൃത സിനിമയിൽ പാടാൻ ഇടയായ സാഹചര്യം സംഗീത സംവിധായകൻ ദീപക് ദേവ് പിന്നീട് ഒരു അഭിമുഖത്തിൽ വിവരിച്ചിരുന്നു.

‘കെട്ട്യോളാണെൻ്റെ മാലാഖ’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ‘ഐ, നോബോഡി’യിൽ പൃഥ്വിരാജിനെ കൂടാതെ പാർവതി തിരുവോത്ത്, അശോകൻ, മധുപാൽ, ലുക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട്, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

English Summary

Malayalam actor Prithviraj Sukumaran announced that his 11-year-old daughter, Alankrita, made her playback singing debut with the track “Circus” in his latest theatrical release, I, Nobody. Composed by Jakes Bejoy, the song holds special meaning for the proud parents. Directed by Nisam Basheer, the film features an ensemble cast including Parvathy and Vinay Forrt. Despite the exciting musical debut, the film has opened to mixed reviews regarding its slow pacing.

Follow Us