AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jana Nayakan Release: ഏഴ് മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ റിലീസിനൊരുങ്ങി വിജയിയുടെ ‘ജനനായകൻ’; തീയതി പ്രഖ്യാപിച്ചു

Shaken by Leaks and Censor Wars, Vijay's ₹500 Crore 'Jana Nayagan' Cleared with 'A' Certificate: ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ജനനായകൻ. വിജയുടെ അവസാന ചിത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പൊങ്കൽ റിലീസ് എന്ന നിലയിൽ ജനുവരി 9-ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മാസങ്ങൾക്കിപ്പുറം വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് സിനിമ റിലീസിനെത്തുന്നത് എന്നത് ശ്രദ്ധേയമാണ്

Jana Nayakan Release: ഏഴ് മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ റിലീസിനൊരുങ്ങി വിജയിയുടെ ‘ജനനായകൻ’; തീയതി പ്രഖ്യാപിച്ചു
Jana NayaganImage Credit source: Facebook KVN Productions
Sumeesh T Unneen
Sumeesh T Unneen | Published: 09 Jul 2026 | 09:11 PM

ഏഴ് മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ അവസാന ചിത്രം ‘ജനനായകൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയ ചിത്രം ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. സിനിമ ജൂലൈ 24-ന് റിലീസ് ചെയ്യുമെന്ന് കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെ ബിസിനസ് ഹെഡും നിർമ്മാതാവുമായ സുപ്രീത് മോഹൻ സ്ഥിരീകരിച്ചതായി ദ് ഇന്ത്യൻ എക്സ്പ്രെസ്സിൻ്റെ എൻ്റർടെയിന്മെൻ്റ് പേജായ സ്ക്രീൻ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ജനനായകൻ. വിജയുടെ അവസാന ചിത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പൊങ്കൽ റിലീസ് എന്ന നിലയിൽ ജനുവരി 9-ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മാസങ്ങൾക്കിപ്പുറം വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് സിനിമ റിലീസിനെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

2025 ഡിസംബർ 18-ന് തന്നെ സർട്ടിഫിക്കേഷനായി സി.ബി.എഫ്.സിക്ക് മുന്നിൽ നിർമ്മാതാക്കൾ ‘ജനനായകൻ’ സമർപ്പിച്ചിരുന്നു. ബോർഡിലെ അഞ്ചംഗ സമിതി സിനിമ കാണുകയും ചില മാറ്റങ്ങൾ വരുത്തിയ ശേഷം യു/എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ ചെയർപേഴ്സൺ തീരുമാനിച്ചതോടെ റിലീസിന് ദിവസങ്ങൾക്ക് മുൻപ് സർട്ടിഫിക്കേഷൻ നടപടികൾ നിർത്തിവെക്കുകയായിരുന്നു.

Also Read: Keneesha Francis: കഞ്ഞി, മത്തി, ചമ്മന്തി; കേരളം തന്നെ എങ്ങനെ മാറ്റിയെടുത്തു എന്ന് വെളിപ്പെടുത്തി ഗായിക കെനീഷ ഫ്രാൻസിസ്

ഇതിനെതിരെ അണിയറ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. തുടർന്ന് റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയാണ് ഉണ്ടായത്. പിന്നീട് സിംഗിൾ ബെഞ്ച് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. നിയമക്കുരുക്കുകളിൽ പെട്ട് റിലീസ് നീണ്ടുപോയതോടെ നിർമ്മാതാക്കൾ സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ചിരുന്നു.

അതേസമയം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ സി.ബി.എഫ്.സിക്കെതിരെയും ആരോപണം ഉയർന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സെൻസർ ബോർഡ് വ്യക്തമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് ഫിലിം എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ തമിഴ്‌നാട് പോലീസ് പിടികൂടുകയും ചെയ്തു. ഇത്രയധികം പ്രതിസന്ധികൾ മറികടന്നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. വിജയിയെ കൂടാതെ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, നാസർ തുടങ്ങി വമ്പൻ താരനിര തന്നെ ജനനായകനിൽ അണിനിരക്കുന്നുണ്ട്.

English Summary

Actor-politician Vijay’s highly anticipated final film, Jana Nayagan, directed by H Vinoth, is officially scheduled for a worldwide release on July 24. After a seven-month legal battle over certification, the ₹500 crore political action drama received an ‘A’ certificate, overcoming setbacks including a massive online leak.

Follow Us