AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohanlal : ജർമ്മനി കത്തിച്ച് ലാലേട്ടൻ, സ്റ്റേജ് ഷോയിലെ ഡാൻസ് വേറെ ലെവലെന്ന് സോഷ്യൽ മീഡിയ

Mohanlal's Live Stage Show in Germany: യൂറോപ്യന്‍ മലയാളി പ്രവാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റേജ് ഷോകളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ഔബര്‍ബൗസനില്‍ നടന്നത്. ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ലൈവ് ഇന്‍ ജര്‍മ്മനി, ബിയോണ്ട് ദി സ്‌ക്രീന്‍ എന്ന പേരിലായിരുന്നു ഷോ. മോഹന്‍ലാലിനൊപ്പം വന്‍ താരനിരയും മെഗാ സ്റ്റേജ് ഷോയില്‍ അണിനിരന്നിരുന്നു.

Mohanlal : ജർമ്മനി കത്തിച്ച് ലാലേട്ടൻ, സ്റ്റേജ് ഷോയിലെ ഡാൻസ് വേറെ ലെവലെന്ന് സോഷ്യൽ മീഡിയ
Mohanlal Live Show GermanyImage Credit source: Social Media
Amal KV
Amal KV | Updated On: 27 Jun 2026 | 02:07 PM

ഈ ഷോ അണ്ണന്‍ അങ്ങ് എടുക്കുവാ… ഇജ്ജാതി എനര്‍ജി… ഈ പ്രായത്തില്‍ ഡാന്‍സും പാട്ടും സ്‌കിറ്റുമൊക്കെ ഒരുമിച്ച് ചെയ്ത് കൈയ്യടി നേടാന്‍ നമ്മുടെ ലാലേട്ടനേക്കൊണ്ടേ പറ്റൂ… സമൂഹമാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ ഇതാണ് ചര്‍ച്ച. സംഭവം ഇതാണ് കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ വമ്പന്‍ സ്റ്റേജ് ഷോ ഒരെണ്ണം നടന്നിരുന്നു. പ്രേക്ഷകരെ എല്ലാം ഇളക്കിമറിക്കുന്ന വിധത്തിലായിരുന്നു മോഹന്‍ലാലിന്റെ സ്റ്റേജ് ഷോയിലെ പെര്‍ഫോമന്‍സ്. സോഷ്യല്‍ മീഡിയ തുറന്നാല്‍ ഈ ഷോയുടെ റീലുകളാണ് നിറയുന്നത്. ലാലേട്ടന്‍ ജര്‍മ്മനി തൂക്കി എന്നാണ് റീലുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍.

ആവേശത്തിലെ ഇല്യുമിനാറ്റിയും കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ എന്ന ഗാനവും റീമിക്‌സ് ചെയ്ത് അവതരിപ്പിച്ച ഡാന്‍സിനാണ് ഏറ്റവും കൈയ്യടി കിട്ടിയത്. സാനിയ അയ്യപ്പനും സ്വാസികയ്ക്കും ഒപ്പമായിരുന്നു മോഹന്‍ലാലിന്റെ ഈ പെര്‍ഫോമന്‍സ്. രംഗണ്ണന്റെ വേഷത്തില്‍ എത്തിയ ലാലേട്ടന്‍ അടിപൊളി എനര്‍ജിയിലാണ് ഇരുവരോടും ചേര്‍ന്ന് ചുവടുകള്‍ വച്ചത്. അതിലും നിന്നില്ല റംസാന്റെ ഒപ്പം മുണ്ടുടുത്ത് അഴിഞ്ഞാട്ടം എന്ന പാട്ടിനൊപ്പവും താരം കസറി. ഇനി അല്‍പം റൊമാന്‍സ് ആയാലോ… എന്ന് ചോദിക്കുന്നത് പോലെ മേഘം കറുക്കാത എന്ന ഹിറ്റ് തമിഴ് ഗാനത്തിനൊപ്പവും ലാലേട്ടന്‍ ഡാന്‍സ് ചെയ്തു.

Also Read: തന്റെ ‘അഭിനയത്തിന് വെറും രണ്ട് മാര്‍ക്കിട്ട’ സംവിധായകനോട് മോഹന്‍ലാല്‍ പ്രതികാരം വീട്ടിയത് ഇങ്ങനെ!

പാട്ടിലും വിട്ടുകൊടുത്തില്ല. ജര്‍മ്മന്‍ നാട്ടില്‍ നടന്ന ഷോയില്‍ അവിടുത്തെ ഭാഷയില്‍ തന്നെ പാട്ട് പാടി ഏവരെയും അദ്ദേഹം ഞെട്ടിച്ചു. സ്‌കിറ്റുകളിലും അദ്ദേഹം വേഷമിട്ടു. പരിപാടിയ്ക്കിടെ ലാലേട്ടാ മീശയൊന്ന് പിരിക്കാമോ എന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ മാസ്സ് സ്‌റ്റൈലില്‍ അദ്ദേഹം മീശ പിരിച്ചു. ഈ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പരിപാടിക്ക് ശേഷം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ റംസാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതും ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണ്.

യൂറോപ്യന്‍ മലയാളി പ്രവാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റേജ് ഷോകളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ഔബര്‍ബൗസനില്‍ നടന്നത്. ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ലൈവ് ഇന്‍ ജര്‍മ്മനി, ബിയോണ്ട് ദി സ്‌ക്രീന്‍ എന്ന പേരിലായിരുന്നു ഷോ. മോഹന്‍ലാലിനൊപ്പം വന്‍ താരനിരയും മെഗാ സ്റ്റേജ് ഷോയില്‍ അണിനിരന്നിരുന്നു. സംഗീത ലോകത്ത് നിന്ന് കെ.എസ് ചിത്ര, വിധു പ്രതാപ് തുടങ്ങിയവരും ആവേശം തീര്‍ക്കാന്‍ ഉണ്ടായിരുന്നു. ജര്‍മ്മനിയിലെ മലയാളികള്‍ക്ക് പുറമെ യു.കെ, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ബൈല്‍ജിയം തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നും ആയരക്കണക്കിന് പേരാണ് ഷോയില്‍ പങ്കെടുക്കാന്‍ എത്തി. റെക്കോര്‍ഡ് വേഗത്തിലാണ് ഷോയുടെ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത്.

English Summary

One of the biggest stage shows in the history of the European Malayali diaspora took place in Oberhausen, Germany the other day. The show was titled The Complete Actor Mohanlal Live in Germany, Beyond the Screen. Along with Mohanlal, a huge star cast also graced the mega stage show. Mohanlal’s performance in the stage show was such that it left the audience in awe.

Follow Us