Ranveer Singh: കോടികള്‍ ആവശ്യപ്പെട്ട് രണ്‍വീര്‍ സിങിന് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി പോലീസ്

Ranveer Singh WhatsApp Threat: ഫെബ്രുവരി ഒന്നിന് അര്‍ധരാത്രി 12.45നാണ് ജുഹുവിലെ രോഹിത് ഷെട്ടിയുടെ വീട്ടില്‍ വെടിവെപ്പ് നടന്നത്. ഒമ്പത് നിലയുള്ള വീടിന്റെ ഒന്നാം നിലയില്‍ അഞ്ച് റൗണ്ട് വെടിവെപ്പ് നടന്നതായി പോലീസ് പറയുന്നു. വെടിയുണ്ട വീട്ടിലെ ജിമ്മിന്റെ ഗ്ലാസില്‍ പതിച്ചിരുന്നു.

Ranveer Singh: കോടികള്‍ ആവശ്യപ്പെട്ട് രണ്‍വീര്‍ സിങിന് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി പോലീസ്

രണ്‍വീര്‍ സിങ്‌

Published: 

11 Feb 2026 | 06:08 AM

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് വാട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശം. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടാണ് സന്ദേശമെത്തിയത്. ചലച്ചിത്ര നിര്‍മാതാവ് രോഹിത് ഷെട്ടിയുടെ വീട്ടില്‍ വെടിവെപ്പ് നടന്നതിന് ദിവസങ്ങള്‍ക്കുള്ളിലാണ് രണ്‍വീറിനെ തേടി ഭീഷണിയെത്തിയത്. പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്.

രണ്‍വീറിന്റെ വീടിന് പുറത്ത് മുംബൈ പോലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ ഊര്‍ജിത അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ആളുകളാകാം സന്ദേശം അയച്ചതെന്ന് പോലീസ് പറഞ്ഞു.

രണ്‍വീറിന്റെ സെന്‍ട്രല്‍ മുംബൈയിലെ ഹൗസിങ് സൊസൈറ്റിയില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനോടൊപ്പം സ്വകാര്യ സുരക്ഷ ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also Read: Biju Menon: പ്രമോഷന് സഹകരിച്ചില്ല! നടൻ ബിജുമേനോനെതിരെ സംവിധായകൻ നിയമനടപടിയിലേക്ക്

അതേസമയം, ഫെബ്രുവരി ഒന്നിന് അര്‍ധരാത്രി 12.45നാണ് ജുഹുവിലെ രോഹിത് ഷെട്ടിയുടെ വീട്ടില്‍ വെടിവെപ്പ് നടന്നത്. ഒമ്പത് നിലയുള്ള വീടിന്റെ ഒന്നാം നിലയില്‍ അഞ്ച് റൗണ്ട് വെടിവെപ്പ് നടന്നതായി പോലീസ് പറയുന്നു. വെടിയുണ്ട വീട്ടിലെ ജിമ്മിന്റെ ഗ്ലാസില്‍ പതിച്ചിരുന്നു. സംഭവത്തില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ശുഭം ലോങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഈ ആക്രമണം എന്നാണ് പോലീസിന്റെ വാദം.

എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകം, നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് നേരെയുള്ള ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നയാളാണ് ശുഭം ലോങ്കര്‍.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ