AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vedan: ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് മലബാർ സൈഡ്, നോക്കി വോട്ടുചെയ്യുക – വേടൻ

Rapper Vedans' viral video: തടിച്ചുകൂടിയ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് വേടൻ സംസാരിച്ചത്. "ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാർ ഭാഗം.

Vedan: ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് മലബാർ സൈഡ്, നോക്കി വോട്ടുചെയ്യുക – വേടൻ
Rapper Vedan (1)Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 11 Feb 2026 | 02:18 PM

കോഴിക്കോട്: സംഗീതത്തിനൊപ്പം രാഷ്ട്രീയ നിലപാടുകളും തുറന്നുപറഞ്ഞ് മലയാളി റാപ്പർ വേടൻ. കോഴിക്കോട് ബീച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സംഗീത പരിപാടിക്കിടെയാണ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജാഗ്രതയോടെ വോട്ട് ചെയ്യണമെന്ന് വേടൻ ആഹ്വാനം ചെയ്തത്.‌

ജി-ടെക് എഡ്യൂക്കേഷന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് വേടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. തടിച്ചുകൂടിയ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് വേടൻ സംസാരിച്ചത്. “ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാർ ഭാഗം.

ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നതിന് കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇല്ലെങ്കിൽ ഇവന്മാർ എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ.” മൂന്ന്-നാല് മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതുകൊണ്ട് ഓരോരുത്തരും വോട്ട് ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും “നോക്കി വോട്ട് ചെയ്യണമെന്നും” അദ്ദേഹം ഓർമ്മിപ്പിച്ചു.

Also Read: Viral Video: കളിക്ക് അങ്ങോട്ട്, ആ അങ്ങനെ തന്നെ; കുട്ടിച്ചാത്തന്‍ തെയ്യത്തിന് മുന്നില്‍ പെട്ടാല്‍ രക്ഷയില്ല

വിപ്ലവപ്പാട്ടുകൾ പാടാനും സഹമനുഷ്യരെ സ്നേഹിക്കാനും ഈ മണ്ണിൽ ഇന്നും സാധിക്കുന്നത് ഇവിടെ ന്യൂനപക്ഷങ്ങൾ ശക്തമായി നിൽക്കുന്നത് കൊണ്ടാണെന്നും വേടൻ കൂട്ടിച്ചേർത്തു. കോഴിക്കോട് ബീച്ചിൽ നടന്ന ‘ജി-ടെക് അറ്റ് 25’ എന്ന മെഗാ ഡ്രോൺ ഷോയുടെയും ലോഗോ ലോഞ്ചിന്റെയും ഭാഗമായാണ് സംഗീത വിരുന്ന് ഒരുക്കിയത്. വേടനോടൊപ്പം പ്രശസ്ത ഗായകൻ ഹനാൻ ഷായും പരിപാടിയിൽ പങ്കെടുത്തിരുന്നു. വൻ ജനാവലിയാണ് പ്രിയ കലാകാരന്മാരെ കാണാൻ ബീച്ചിലെത്തിയത്.

റാപ്പിന്റെ താളത്തിനൊപ്പം വേടൻ പങ്കുവെച്ച ഈ രാഷ്ട്രീയ സന്ദേശം ഇപ്പോൾ സൈബർ ഇടങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Follow Us