Renu Sudhi: വേദനകൾക്കിടയിലും ആ നേട്ടം സ്വന്തമാക്കി രേണു സുധി! ആശംസകൾ അറിയിച്ച് ആരാധകർ

Renu Sudhi: ഈ ഘട്ടത്തിൽ തനിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകരമായ എല്ലാ സബ്സ്ക്രൈബേഴ്സിനും രേണു സുധി വീഡിയോയിൽ നന്ദിയും അറിയിക്കുന്നുണ്ട്. എന്നാൽ തനിക്ക് ഇത്ര പെട്ടെന്ന് യൂട്യൂബിൽ നിന്നും പ്ലേ ബട്ടൺ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇതുവരെ തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ എത്രയും പെട്ടെന്ന് അത് സബ്സ്ക്രൈബ് ചെയ്ത് തന്റെ ജീവിതത്തിൽ തന്നെ.........

Renu Sudhi: വേദനകൾക്കിടയിലും ആ നേട്ടം സ്വന്തമാക്കി രേണു സുധി! ആശംസകൾ അറിയിച്ച് ആരാധകർ

Renu Sudhi

Published: 

27 Jul 2026 | 01:18 PM

ക്യാൻസർ രോഗം തന്നെ പിടികൂടിയിട്ടും തളരാത്ത മനസ്സുമായി മുന്നോട്ടുപോകുന്ന രേണു സുധി ഇന്ന് ക്യാൻസർ എന്ന മഹാവ്യാധിയുടെ ഭീതിയിൽ കഴിയുന്ന ഓരോ രോഗികൾക്കും ഒരു പ്രചോദനമായി മാറുകയാണ്. ഓരോ ഘട്ടത്തിലും കൂടെ നിന്നവരും അപ്രതീക്ഷിതമായി തന്നെ തള്ളിപ്പറഞ്ഞു കുറ്റം പറഞ്ഞു പോകുമ്പോഴും തന്റെ ജീവിതം തന്റെ ഉത്തരവാദിത്തമാണ് എന്ന ഉറച്ച ബോധത്തോടെയാണ് ഓരോ ദിവസവും മുന്നോട്ടുവരുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. യൂട്യൂബിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് പിന്നിട്ടതിന് പിന്നാലെ രേണുവിനെ യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടൺ ലഭിച്ചിരിക്കുകയാണ്.

ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല…

രേണു തന്നെയാണ് ഈ സന്തോഷവാർത്ത തന്റെ ആരാധകരുമായി പങ്കുവെച്ചത്. യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ ലഭിച്ചതിന്റെ ആഘോഷം യൂട്യൂബിന്റെ ലോക പതിപ്പിച്ച പ്രത്യേക കേക്ക് മുറിച്ച് ആണ് രേണുവും കുടുംബവും ആഘോഷമാക്കിയത്. ഈ ഘട്ടത്തിൽ തനിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകരമായ എല്ലാ സബ്സ്ക്രൈബേഴ്സിനും രേണു സുധി വീഡിയോയിൽ നന്ദിയും അറിയിക്കുന്നുണ്ട്. എന്നാൽ തനിക്ക് ഇത്ര പെട്ടെന്ന് യൂട്യൂബിൽ നിന്നും പ്ലേ ബട്ടൺ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇതുവരെ തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ എത്രയും പെട്ടെന്ന് അത് സബ്സ്ക്രൈബ് ചെയ്ത് തന്റെ ജീവിതത്തിൽ തന്നെ പിന്തുണയ്ക്കണമെന്നും അഭ്യർത്ഥിച്ചു.

ALSO READ:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

ഈ സാഹചര്യത്തിൽ തനിക്കത് വലിയ സഹായകരമാകും എന്നും താരം പറയുന്നു. ഒപ്പം തന്റെ രോഗം സംബന്ധിച്ച അപ്ഡേറ്റുകളും വെളിപ്പെടുത്തിയിട്ടുണ്ട് രണ്ടാമത്തെ കീമോതെറാപ്പിയും പൂർത്തിയായി എന്നും ചികിത്സയുടെ ഭാഗമായി കയ്യിൽ ഘടിപ്പിക്കുന്ന കാണിച്ചുകൊണ്ട് തന്നെയാണ് താരം സംസാരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി തന്റെ ക്യാൻസർ ചികിത്സയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടി എന്നാണ് രേണു ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.

ഏതു സാഹചര്യത്തിലും തന്നെ മുന്നോട്ടു നയിക്കുന്നത് തന്റെ മനോധൈര്യം മാത്രമാണെന്നാണ് രേണു പറയുന്നത്. ഈ മോശം സമയത്തും തനിക്ക് തന്നെ തള്ളിപ്പറയുന്നവരും കുറ്റം പറയുന്നവരും ഉണ്ട് എന്നാൽ അതിനോടൊപ്പം തന്നെ തന്റെ ജീവനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരുപാട് പേരുടെ സ്നേഹവും കരുതലും തനിക്ക് ചുറ്റുമുണ്ട് എന്നും രേണു സുധി പറയുന്നു.

അവരാണ് തന്റെ ഈ പോരാട്ടത്തിലെ ഏറ്റവും വലിയ കരുത്ത്. കൂടാതെ ആരോഗ്യം വീണ്ടെടുത്ത ശേഷം വിവിധ ഇടങ്ങളിൽ യാത്ര ചെയ്യാനാണ് തന്റെ ആഗ്രഹം. ആശുപത്രിയിൽ കിടക്കുമ്പോഴും തന്റെ മനസ്സിൽ ഭാവിയിൽ ജീവിതത്തിൽ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് അതിലെ വിജയങ്ങളെ കുറിച്ചും മാത്രമാണ്. ജീവിതത്തെ കുറിച്ചുള്ള പോസിറ്റീവായ ചിന്ത മാത്രമാണ് മുന്നോട്ടുപോകാനുള്ള പ്രതീക്ഷയും കരുത്തും തനിക്ക് നൽകുന്നത് എന്നും രേണു പറയുന്നു.

ENGLISH SUMMARY

Renu Sudhi has shared a new joy in her life with her fans. After crossing one lakh subscribers on YouTube, Renu has been awarded YouTube’s Silver Play Button.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ