ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!
Actress Roopasree Shares Her Experience Playing Urmila Devi in the Hit Serial Chandanamazha: താൻ വലരെ കുറച്ച് ആഭരണങ്ങൾ മാത്രം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്നും എന്നാൽ പ്രൊഡ്യൂസറുടെ നിർബ്ബന്ധം കാരണമാണ് ചന്ദാനമഴ സീരിയലിൽ അത്രയധികം ആഭരണങ്ങൾ ധരിച്ചത് എന്നും രൂപശ്രീ തുറന്നുപറയുന്നുണ്ട്
മലയാള സീരിയലുകൾ വീട്ടമ്മമാർക്കിടയിൽ മാത്രമല്ല, നമ്മുടെ ജെൻസികൾക്കിടയിലും തരംഗമാണ്. രസകരമായ ട്രോൾ വീഡിയോകളും മീമുകളുമായാണ് സീരിയലുകളും അതിലെ കഥാപാത്രങ്ങളും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറാറുള്ളത്. അത്തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ എപ്പോഴും സജീവമായി നിൽക്കുന്ന സിരിയൽ കഥാപാത്രമാണ് ചന്ദനമഴ എന്ന സീരിയലിലെ ഊർമ്മിള ദേവി എന്ന കഥാപാത്രം. ഈ കഥാപാത്രത്തിൻ്റെ വേഷവും നോട്ടവും ഉൾപ്പടെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. ആ കഥാപാത്രത്തെ അവതരിപ്പിച്ച രൂപശ്രീ എന്ന അഭിനയത്രി തൻ്റെ വിശേഷങ്ങൾ പങ്കുവയ്കുകയാണ് ഇപ്പോൾ.
ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചന്ദനമഴ എന്ന സീരിയലിലെ വേഷത്തെ കുറിച്ചും മേക്കപ്പിനെ കുറിച്ചും സോഷ്യൽ മീഡിയയിലെ ട്രോളുകളെ കുറിച്ചുമെല്ലാം രൂപശ്രീ സംസാരിക്കുന്നുണ്ട്. താൻ വലരെ കുറച്ച് ആഭരണങ്ങൾ മാത്രം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്നും എന്നാൽ പ്രൊഡ്യൂസറുടെ നിർബ്ബന്ധം കാരണമാണ് ചന്ദാനമഴ സീരിയലിൽ അത്രയധികം ആഭരണങ്ങൾ ധരിച്ചത് എന്നും രൂപശ്രീ തുറന്നുപറയുന്നുണ്ട്.
താൻ തന്നെയാണ് സീരിയലിന് വേണ്ടിയുള്ള കോസ്റ്റ്യൂം സെലക്ട് ചെയ്തിരുന്നത്. എടുത്ത് കാണിക്കുന്ന തരത്തിൽ ബ്രൈറ്റ് കളറുകളിലുള്ള കോസ്റ്റ്യൂംസും ഹെവിയായിട്ടുള്ള ആഭരണങ്ങളുമാണ് അവർക്ക് വേണ്ടിയിരുന്നത് എന്ന് രൂപശ്രീ പറയുന്നു. “എനിക്ക് ഒരുപാട് ആഭരണങ്ങൾ ധരിക്കുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ഒരു ചെയിൻ മാത്രമാണ് ഞാൻ ധരിക്കാരുള്ളത്. ആ കഥാപാത്രത്തിന് വേണ്ടിയാണ് അത്രയും ആഭരണങ്ങൾ അണിഞ്ഞത്.” അവർ പറഞ്ഞു.
ഊർമ്മിളാ ദേവി എല്ലാവരെയും ഭരിക്കുന്ന, ടെറർ കഥാപാത്രമാണെങ്കിൽ യഥാർത്ഥ ജീവിതത്തിൽ താൻ വളരെ പാവമാണെന്ന് രൂപശ്രീ പറയുന്നു. “കണ്ടലേ പേടി തോന്നും എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ എന്നെ കണ്ട് അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്ന് ഞാൻ മറുപടി പറയും” രൂപശ്രീ പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പ്രേക്ഷകർ തന്നെ കാണുമ്പോൾ വലിയ സ്നേഹം പ്രകടിപ്പിക്കാറുണ്ടെന്നും അവർ പറയുന്നു. അമ്മമാരെല്ലാം വന്ന് കെട്ടിപ്പിടിക്കാറുണ്ട്. ചിലർ സെൽഫി ചോദിക്കും. അത്തരം സ്നേഹ പ്രകടനങ്ങളിൽ വലിയ സന്തോഷം തോന്നാറുണ്ട്. അത് എല്ലാവർക്കും ലഭിക്കുന്നതല്ല. ടെലിവിഷൻ പരിപാടികളും സീരിയലുമെല്ലാം ആളുകളോട് വളരെ അടുത്ത് നിൽക്കുന്നതാണെന്നും അതിൻ്റെ സ്നേഹം അവർ പ്രകടിപ്പിക്കുമെന്നും രൂപശ്രീ പറയുന്നു.
“അവരുടെയെല്ലാം തൊട്ടയൽക്കാരിയെ പോലെയോ കുടുംബാംഗത്തെ പോലെയോ ഒക്കെയാണ് എന്നെ കാണുന്നത്. അത്രയധികം സ്നേഹമാണ് പ്രേക്ഷകർ നൽകാറുള്ളത്. അതുകൊണ്ട് കേരളമാണ് എൻ്റെ സ്വന്തം നാട് എന്ന് തോന്നിപ്പോകും” രൂപശ്രീ പറഞ്ഞു. തമിഴിൽ നിന്നും മലയാളത്തിൽ എത്തിയ അഭിനയത്രിയാണ് രൂപശ്രീ. കേരളത്തിൽ വലിയ ആരാധകവൃന്ദം തന്നെ ഇപ്പോൾ താരത്തിനുണ്ട്.
English Summary
Actress Roopashree, widely known for her iconic role as the strict and heavily accessorized Urmila Devi in the Malayalam serial Chandanamazha, recently opened up about her character. She revealed that contrary to her on-screen persona, she prefers minimal jewelry and is very soft-spoken in real life. Originally from Tamil Nadu, Roopashree expressed deep gratitude for the overwhelming love and acceptance she receives from the Kerala audience, stating that their affection makes her feel at home.