“ശങ്കർ സാർ എനിക്കുവേണ്ടി ഷൂട്ടിംഗ് മാറ്റിവച്ചു”; 2.0 സിനിമയിൽ എത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി കലാഭവൻ ഷാജോൺ
Kalabhavan Shajohn Opens Up About How He Landed a Role in Shankar's 2.0: ഡേറ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ആ സമയത്ത് ഒരു അമേരിക്കൻ ഷോ കമ്മിറ്റ് ചെയ്തിരുന്നു. അത് ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല. അക്കാര്യം അവരെ അറിയിച്ചു. മറ്റേതെങ്കിലും വേഷം ഉണ്ടെങ്കിൽ തീർച്ചയായും പറയണം എന്നും ഒരു സീനാണെങ്കിൽ പോലും താൻ വരാമെന്നും അവരെ അറിയിച്ചിരുന്നു
കലാഭവൻ്റെ മിമിക്രി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ തുടങ്ങി ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തുമാണ് കലാഭവൻ ഷാജോൺ എന്ന നടൻ മലയാള സിനിമയിൽ തൻ്റേതായ ഒരിടം കണ്ടെത്തുന്നത്. ആദ്യമൊക്കെ കോമഡി കഥാപാത്രങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഷാജോൺ എന്ന അഭിനയതാവിൻ്റെ കഴിവ് സിനിമാ ലോകം തിരിച്ചറിഞ്ഞതോടെ പിന്നീട് സ്വഭാവ വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ മലയാളവും കടന്ന് ഷാജോൺ എന്ന നടൻ വളർന്നു.
ഇപ്പോഴിതാ സൂപ്പർ സ്റ്റാർ രജാനികാന്തിൻ്റെ എന്തിരൻ 2.0 എന്ന സിനിമയിൽ അഭിനയിച്ച അനുഭവം തുറന്നു പറയുകയാണ് കലാഭവൻ ഷാജോൺ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂപ്പർ സംവിധായകൻ ഷങ്കറിൻ്റെ സിനിമയിയിൽ ഭാഗമായതിൻ്റെ പിന്നിലെ കഥകൾ ഷാജോൺ വെളിപ്പെടുത്തിയത്. ഒരു അമേരിക്കൻ ഷോയ്ക്കായി നേരത്തെ ഡേറ്റ് നൽകിയിരുന്നതിനാൽ അവർ ആവശ്യപ്പെട്ട ഡേറ്റ് നൽകാനായില്ല. എന്നാൽ താൻ തിരിച്ചു വരുന്നത് വരെ സംവിധായകൻ ശങ്കർ കാത്തിരുന്നു എന്നും കലാഭവാൻ ഷാജോൺ വെളിപ്പെടുത്തി.
തന്നോടൊപ്പം ഒരു സിനിമയിൽ ആർട്ട് ടീമിൽ ഉണ്ടായിരുന്ന ആളാണ് ആദ്യം വിളിച്ച് ഇക്കാര്യം പറഞ്ഞത് എന്നാൽ അപ്പോൾ വിശ്വസിച്ചില്ല. പക്ഷേ പിന്നീട് 2.0 ടീമിൽ നിന്നും വിളിവന്നു. ശങ്കർ സാറിൻ്റെ സിനിയിലേക്കാണ് അഭിനയിക്കാൻ താല്പര്യമുണ്ടൊ എന്നായിരുന്നു ചോദ്യം. മറ്റൊന്നും ആലോചിക്കാതെ താല്പര്യമുണ്ടെന്ന് മറുപടി പറഞ്ഞു. എന്നാൽ ഡേറ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ആ സമയത്ത് ഒരു അമേരിക്കൻ ഷോ കമ്മിറ്റ് ചെയ്തിരുന്നു. അത് ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല. അക്കാര്യം അവരെ അറിയിച്ചു. മറ്റേതെങ്കിലും വേഷം ഉണ്ടെങ്കിൽ തീർച്ചയായും പറയണം എന്നും ഒരു സീനാണെങ്കിൽ പോലും താൻ വരാമെന്നും അവരെ അറിയിച്ചിരുന്നു.
Also Read: ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും… റെഡിയായിരുന്നോ! വരുന്നത് ബിഗ് ബജറ്റ് പടം
വലിയ വിഷമത്തോടെയാണ് അത് പറഞ്ഞത്. പിന്നീട് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാൽ വെൽക്കം ടു സെൻട്രൽ ജെയിൽ എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് അവർ വീണ്ടും വിളിച്ചു. നേരത്തെ പറഞ്ഞ ക്യാരാക്ടർ ഓക്കെയാണ് നിങ്ങൾ ഷോ കഴിഞ്ഞ് വന്നതിന് ശേഷം ഷൂട്ടിന് ജോയിൻ ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ അമേരിക്കയിലെ ഷോ കഴിഞ്ഞ് നേരെ ചെന്നൈയിലേക്ക് പോവുകയായിരുന്നു എന്നും. ആ സിനിമ വലിയ അനുഭവമായിരുന്നു എന്നും ഷാജോൺ പറയുന്നു.
അന്ന് ഡേറ്റിൽ ക്ലാഷ് വന്നപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ ശങ്കർ സാർ അറിഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വലിയ സന്തോഷം തോന്നി എന്നും ഷാജോൺ ഓർത്തെടുത്തു. “ഒരു സീനാണെങ്കിലും വിളിക്കണം എന്ന് ഞാൻ പറഞ്ഞത് അവർ ശങ്കർ സാറിനെ അറിയിച്ചിരുന്നു. അങ്ങനെയാണെങ്കിൽ ആ ഷെഡ്യൂൾ മാറ്റിവയ്ക്കാം എന്ന് ശങ്കർ സാർ പറഞ്ഞുവത്രേ. അദ്ദേഹം എനിക്കായി ഷൂട്ടിംഗ് തന്നെ മാറ്റിവച്ചു. ഞാനത് സിനിമയിൽ അഭിനായിക്കുന്ന സമയത്താണ് അറിയുന്നത്.” അന്ന് തിരികെ വിളിച്ച് അങ്ങനെ പറഞ്ഞത് ഗുണംചെയ്തു എന്ന് കലഭാാവൻ ഷാജോൺ പറയുന്നു.
English Summary
Malayalam actor Kalabhavan Shajohn recently revealed how he landed a role in director Shankar’s blockbuster film 2.0. Initially unable to accept the offer due to a prior commitment to an American stage show, Shajohn expressed his willingness to act in even a single scene. Impressed by his dedication, Shankar postponed the film’s shooting schedule specifically to accommodate Shajohn upon his return