AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bharathanatyam 3 Rasaleela: ഇത്തവണ അൽപ്പം ‘പേടിച്ച്’ ചിരിക്കാം; സർപ്രൈസായി സൈജു കുറുപ്പിൻ്റെ ‘ഭരതനാട്യം 3: രാസലീല’ 

From Comedy to Horror: Saiju Kurup's 'Bharathanatyam 3' is Coming with a Massive Twist! 2024 ആഗസ്റ്റ് 30-നാണ് ആദ്യ ചിത്രം ഭരതനാട്യം തിയറ്ററുകളിൽ എത്തുന്നത്. ചില ചിത്രങ്ങൾ തീയറ്ററുകളിൽ അത്ര കണ്ട് ശ്രദ്ധിക്കപ്പെടാറില്ല. പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ എത്തുമ്പോഴാണ് സിനിമ പ്രേക്ഷകർ കൂടുതൽ സ്വീകരിക്കുക. അത് തന്നെയാണ് ഭരതനാട്യത്തിൻ്റെ കാര്യത്തിലും സംഭവിച്ചത്.

Bharathanatyam 3 Rasaleela: ഇത്തവണ അൽപ്പം ‘പേടിച്ച്’ ചിരിക്കാം; സർപ്രൈസായി സൈജു കുറുപ്പിൻ്റെ ‘ഭരതനാട്യം 3: രാസലീല’ 
Bharathanatyam 3 RasaleelaImage Credit source: Facebook Saiju Kurup
Sumeesh T Unneen
Sumeesh T Unneen | Published: 29 Jun 2026 | 04:21 PM

മലയാളി പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയ ഭരതനാട്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ‘രാസലീല’ എന്നാണ് മൂന്നാം ഭഗത്തിന് പേര് നൽകിയിരികുന്നത്. എന്നാൽ ഇത്തവണ ഓരു ട്വിസ്റ്റ് പ്രതീക്ഷിക്കാം എന്നതാണ് പ്രത്യേകത. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ‘ഭരതനാട്യം 3: രാസലീല’ ഒരു ഹൊറർ കോമഡി സിനിമയായാണ് എത്തുക. ചിത്രത്തിൻ്റെ പ്രഖ്യാപനം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്. ആദ്യ രണ്ട് സിനിമകളും സംവിധാനം ചെയ്ത കൃഷ്ണദസ് മുരളി തന്നെയാണ് മൂന്നാം ഭാഗവും അണിയിച്ചൊരുക്കുക. ‘രാസലീല’ മറ്റൊരു ട്രെൻഡ് സെറ്ററായി മറുമെന്നാണ് സിനിമാ ആസ്വാദകരുടെ പ്രതീക്ഷ.

സൈജു കുറുപ്പിൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും പ്രേക്ഷക പ്രശംസ നേടുകയും ചെയ്ത പരമ്പരയാണ് ഭരതനാട്യം. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് എന്നിങ്ങനെ മലയാളത്തിൻ്റെ പ്രിയ താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമാണ്. ഇവരെല്ലാം നർമ്മത്തിനപ്പുറും ഭയം കൂടി കടന്നുവരുന്ന മൂന്നാം ഭാഗത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കൂടാതെ പുതിയ കഥാപാത്രങ്ങളെയും പ്രതീക്ഷിക്കുന്നുണ്ട്.

2024 ആഗസ്റ്റ് 30-നാണ് ആദ്യ ചിത്രം ഭരതനാട്യം തിയറ്ററുകളിൽ എത്തുന്നത്. ചില ചിത്രങ്ങൾ തീയറ്ററുകളിൽ അത്ര കണ്ട് ശ്രദ്ധിക്കപ്പെടാറില്ല. പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ എത്തുമ്പോഴാണ് സിനിമ പ്രേക്ഷകർ കൂടുതൽ സ്വീകരിക്കുക. അത് തന്നെയാണ് ഭരതനാട്യത്തിൻ്റെ കാര്യത്തിലും സംഭവിച്ചത്. ഒ.ടി.ടി റിലീസിന് ശേഷം വലിയ പ്രേക്ഷ പ്രശംസ സിനിമയെയും അഭിനയതാക്കളെയും തേടിയെത്തി. ചിത്രത്തിന് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ടായി. ഇതാണ് രണ്ടാം ഭാഗം ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയത്.

Also Read: Boby Chemmanur: ഹണി റോസിനോട് മാപ്പ് ചോദിച്ച് ബോച്ചെ! ‘മനഃപൂർവ്വം വേദനിപ്പിച്ചതല്ല, തെറ്റ് പറ്റി’; ബോബി ചെമ്മണ്ണൂർ

രണ്ടാം ഭാഗം അക്ഷരാർത്ഥത്തിൽ തീയറ്ററുകളിൽ ആഘോഷമായി മാറി എന്ന് തന്നെ പറയാം. സിനിമയിലെ ഡയലോഗുകൾ മലയളികളുടെ ഭാഷാ പ്രയോഗങ്ങളിലേക്ക് വരെ കടന്നെത്തി. ചിത്രം സോഷ്യൽ മീഡിയയിലാകെ വലിയ തരംഗവും സൃഷ്ടിച്ചു. ഈ വർഷം മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായി ഭരതനാട്യം മാറുകയും ചെയ്തു. സാക്നിലിൻ്റെ കണക്കുകൾ പ്രകാരം റിലീസ് ദിനം തന്നെ 31 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ സിനിമ നേടിയിരുന്നു. ആട് 3 ഉൾപ്പടെയുള്ള വമ്പൻ സിനിമകളെ മറികടന്നായിരുന്നു ഈ നേട്ടം. കോമഡിയിൽ നിന്നും ഹൊററിലേക്കുള്ള ചുവടുമാറ്റം മലയാള സിനിമാ ബോക്സ് ഓഫീസിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

English Summary

The third installment of Saiju Kurup’s hit movie franchise, officially titled Bharathanatyam 3: Rasaleela, has been announced. Moving away from its traditional family-comedy roots, the upcoming film promises a fresh twist by venturing into the horror genre. Fans are highly excited to witness this spooky and thrilling new chapter.

Follow Us